1 GBP = 97.50 INR                       

BREAKING NEWS

സ്വര്‍ണ്ണത്തിനൊപ്പം ദേശ വിരുദ്ധ ലീഫ് ലെറ്റുകളും ഉണ്ടായിരുന്നുവെന്ന് എന്‍ ഐ എ; സ്വപ്ന അടക്കം നാല് പ്രതികളും ഭീകര വിരുദ്ധ നിയമത്തില്‍ കുടുങ്ങി ജാമ്യം ഇല്ലാതെ അകത്തേക്ക്; വമ്പന്മാരുടെ തണലില്‍ ആറു ദിവസമായി ഒളിവില്‍ കഴിയുന്ന സ്വപ്നയുടെ ഒളി ജീവിതം കണ്ടെത്തിയ എന്‍ ഐ എ കാത്തിരിക്കുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍; തലസ്ഥാനത്തെ അനേകം പ്രമുഖരുടെ ഉറ്റ മിത്രത്തിന് മുമ്പില്‍ വഴികളെല്ലാം അടഞ്ഞു

Britishmalayali
kz´wteJI³

കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സലില്‍ ചില കുറിപ്പുകളും കണ്ടെത്തിയെന്നും ഇതു ദേശവിരുദ്ധ സ്വഭാവമുള്ളതാണെന്നും എന്‍ ഐ എ പറയുമ്പോള്‍ സ്വര്‍ണ്ണ കടത്ത് കേസിന് പുതിയ തലം വരികയാണ്. ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.

സ്വര്‍ണ്ണത്തിനൊപ്പം ദേശവിരുദ്ധ ലീഫ് ലെറ്റുകളും ഉണ്ടായിരുന്നുവെന്ന് എന്‍ ഐ പറയുന്നത് സ്വര്‍ണ്ണ കടത്തിന് പുതിയ മാനം നല്‍കുന്നു. സ്വപ്ന അടക്കം നാല് പ്രതികളും ഭീകര വിരുദ്ധ നിയമത്തില്‍ കുടുങ്ങി ജാമ്യം ഇല്ലാതെ വളരെ കാലം അകത്തു കിടക്കേണ്ടി വരും. അതിന് വേണ്ടി കൂടിയാണ് എന്‍ ഐ എ കേസ് അന്വേഷിക്കുന്നത്. വമ്പന്മാരുടെ തണലില്‍ ആറു ദിവസമായി ഒളിവില്‍ കഴിയുന്ന സ്വപ്നയുടെ ഒളി ജീവിതം കണ്ടെത്തിയ എന്‍ ഐ എ കാത്തിരിക്കുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനാണെന്നും അതുകഴിഞ്ഞാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നുമാണ് സൂചന. തലസ്ഥാനത്തെ അനേകം പ്രമുഖരുടെ ഉറ്റ മിത്രത്തിന് രക്ഷപ്പെടാനുള്ള വഴികളും അടയുകയാണ്.

30 കിലോഗ്രാം സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കേസില്‍ 4 പ്രതികള്‍ക്കുമെതിരെ യുഎപിഎ വകുപ്പുകളും ഉള്‍പ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) എഫ്ഐആര്‍ അതിനിര്‍ണ്ണായകമാണ്. വിദേശത്തു നിന്നു കേരളത്തിലേക്കു നടത്തിയ 14 കോടി രൂപയുടെ സ്വര്‍ണം ദുരുപയോഗിച്ചു ഭീകരപ്രവര്‍ത്തനത്തിനു സാമ്പത്തിക സഹായം നല്‍കാന്‍ സാധ്യതയുണ്ടെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ (എഫ്ഐആര്‍) വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് കേസിന് പുതിയ തലം നല്‍കുന്നത്. സ്വപ്നയെ കണ്ടെത്തിയാലേ ഇനി അന്വേഷണം മുമ്പോട്ട് പോവുകയുള്ളൂ. അതിന് വേണ്ടി കരുതലോടെയാണ് നീക്കങ്ങള്‍. സ്വപ്നയുടെ ഒളിസങ്കേതം എന്‍ ഐ എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈക്കോടതിയില്‍ സ്വപ്ന ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് തള്ളുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം ഉടന്‍ സ്വപ്നയെ അറസ്റ്റ് ചെയ്യും.

കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി പി.എസ്.സരിത്താണു കേസിലെ ഒന്നാം പ്രതി, തിരുവനന്തപുരം സ്വദേശികളായ സ്വപ്ന സുരേഷ് (രേഖകളില്‍ സ്വപ്നപ്രഭാ സുരേഷ്), സന്ദീപ് നായര്‍ എന്നിവര്‍ രണ്ടും നാലും പ്രതികള്‍. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബാംഗം അയച്ച പാഴ്സല്‍ ഒരുക്കിയ കൊച്ചി സ്വദേശി ഫാസില്‍ ഫരീദാണു മൂന്നാം പ്രതി. എല്ലാവര്‍ക്കുമെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ഒരേ വകുപ്പുകളാണു ചുമത്തിയത്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ഐ എ എസുകാരന്‍ ശിവശങ്കറും പ്രതിയാകാന്‍ സാധ്യത ഏറെയാണ്. ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റംസ് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കൈമാറി. വിമാനത്താവളത്തിനു പുറത്തു നഗരത്തിലെ 10 ജംക്ഷനുകളിലെ ഒരു മാസത്തെ ക്യാമറ ദൃശ്യങ്ങളാണ് ഇന്നലെ കൈമാറിയത്. കസ്റ്റംസ് തേടുന്ന കാര്‍ ഈ ദൃശ്യങ്ങളില്‍ ഇല്ലെന്നാണ് സൂചന.

യുഎപിഎ വകുപ്പ് 16 വകുപ്പ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിന് 5 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഇത്. വകുപ്പ് 17 ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു ധനസഹായം ചെയ്യുന്ന കുറ്റമാണ്. 5 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാം. 18 വകുപ്പ് ദേശവിരുദ്ധ പ്രവര്‍ത്തന ഗൂഢാലോചനയാണ്. 5 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും കിട്ടും. കുറ്റകൃത്യം വഴി ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ വരെ ലഭിക്കാം. അതിനുള്ള തെളിവുള്‍ എന്‍ ഐ എയ്ക്ക് മുമ്പിലേക്ക് എത്തുമോ എന്നതാണ് ഇനി പ്രധാനം.

കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ 4 ദിവസം കിണഞ്ഞുശ്രമിച്ച സ്വപ്ന ഒളിവില്‍ പോയത് ബാഗേജ് പരിശോധന തുടങ്ങിയപ്പോള്‍. ജൂലൈ 5ന് ഉച്ചയ്ക്ക് ഒന്നിനാണു ബാഗേജ് പരിശോധന തുടങ്ങിയത്; വൈകിട്ട് 6ന് പൂര്‍ത്തിയായി. 3.15നു സ്വപ്ന മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. സന്ദീപ് നായര്‍ 2013 മുതല്‍ സ്വര്‍ണക്കടത്തുരംഗത്തുണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍. 2014ല്‍ കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല. സ്ന്ദീപ് നായരെ കുറിച്ചും ആര്‍ക്കും ഒരു തുമ്പില്ല.

സംഭവത്തില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) പങ്കും അന്വേഷിക്കുന്നു. ഐ.എസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വര്‍ണം കടത്തിയവര്‍ക്കു ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജില്‍ സ്വര്‍ണംകടത്താന്‍ സംഘത്തെ ഉപയോഗിച്ചതിനു പിന്നില്‍ തീവ്രവാദസംഘടനകള്‍ക്കു പങ്കുണ്ടെങ്കില്‍ അതു രാജ്യസുരക്ഷയ്ക്കു വന്‍ ഭീഷണിയാണെന്ന വിലയിരുത്തലാണ് എന്‍.ഐ.എ.ക്ക്. കേരളത്തില്‍ ഇതിനുമുമ്പ് എത്തിയ സ്വര്‍ണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതില്‍ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തുകാര്‍ക്ക് തമിഴ്നാടുമായുള്ള ബന്ധവും എന്‍.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വര്‍ണം ചെന്നൈയിലേക്കാണു കൊണ്ടുപോയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സ്വര്‍ണം ഏറ്റുവാങ്ങിയവരെക്കുറിച്ചാണ് ഇപ്പോള്‍ എന്‍.ഐ.എ. അന്വേഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category