1 GBP = 102.10 INR                       

BREAKING NEWS

ആദ്യമായി വീട് വാങ്ങുന്നവര്‍ 15000 പൗണ്ട് വരെ ലാഭം നേടുമ്പോള്‍ രണ്ടാം വീട് വാങ്ങുന്നവര്‍ നികുതി നല്‍കേണ്ടി വരുമോ? കൊവിഡ് സാമ്പത്തിക പാക്കേജില്‍ മലയാളികളെ ബാധിക്കുന്ന മോര്‍ട്ട്‌ഗേജ് വിപണിയില്‍ കെണികളുണ്ടോ? അടുത്ത ആറു മാസം വീട് വിപണി ക്ക് നിര്‍ണായകം; വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ജ്യോതിഷ പ്രവചകര്‍ പറയുന്ന വാക്കുകള്‍ കടമെടുത്താല്‍ അടുത്ത ആറുമാസം വീട് വാങ്ങാന്‍ ഉള്ളവര്‍ക്ക് അതിനിര്‍ണായകമാണ്. അതായതു വീട് വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം. സാധാരണ മലയാളികള്‍ വീട് വാങ്ങുമ്പോള്‍ കയ്യിലെ ചില്ലിത്തുട്ടുകള്‍ പോലും സമ്പാദ്യത്തില്‍ നിന്നും എടുക്കേണ്ടതായി വരാറുണ്ട്. ആ സമയത്ത് ആയിരം പൗണ്ടിന് പോലും സാധാരണക്കാര്‍ക്ക് പതിനായിരങ്ങളുടെ വിലയും തോന്നാറുണ്ട്. ആദ്യകാലങ്ങളില്‍ മലയാളികള്‍ പലരും അങ്ങോട്ടും ഇങ്ങോട്ടും വീട് വാങ്ങല്‍ വേളയില്‍ ഒക്കെ പണം നല്‍കി സഹായിക്കാറുണ്ടെങ്കിലും പിന്നീട് അത്തരം സഹായങ്ങള്‍ വാങ്ങുന്നതും കൊടുക്കുന്നതും ഒക്കെ മതിപ്പിന് കുറച്ചിലായി തുടങ്ങിയ അനുഭവമാണ് പലരും സ്വകാര്യമായി പങ്കിടാറുള്ളത്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന 15000 പൗണ്ട് ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? അഞ്ചു ലക്ഷം പൗണ്ട് വരെയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്കാണ് സര്‍ക്കാര്‍ സ്റ്റാമ്പ് നികുതി ആശ്വാസമായി ഫീസ് വേണ്ടെന്നു വച്ചിരിക്കുന്നത്. കൊവിഡില്‍ ആശ്വാസമാകട്ടെ എന്ന സര്‍ക്കാര്‍ തീരുമാനം അടുത്ത വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കുകയും ചെയ്യും.

എന്നാല്‍ രണ്ടാം വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ കാര്യമെന്താകും?
ആദ്യ വീട് വിറ്റ ശേഷമാണു രണ്ടാം വീട് വാങ്ങുന്നതെങ്കില്‍ അഞ്ചു ലക്ഷം പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല. എന്നാല്‍ ആദ്യ വീട് നിലനിര്‍ത്തി വാടകയ്ക്ക് കൊടുക്കുകയും മറ്റൊരു വീട് താമസിക്കാന്‍ വാങ്ങുകയും ചെയ്യുന്നവര്‍ക്ക് അഞ്ചു ലക്ഷം പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി മൂന്നു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. ജൂലായ് എട്ടുവരെ പഴയ വീട് നിലനിര്‍ത്തി കൊണ്ട് അഞ്ചു ലക്ഷം പൗണ്ട് വിലയുള്ള വീട് വാങ്ങുന്നവര്‍ക്ക് മുപ്പതിനായിരം പൗണ്ട് സ്റ്റാമ്പ് ഡ്യൂട്ടി കൊടുക്കേണ്ടിയിരുന്നു.

എന്നാല്‍ പുതിയ ഇളവുകള്‍ പ്രകാരം അഞ്ചു ലക്ഷം പൗണ്ടിന് പതിനയ്യായിരം പൗണ്ട് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയാല്‍ മതിയാകും. യുകെയിലെ രണ്ടാം തലമുറ മലയാളികള്‍ ഇപ്പോള്‍ വീട് വാങ്ങാന്‍ തയ്യാറെടുക്കുന്നത് ഈ വിഭാഗത്തില്‍ ആണ്. വളരെ ചുരുക്കം പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ഇപ്പോഴും വാടക വീടുകളില്‍ കഴിയുന്നത്.

എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി എത്തിക്കൊണ്ടിരിക്കുന്ന യുവതലമുറ മലയാളി കുടുംബങ്ങള്‍ക്ക് ആദ്യ വീട് വാങ്ങുന്ന സമയം ആയതിനാല്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ മുന്‍പുണ്ടായിരുന്ന മൂന്നു ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷം പൗണ്ടായി ഉയര്‍ത്തിയതിനാല്‍ താരതമ്യേന വീടിന്റെ വില കൂടുതല്‍ ഉള്ള ലണ്ടന്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ ആളുകള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും.
സര്‍ക്കാരിന്റെ ഇളവായി ലഭിക്കുന്ന ഈ പണം ഉപയോഗിച്ച് കൂടുതല്‍ ഡിപ്പോസിറ്റ് നല്‍കുവാനോ, ഫര്‍ണിച്ചര്‍ വാങ്ങാനോ വീട് മോടി പിടിപ്പിക്കുന്നതിനോ സാധിക്കും എന്നതും നേട്ടമാകും. ജൂലായ് എട്ടിന് ശേഷം കംപ്ലീഷന്‍ നടക്കുന്ന എല്ലാ വീടുകള്‍ക്കും ഈ ഇളവുകള്‍ക്കു അര്‍ഹത ഉണ്ടായിരിക്കും.

ഇന്‍വെസ്റ്റ്മെന്റ് പ്രോപ്പര്‍ട്ടികളെ ഇതെങ്ങനെ ബാധിക്കും?
വീട് വാടകയ്ക്ക് നല്‍കാം എന്ന ഉദ്ദേശത്തോടെ സ്വന്തമായി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു വീടുകള്‍ വാങ്ങുന്നവരുടെ കാര്യത്തിലും, സ്വന്തം പേരില്‍ തന്നെ വാടകയ്ക്കു കൊടുക്കുവാന്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടി എന്ന നിലയില്‍ വീടുകള്‍ വാങ്ങുന്നവരുടെ കാര്യത്തിലും സംഭവിക്കുന്നത് ഇത് തന്നെയാണ്. ഇവര്‍ക്കും അഞ്ചു ലക്ഷം വരെ വീടിനു മൂന്നു ശതമാനം എന്ന ഫ്‌ലാറ്റ് റേറ്റ് നികുതിയാണ് സര്‍ക്കാര്‍ ഏര്‍പ്പടുത്തിയിരിക്കുന്നത്.
അതായതു അഞ്ചുലക്ഷം വിലയുള്ള വീടിനു സ്റ്റാമ്പ് ഡ്യൂട്ടി ആയി 15000 പൗണ്ട് സര്‍ക്കാരിന് നല്‍കണം. വീടുകളുടെ വാടക ഗണ്യമായി വര്‍ധിച്ചതോടെ കയ്യില്‍ പണം ഉള്ളവര്‍ ഇത്തരത്തില്‍ വീടുകള്‍ സ്വന്തമാക്കുന്ന ട്രെന്റ് ഏറുകയാണ്. മൂന്നു ബെഡ്റൂം വീടുകള്‍ക്ക് ശരാശരി 700 - 800 പൗണ്ട് വരെ വാടക ലഭിക്കുന്നതിനാല്‍ പലിശ മാത്രം അടച്ചു പോകാന്‍ കഴിയുന്ന മോര്‍ട്ട്‌ഗേജുകള്‍ ലഭ്യമായതിനാല്‍ ഇതൊരു വരുമാനമായി കരുതി മോര്‍ട്ട്‌ഗേജ് വിപണിയില്‍ നിക്ഷേപം നടത്തുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്.

ആദ്യ വീട് വില്‍ക്കാന്‍ താമസം നേരിടുകയും രണ്ടാം വീട് വാങ്ങുകയും ചെയ്താല്‍ സ്റ്റാമ്പ് ഡ്യൂട്ടി തിരികെ ലഭിക്കുമോ?
ഉദ്ദേശിച്ച വില ലഭിക്കാതെ ആദ്യ വീട് വില്‍ക്കാന്‍ താമസം നേരിടുകയും രണ്ടാം വീട് വാങ്ങുകയും ചെയ്താല്‍ മുന്‍പ് പറഞ്ഞത് പോലെ തന്നെ ഇപ്പോള്‍ അഞ്ചു ലക്ഷം പൗണ്ട് വരെ മൂന്നു ശതമാനം ഫ്‌ലാറ്റ് റേറ്റ് നികുതി അടക്കണം. എന്നാല്‍ ആദ്യ വീട് വാങ്ങി മൂന്നു വര്‍ഷത്തിനകം വില്‍ക്കുകയാണെങ്കില്‍ അഞ്ചു ലക്ഷം പൗണ്ട് വരെയുള്ള വീടിന് ഈടാക്കിയ മൂന്നു ശതമാനം വരെയുള്ള സര്‍ക്കാരിന് നല്‍കിയ മുഴുവന്‍ സ്റ്റാമ്പ് ഡ്യൂട്ടിയും തിരിച്ചു ലഭിക്കും എന്നതാണ് ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ നിന്നും ലഭിക്കുന്ന മറ്റൊരു ആശ്വാസ വര്‍ത്തമാനം.
മോര്‍ട്ട്‌ഗേജ് വിപണിയിലെ സംശയങ്ങള്‍ ദൂരീകരിക്കുവാനും ടയര്‍ ടു വിസയില്‍ ഉള്‍പ്പടെ ഉള്ള ആളുകള്‍ക്ക് പുതുതായി വീട് വാങ്ങുവാനും, രണ്ടാം വീട് വാങ്ങുവാനും, എത്ര തുക വരെ മോര്‍ട്ട്‌ഗേജ് ലഭിക്കുമെന്നും അറിയുവാന്‍ താഴെ പറയുന്ന ലിങ്കില്‍ നിങ്ങള്‍ വിവരങ്ങള്‍ നല്‍കിയാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സ്ഥാപനത്തില്‍ നിന്നും നിങ്ങളുടെ സൗകര്യാര്‍ത്ഥം തിരികെ വിളിച്ചു വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ്. സ്ഥാപനം നല്‍കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കു ബ്രിട്ടീഷ് മലയാളിക്ക് നിയമപരമായി ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലെന്നു ഓര്‍മ്മിപ്പിക്കുന്നു - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category