1 GBP = 97.50 INR                       

BREAKING NEWS

മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ പ്രതിയാകും; മുഖ്യമന്ത്രിയുടെ ഓഫീസില്‍ കേന്ദ്ര ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ എത്തും; പ്രൈസ് കൂപ്പര്‍ അടങ്ങിയ ഇടപാടുകള്‍ പരിശോധിക്കും; സെക്രട്ടറിയേറ്റിലേയും നിയമസഭയിലേയും സിസിടിവി ദൃശ്യങ്ങളും ഇനി നിര്‍ണ്ണായകം; സ്വപ്നയെ ഫോണ്‍ വിളിച്ചവരും കുടുങ്ങും; ശിവശങ്കറെ പുറത്താക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതോടെ പിണറായി വിജയന്‍ വമ്പന്‍ പ്രതിസന്ധിയിലേക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോണ്‍സുലേറ്റിലേക്ക് വന്ന ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രവറ്റ് സെക്രട്ടറി എം ശിവശങ്കറും പ്രതിയാകും. സ്വപ്നാ സുരേഷുമായുള്ള ശിവശങ്കറിന്റെ അടുപ്പം ഉറപ്പിച്ച സാഹചര്യത്തിലാണ് ഇത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസും എന്‍ ഐ എ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വപ്നാ സുരേഷുമായി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷിക്കും. സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടതിനു പുറമേ, പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് (പിഡബ്ല്യുസി) ഇമൊബിലിറ്റി കണ്‍സല്‍റ്റന്‍സി കരാര്‍ ലഭിച്ചതിനെക്കുറിച്ചും അതില്‍ എം. ശിവശങ്കറിന്റെ പങ്കും അന്വേഷിക്കും.

സ്വര്‍ണക്കടത്തിനെക്കുറിച്ച് എന്‍ഐഎ നടത്തുന്ന അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉള്‍പ്പെടുത്തിയാല്‍ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട എന്‍ഐഎ അന്വേഷണം ശിവശങ്കറില്‍ ഒതുങ്ങുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. എന്നാല്‍ അതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് സൂചന. അതിനിടെ സ്പ്രിങ്‌ലര്‍ അടക്കമുള്ള ഇടപാടുകള്‍ അന്വേഷിക്കാനുള്ള സാധ്യതയുമുണ്ട്.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വിശദീകരിച്ചിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീവ്രവാദമാണ്. അതീവ ഗൗരവകരമായ ഈ കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തുന്നതിന്റെ സൂചനയാണ്.


തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ, കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ കസ്റ്റംസിന്റെ പ്രതിപ്പട്ടികയിലുള്ള പി.എസ്. സരിത് ആണ് ഒന്നാം പ്രതി, സ്വപ്ന പ്രഭാ സുരേഷ് രണ്ടാം പ്രതി, എറണാകുളം സ്വദേശി ഫസില്‍ ഫരീദ് മൂന്നാം പ്രതിയും തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്. സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്ത ശേഷം ശിവശങ്കറിനേയും കേസില്‍ പ്രതിയാക്കും. അങ്ങനെ വന്നാല്‍ ശിവശങ്കറിന് ജയിലില്‍ പോകേണ്ടി വരും. യുഎപിഎ കേസായതു കൊണ്ടു തന്നെ ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടിയും വരും. എന്നാല്‍ സ്വപ്നയുടെ മൊഴിയാകും നിര്‍ണ്ണായകം. അതിനിടെ സ്വപ്നാ സുരേഷിനെ ഇനിയും കണ്ടെത്താനാവാത്തതും ആശങ്കയാണ്.

അന്വേഷണത്തിന്റെ ഭാഗമായി വിമാനത്താവളം, മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫിസ് തുടങ്ങി പലയിടത്തെയും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടേക്കും. അതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നിയമസഭാ സെക്രട്ടേറിയറ്റിലേക്കും വരെ നീളാം. പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് എന്‍ഐഎ ശേഖരിച്ചു. പ്രതികളായ സരിത്തും സ്വപ്നയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും. കള്ളക്കടത്തില്‍ പങ്കില്ലാത്തവര്‍ പോലും പ്രതികളുമായി അടുപ്പം സൂക്ഷിച്ചതിന്റെ പേരില്‍ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടിവരും. ഇതില്‍ പല ഉന്നതരും ഉണ്ട്. ചാനല്‍ മേധാവികള്‍ പോലും എന്‍ ഐ എ ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരും,

സാമ്പത്തിക ലാഭത്തിനപ്പുറമുള്ള ദേശവിരുദ്ധ ബന്ധങ്ങള്‍ കേസിനുണ്ടെന്ന നിഗമനമാണ് രഹസ്യാന്വേഷണ ഏജന്‍സികളായ ഐബി, റോ എന്നിവയും കേന്ദ്രത്തെ അറിയിച്ചത്. നയതന്ത്ര പാഴ്സല്‍ വഴി ഇത്ര വലിയ തോതില്‍ സ്വര്‍ണം കയറ്റിവിടാന്‍ ശേഷിയുള്ള സ്വര്‍ണക്കടത്തു സംഘം കേരളത്തിലില്ലെന്നാണ് അവരുടെ വിലയിരുത്തല്‍. സ്വര്‍ണം ഒളിപ്പിച്ച പാഴ്സല്‍ തിരുവനന്തപുരത്തെത്തിയ ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ 15 ഫോണ്‍ കോളുകള്‍ പരിശോധിച്ചു. 3 വിളികള്‍ വിദേശത്തേക്കായിരുന്നു. ഈ ഫോണ്‍ വിളികള്‍ സംബന്ധിച്ചു യുഎഇ കൈമാറിയ രഹസ്യവിവരവും കേസ് പെട്ടെന്നു തന്നെ എന്‍ഐഎയെ ഏല്‍പിക്കാന്‍ കാരണമായി. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്.

ചൊവ്വാഴ്ച സ്വപ്നയുടെ ജാമ്യ ഹര്‍ജി കോടതി തള്ളുമെന്ന് തന്നെയാണ് സൂചന. സ്വപ്നയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എന്‍ഐഎയുടെ അഭിഭാഷകനും എതിര്‍ത്തു. എന്‍ഐഎ കേസെടുത്ത സാഹചര്യത്തില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ക്കു മറുപടി നല്‍കാന്‍ സമയം വേണമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ജസ്റ്റീസ് അശോക് മേനോന്‍ സ്വപ്നയുടെ ഹര്‍ജി വിശദമായ വാദത്തിനു 14 ലേക്കു മാറ്റി.

തീവ്രവാദ കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതിയാണ് പരിഗണിക്കുകയെന്നും ഹൈക്കോടതി പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഡല്‍ഹിയില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഹാജരായ അഡ്വ. രവിപ്രകാശ് വാദിച്ചു. യുഎപിഎ (അണ്‍ലോഫുള്‍ ആ ക്ടിവിറ്റീസ് പ്രിവന്റേഷന്‍ ആക്ട്) സെക്ഷന്‍ 21 (4) പ്രകാരം ഹൈക്കോടതിക്ക് അപ്പീല്‍ അധികാരമാണുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category