1 GBP = 97.50 INR                       

BREAKING NEWS

ഭരണ നേതൃത്വത്തിലുള്ളവരടക്കം ആരെയും എപ്പോള്‍ വേണമെങ്കിലും അനുമതി കൂടാതെ ചോദ്യം ചെയ്യാം; എവിടെയും റെയ്ഡ് നടത്താനുമുള്ള അധികാരവും എന്‍ ഐ എയ്ക്കുണ്ട്; ഐപിഎസിലെ രണ്ടു പേര്‍ സംശയ നിഴലിലായതിനാല്‍ കേരളാ പൊലീസിന്റെ സഹായം തേടേണ്ടെന്നും തീരുമാനം; അന്വേഷണ വിവരങ്ങള്‍ ചോരാതിരിക്കാന്‍ കരുതലോടെ ദേശീയ അന്വേഷണ ഏജന്‍സി; കസ്റ്റംസ് അന്വേഷണവും തുടരും; സ്വര്‍ണ്ണ കടത്തില്‍ ഇനി ചര്‍ച്ച ദേശ വിരുദ്ധത

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: എന്‍ ഐ എ അന്വേഷണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സ്വര്‍ണക്കടത്തിന്റെ യുഎഇയിലെയും കേരളത്തിലെയും കണ്ണികള്‍ക്കു ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുമായി ബന്ധമുണ്ടോ എന്ന കാര്യം. സ്വര്‍ണം വിറ്റുകിട്ടുന്ന പണം കേരളത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ പൂര്‍ണ ചുമതല കൊച്ചി യൂണിറ്റിനായിരിക്കും. ഓരോ മാസവും ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ സംഘം വിപുലീകരിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.

ഐബി, റോ ഉദ്യോഗസ്ഥരെക്കൂടി സഹകരിപ്പിച്ച് അന്വേഷണ സംഘം വിപുലീകരിക്കും. ഉന്നതരുടെ പങ്കും പരിശോധിക്കും. എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് എന്‍ ഐ എ അന്വേഷണത്തില്‍ തീരുമാനം എടുത്തത്. സംഘത്തിനു രാജ്യാന്തര ബന്ധങ്ങളും ദേശവിരുദ്ധ ലക്ഷ്യങ്ങളും സംശയിക്കുന്നതിനാല്‍ എന്‍ഐഎക്ക് അന്വേഷിക്കാവുന്നതാണെന്നായിരുന്നു വിലയിരുത്തല്‍. എന്‍ഐഎ കേസ് ഏറ്റെടുത്തെങ്കിലും കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം കസ്റ്റംസ് തുടരും. കസ്റ്റംസ് ആക്ട് പ്രകാരം എന്‍ഐഎക്ക് ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ സാധിക്കില്ല.

മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചു ബുധനാഴ്ച വൈകിട്ടാണു കൊച്ചി യൂണിറ്റ് റിപ്പോര്‍ട്ട് നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം കേസ് എന്‍ഐഎക്കു കൈമാറാന്‍ തീരുമാനവുമായി. ആയുധക്കടത്താണു വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ മുന്‍പു നടത്തിയ അന്വേഷണങ്ങളിലധികവും. അതിന് സമാനമായിട്ടാകും ഇതും അന്വേഷിക്കുക. ഭരണ നേതൃത്വത്തിലുള്ളവരടക്കം ആരെയും എപ്പോള്‍ വേണമെങ്കിലും അനുമതി കൂടാതെ ചോദ്യം ചെയ്യാനും എവിടെയും റെയ്ഡ് നടത്താനുമുള്ള അധികാരം എന്‍ഐഎക്കുണ്ട്. ഇതാണ് എന്‍ ഐ എ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ചോദ്യം ചെയ്യലിന് ഏതാനും ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നതു മാത്രമാണു നടപടിക്രമം. അന്വേഷണത്തില്‍ സംസ്ഥാന പൊലീസിന്റെ സഹായം ഒഴിവാക്കുന്നത് എന്‍ഐഎയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും ആരോപണമുള്ളതാണു കാരണം. അതീവ രഹസ്യമായിട്ടാകും അന്വേഷണം. പൊലീസിലെ ഉന്നതര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. യുഎപിഎയിലെ 15,16,17,18 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭീകരപ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിതമായ റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തിന്റെ ദേശീയ, സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട കേസാണിതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതരപ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എന്‍.ഐ.എ.യെ ഏല്‍പിച്ചത്. കസ്റ്റംസ് ഇതുവരെഅന്വേഷിച്ച കേസ് അതേപടി തുടരും. ഒളിവില്‍ പോയ പ്രധാന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള സംഘത്തെ പിടികൂടാനും എന്‍ഐഎ കസ്റ്റംസിന് സഹായം നല്‍കിയേക്കും.

സ്വര്‍ണത്തിന്റെ ഉറവിടം, സ്വര്‍ണക്കടത്തിന്റെ ലക്ഷ്യം, കടത്തിനുള്ള മാര്‍ഗങ്ങള്‍, പതിവായി സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടോ ,കടത്തുന്ന സ്വര്‍ണം പണമാക്കി മാറ്റുന്നുണ്ടോ, ഈ പണം സാമ്പത്തിക ഇടപാടിനപ്പുറം ഏതെല്ലാം മേഖലയിലേക്ക് വഴിമാറുന്നു, സംസ്ഥാനത്തിനുപുറമേ ദേശീയ അന്തര്‍ദേശീയതലത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുക. കേസില്‍ സരിത്ത്, സ്വപ്ന, എറണാകുളം സ്വദേശി ഫസില്‍ ഫരീദ് എന്നിവരാണു യഥാക്രമം 1-3 പ്രതികള്‍. സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായര്‍ നാലാംപ്രതിയാണ്. വിദേശത്തുനിന്നു വന്‍തോതില്‍ സ്വര്‍ണം കടത്തിയതു ദേശീയസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സ്വര്‍ണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് എന്‍.ഐ.എ. വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് യു.എ.പി.എ. 15-18 വകുപ്പുകള്‍ ചുമത്തിയത്.

സ്വപ്നയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവേ, കേസ് ഏറ്റെടുത്ത വിവരം എന്‍.ഐ.എ. ഹൈക്കോടതിയേയും അറിയിച്ചു. സ്വര്‍ണക്കടത്തിലൂടെ രാജ്യത്തെത്തിയ പണം ദേശീയസമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും ഭീകരവാദ, വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും എന്‍.ഐ.എ. അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തതിനാല്‍ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നു കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ രവി പ്രകാശും വാദിച്ചു. എന്‍.ഐ.എ. കേസുകള്‍ പരിഗണിക്കുന്ന പ്രത്യേകകോടതിക്കേ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാനാകൂ. സരിത്ത്, സന്ദീപ് നായരുടെ ഭാര്യ സൗമ്യ എന്നിവരുടെ മൊഴികളില്‍നിന്നു സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് വ്യക്തമാണ്.

അതിനാല്‍ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു. സ്വപ്ന മൊബൈല്‍ ഫോണ്‍ സ്വിച്ഓഫ് ചെയ്ത് ഒളിവിലാണെന്നും ചോദ്യംചെയ്യല്‍ നോട്ടീസ് നല്‍കാനായിട്ടില്ലെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചു. നയതന്ത്ര ബാഗേജ് സംബന്ധിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത് കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നു സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു തെറ്റായ നടപടിയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category