1 GBP = 97.50 INR                       

BREAKING NEWS

ആറാഴ്ചകൊണ്ട് ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ച് 1.2 കോടിയില്‍ അധികമായി; അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനതോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നു; രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും; കൊറോണയുടെ മൂര്‍ദ്ധന്യഘട്ടം ഇനിയും പിന്നിട്ടിട്ടില്ല എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Britishmalayali
kz´wteJI³

കൊറോണയെ നിയന്ത്രിക്കാനായതിന്റെ ആശ്വാസത്തില്‍ പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ലോകാരോഗ്യ നല്‍കുന്ന മുന്നറിയിപ്പ് കൊറോണയുടെ മൂര്‍ദ്ധന്യഘട്ടം ഇനിയും പിന്നിട്ടിട്ടില്ല എന്നാണ്. കഴിഞ്ഞ ആറാഴ്ച്ച കൊണ്ട് ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടി അവര്‍ ഓര്‍മ്മിപ്പിക്കുന്നത് അതാണ്. മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും കാര്യങ്ങള്‍ നിയന്ത്രണാതീതമാകുകയാണെന്നും സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനോം ഗെബ്രെയേസുസ് പറയുന്നു.

ഇതുവരെ അഞ്ചര ലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഈ വ്യാധി ഇപ്പോള്‍ താണ്ഡവമാടുന്നത് പ്രധാനമായും അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലാണെന്നും അദ്ദേഹം പറയുന്നു. രോഗ്യവ്യാപനത്തിന്റെ ആദ്യ ആറു മാസങ്ങളില്‍ രക്ഷപ്പെട്ടുനിന്ന ആഫ്രിക്കന്‍ ഭൂഖണ്ഡവും ഇപ്പോള്‍ അപകട നിലയിലേക്കെത്തിയിരിക്കുകയാണ്. ഒരാഴ്ച്ചകൊണ്ട് രോഗികളുടെ എണ്ണം 24 ശതമാനമാണ് വര്‍ദ്ധിച്ചത്. ഏകദേശം 5 ലക്ഷത്തോളം രോഗികളാണ് ഇന്ന് ആഫ്രിക്കയില്‍ ഉള്ളത്. ഇതില്‍ പകുതിയും സൗത്ത് ആഫ്രിക്കയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡിസംബര്‍ അവസാനം വുഹാനില്‍ ഈ മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലോകത്താകമാനം രോഗികളുടെ എണ്ണം ഒരു ദശലക്ഷം കടക്കുവാന്‍ നാല് മാസങ്ങള്‍ എടുത്തു. ഏപ്രില്‍ 3 നാണ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തില്‍ എത്തിയത്. എന്നാല്‍ പിന്നെ ഒരു 11 ദശലക്ഷം രോഗികളുണ്ടാകാന്‍ വെറും മൂന്ന് മാസം മാത്രമേ എടുത്തുള്ളു. 76 രാജ്യങ്ങളില്‍ നിന്ന് തിരികേ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കികൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന പുറത്തുവന്നത്.

ഇതിനിടയില്‍, കൊറോണ വൈറസിനേക്കാള്‍ അനേകം മടങ്ങ് പ്രഹരശേഷിയുള്ള ഒരു അജ്ഞാത ന്യുമോണിയ കസഖ്സ്ഥാനില്‍ പടരുന്നു എന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തെ പല ധനിക രാഷ്ട്രങ്ങളുടെയും ആരോഗ്യ പരിപാലന സംവിധാനത്തെ കൊറോണ കീഴ്മേല്‍ മറിച്ചു എന്ന് പറഞ്ഞ ഡോ, ടെഡ്രോസ്, താരതമ്യേന ധനശേഷി കുറഞ്ഞ ചില രാഷ്ട്രങ്ങള്‍ ഈ മഹാവ്യാധിയെ ഫലപ്രദമായി നേരിട്ടിട്ടുണ്ട് എന്നും പറഞ്ഞു.

രോഗവ്യാപനത്തിന് വേഗത കൂടുകയാണെന്ന് പറഞ്ഞ അദ്ദേഹം, ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ജൂലായ് 4 കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളു എന്നും പറഞ്ഞു. ജൂലായ് നാലിന് ലോകാമാകമാനം 2,12,326 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരുടെ പ്രതിദിന സംഖ്യയിലെ ഏറ്റവും വലിയ സംഖ്യയാണിത്.

ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലും ബ്രസീലിലും ഇത് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇന്തയിലും രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചു തന്നെ വരുന്നു. ലോകത്തില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള ചൈന ആദ്യംതന്നെ രോഗവുാപനം കാര്യക്ഷമമായി നിയന്ത്രിച്ചു. എന്നാല്‍ ജനസംഖ്യ കൂടുതലുള്ള മറ്റ് രാജ്യങ്ങള്‍ രോഗവ്യാപനം ആരംഭിച്ച് ആറ് മാസത്തിനു ശേഷവും ഇതിനെ നിയന്ത്രിക്കാനാകാതെ കഷ്ടപ്പെടുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category