1 GBP = 97.50 INR                       

BREAKING NEWS

100 പൗണ്ട് മുടക്കിയാല്‍ വെനീസിലോ മലാഗയിലോ ഗ്രീസിലോ എവിടെ വേണമെങ്കിലും ഏഴ് ദിവസം സുഖമായി താമസിക്കാം; ചെലവ് കാശുപോലും വാങ്ങാതെ റിസോര്‍ട്ടുകളും ഹോട്ടലുകളും ടൂറിസ്റ്റുകളെ ക്ഷണിക്കുന്നു; റിസ്‌ക് എടുക്കാന്‍ ധൈര്യമുള്ളവര്‍ക്ക് ഹോളിഡേ ആഘോഷിക്കാന്‍ പറ്റിയ സമയം ഇതുതന്നെ

Britishmalayali
kz´wteJI³

കൊറോണ മനുഷ്യരില്‍ പരത്തിയ ഭീതി കുറച്ചൊന്നുമല്ല. വിനോദയാത്രകള്‍ പോയിട്ട് അത്യാവശ്യമുള്ള ഹ്രസ്വദൂരയാത്രകള്‍ക്ക് പോകുവാന്‍ മനുഷ്യര്‍ ഭയക്കുന്ന ഒരു കാലഘട്ടമാണിത്. മനുഷ്യരില്‍ അടിയുറച്ചുപോയ ഈ ഭീതി വിപരീതമായി ബാധിച്ചിരിക്കുന്നത് ടൂറിസം മേഖലേയാണ്. വന്‍തോതിലുള്ള കിഴിവുകള്‍ നല്‍കി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് ഓരോ ടൂറിസ്റ്റ് കമ്പനികളും. ഇതിന്റെ ഭാഗമായി ഏഴ് രാത്രികള്‍ ഉള്‍പ്പെടുന്ന ഹോളിഡേ പാക്കേജിന്റെ വില ഇപ്പോള്‍ വെറു 100 പൗണ്ട് ആയി കുറഞ്ഞിരിക്കുന്നു. എക്കാലത്തേയും ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ക്വാറന്റൈന്‍ നിബന്ധനകള്‍ എടുത്തുകളഞ്ഞതോടെ ഇനി അവശേഷിക്കുന്ന വേനല്‍ക്കാലം പരമാവധി മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയണ് ട്രാവല്‍ കമ്പനികള്‍ പുതിയ വാഗ്ദാനങ്ങളുമായി എത്തുന്നത്. ഫ്ളോറന്‍സില്‍ ഏഴ് രാത്രി ഉള്‍പ്പടെയുള്ള ഒരു പാക്കേജിന് ലാസ്റ്റ് മിനിറ്റ് ചാര്‍ജ്ജ് ചെയ്യുന്നത് വെറും 98 പൗണ്ടാണ്. അതേ സമയം ബള്‍ഗേറിയയിലെ സോഫിയയില്‍ ഉള്ള ബ്ലാക്ക് ആന്‍ഡ് റെഡ് അപ്പാര്‍ട്ട്മെന്റിലെ താമസത്തിന് 90 പൗണ്ടും. ഇനി ഒരു ആഡംബര റിസോര്‍ട്ടില്‍ ഏഴ് ദിവസം താമസിക്കണമെന്നുണ്ടെങ്കില്‍ ഒരാള്‍ക്ക് ഏഴ് ദിവസത്തേക്ക് 200 പൗണ്ട് വച്ച് മാത്രമേ ചെലവുള്ളു.

തീരെ വിലകുറഞ്ഞ പാക്കേജുകളില്‍ പോലും ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ താമസം അതും പ്രാതല്‍ ഉള്‍പ്പടെ, റിട്ടേണ്‍ ഫ്ളൈറ്റ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ നിയമമനുസരിച്ച് സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ 58 രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടതില്ല. നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്ന ബുധനാഴ്ച്ച മുതല്‍ ഗ്രീസിലേക്കും ക്വാറന്റൈന്‍ ഫ്രീ ട്രാവല്‍ സാധ്യമാകും. 1990 കളിലാണ് ഇതിനു മുന്‍പ് ട്രാവല്‍ പാക്കേജുകള്‍ക്ക് ഇത്രയധികം വിലയിടിഞ്ഞതെന്നാണ് ട്രാവല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ എമ്മ കോള്‍ത്രസ്റ്റ് പറയുന്നത്.

എന്നാല്‍ ഏഴു ദിവസത്തെ യാത്രക്ക് 100 പൗണ്ട് എന്നത് ചരിത്രത്തില്‍ ആദ്യമായാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒഴിവുകാല യാത്ര എന്ന് സാധ്യമാകും എന്നതിനെ കുറിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വം പല ബ്രിട്ടീഷുകാരേയും യാത്രകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടായിരുന്നു. അതായത്, ട്രാവല്‍ ഏജന്റുമാര്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും വിറ്റഴിക്കാത്ത പാക്കേജുകള്‍ ഒരുപാടുണ്ടെന്നര്‍ത്ഥം.

അതേ സമയം ഈ ഹോളിഡേ പാക്കേജുകള്‍ നല്‍കുന്ന കമ്പനികള്‍ കൊറോണ വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ പെരുമാറിയിരുന്നത് എങ്ങനെയായിരുന്നു എന്ന് പരിശോധിക്കണമെന്നാണ് കണ്‍സ്യുമര്‍ വാച്ച് ഡോഗിലെ റോറി ബോളന്റ് പറയുന്നത്. അന്ന് യാത്രാവിലക്ക് വന്നപ്പോള്‍ ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ റദ്ദ് ചെയ്ത് പണം തിരികെ നല്‍കിയോ എന്ന് പരിശോധിച്ചിട്ട് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്ത് കൊറോണാ വ്യാപനം പെട്ടെന്ന് ശക്തിപ്പെട്ടാല്‍, ടിക്കറ്റ് റദ്ദാക്കാനോഅതിന്റെ പണം തിരികെ ലഭിക്കാനോ നിങ്ങള്‍ക്ക് കഴിയും എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുക.

വിമാന സര്‍വ്വീസുകളും വേനല്‍ക്കാല യാത്രകള്‍ക്കായി നിരക്കുകളില്‍ അഭൂതപൂര്‍വ്വമായ കുറവുകള്‍ വരുത്തിയിട്ടുണ്ട്. സാധാരണയായി 109 പൗണ്ട് വരുന്ന ലണ്ടന്‍ മിലാന്‍ ഫ്ളൈറ്റിന്റെ ടിക്കറ്റ് ഇപ്പോള്‍ വിറ്റ് പോകുന്നറ്റ് 18 പൗണ്ടിനാണ്. മിക്ക വിമാന സര്‍വ്വീസുകള്‍ക്കും 20 മുതല്‍ 30 ശതമാനം വരെ കുഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലതില്‍ കിഴിവ് 50 മുതല്‍ 70 ശതമാനം വരെ വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category