1 GBP = 102.10 INR                       

BREAKING NEWS

സ്വര്‍ണം കയറ്റി അയച്ചത് നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചരന്‍; ഫൈസല്‍ ഫാരിദ് കടത്തു കാരനായത് വിവരങ്ങള്‍ ചോര്‍ത്തിനല്‍കി കസ്റ്റംസിന്റെ വിശ്വാസ്യത നേടി; സ്വര്‍ണം ചെന്നൈയില്‍ ഏറ്റുവാങ്ങിയത് ഹാജാ ഫക്രുദീനും സംഘവും; നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണ കടത്തിന് പിന്നില്‍ സിങ്കപൂരിലെ ജോലിക്കിടെ സിറയയില്‍ എത്തി ഐസിസിനൊപ്പം ചേര്‍ന്ന തമിഴ്നാട്ടുകാരനോ? സ്വപ്നയും ചെന്നൈയിലെ സ്ലീപ്പര്‍ സെല്ലുമായുള്ള ബന്ധം തേടി എന്‍ഐഎ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോണ്‍സുലേറ്റ് പാഴ്‌സലില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫാരിദിനെ കുറിച്ച് ദുരൂഹത ഏറെ. ആര്‍ക്കും ഇയാളെ കുറിച്ച് ഇത് അറിയില്ല. കൊച്ചി സ്വദേശിയായ ഇയാളാണ് സ്വര്‍ണം യു.എ.ഇ. കോണ്‍സുലേറ്റ് വഴി പാഴ്‌സലായി അയച്ചതെന്നാണ് കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴി. എന്നാല്‍ കൊച്ചി കേന്ദ്രീകരിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിലൊന്നും ഫൈസലിന്റെ പേരില്ല. ഇതിനിടെയാണ് തീവ്രവാദ ബന്ധങ്ങള്‍ പുറത്തു വരുന്നത്.

പാഴ്സലിനൊപ്പം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ലീഫ് ലെറ്റുകളും പാഴ്സലില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നും ഫൈസല്‍ ഇപ്പോഴും തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് വിലയിരുത്തല്‍. കേസിലെ കൂട്ടുപ്രതി സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തു കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും എന്‍.ഐ.എയുടെ എഫ്.ഐ.ആറിലും ഫൈസല്‍ ഫാരിദ് എന്ന പേര് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. മറ്റൊരു വിവരവും ആര്‍ക്കും അറിയില്ല. എന്നാല്‍ തടിയന്റവിട നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചരവൃന്ദത്തില്‍പ്പെട്ടയാളാണ് ഫൈസല്‍ എന്നാണു സൂചന.

ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്തിനെപ്പറ്റി പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കി കസ്റ്റംസിന്റെ വിശ്വാസ്യത നേടുകയും അത് മുതലാക്കി വലിയ തോതില്‍ സ്വര്‍ണം കടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഫൈസല്‍. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജില്‍ സ്വര്‍ണംകടത്താന്‍ സംഘത്തെ ഉപയോഗിച്ചതിനു പിന്നില്‍ തീവ്രവാദസംഘടനകള്‍ക്കു പങ്കുണ്ടെങ്കില്‍ അതു രാജ്യസുരക്ഷയ്ക്കു വന്‍ ഭീഷണിയാണെന്ന വിലയിരുത്തലാണ് എന്‍.ഐ.എ.ക്ക് ഉള്ളത്.

കേരളത്തില്‍ ഇതിനുമുമ്പ് എത്തിയ സ്വര്‍ണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതില്‍ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. അഫ്ഗാനിസ്താനിലെ കാബൂള്‍ സര്‍വകലാശാല കേന്ദ്രീകരിച്ച് ഐ.എസിന്റെ ദക്ഷിണേഷ്യാഘടകം ആശയപ്രചാരണം നടത്തി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഏതു പ്രദേശത്തായാലും സംഘടനയുടെ പ്രവര്‍ത്തനത്തിനുവേണ്ട പണം അതാതിടങ്ങളിലെ സാഹചര്യങ്ങളിലൂടെ രൂപപ്പെടുത്തണമെന്നും ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റില്‍ നിര്‍ദേശിച്ചിരുന്നു. കേരളത്തിലെ പ്രവര്‍ത്തനത്തിനായി സ്വര്‍ണക്കടത്തിന്റെ സാധ്യതകളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് വിലിയിരുത്തല്‍.

സ്വര്‍ണക്കടത്തുകാര്‍ക്ക് തമിഴ്നാടുമായുള്ള ബന്ധവും എന്‍.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വര്‍ണം ചെന്നൈയിലേക്കാണു കൊണ്ടുപോയിരുന്നത്. ഈ സ്വര്‍ണം തമിഴ്നാട്ടില്‍ എന്‍.ഐ.എ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഏഴു തീവ്രവാദികള്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. തമിഴ്നാട് പൊലീസ് വര്‍ഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഏഴുപേരാണിത്. ഐ.എസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഹാജാ ഫക്രുദ്ദീന്റെ നേതൃത്വത്തിലാണെന്ന് എന്‍.ഐ.എ. കണ്ടെത്തിയിരുന്നു.

തമിഴ്നാട്ടില്‍ മുസ്ലിം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ എന്‍ഐഎ നടത്തുന്ന ശ്രമങ്ങള്‍ക്കിടയിലും പ്രധാന കുറ്റവാളികളെല്ലാം ഇന്നും ഇരുളിലാണ്. ഇനിയും കണ്ടെത്താനാകാത്ത ഏഴുപേരെ എന്‍ഐഎ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഹാജാ ഫക്രുദ്ദീനും മറ്റ് ആറുപേരുമാണ് എന്‍.ഐ.എ.യുടെ പട്ടികയിലുള്ളത്. 2017-ല്‍ തഞ്ചാവൂരിലെ പി.എം.കെ. നേതാവ് വി. രാമലിംഗത്തെ കൊലചെയ്ത കേസില്‍ പ്രതികളായ എം. റഹ്മാന്‍ സാദിക്ക് (39), മുഹമ്മദ് അലി ജിന്ന (34), അബ്ദുള്‍ മജീദ് (37), ബുര്‍ക്കനുദ്ദീന്‍ (28), ഷാഹുല്‍ ഹമീദ് (27), നൗഫല്‍ ഹസ്സന്‍( 28) എന്നിവരാണ് എന്‍.ഐ.എ.യുടെ പട്ടികയിലുള്ള മറ്റുള്ളവര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആറുപേരും.

ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്.)മായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതും തമിഴ്നാട്ടില്‍നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതുമാണ് ഫക്രുദ്ദീന്റെ പേരിലുള്ള കുറ്റം. കടലൂര്‍ സ്വദേശിയായ ഫക്രുദ്ദീന്‍ 2013-ല്‍ സിങ്കപ്പൂരില്‍ ജോലി ചെയ്യവേയാണ് ഐ.എസില്‍ ആകൃഷ്ടനാകുന്നത്. തുടര്‍ന്ന് സിറിയയിലേക്ക് പോകുകയും ഐ.എസില്‍ ചേരുകയും 2016 വരെ അവിടെ പ്രവര്‍ത്തിക്കുകയുംചെയ്തു. ഐ.എസില്‍ ചേര്‍ന്നതായും അതിലേക്ക് യുവാക്കളെ റിക്രൂട്ടുചെയ്തതായും അറിഞ്ഞതോടെ 2017-ല്‍ തമിഴ്നാട് ഫക്രുദ്ദീന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഇയാളെ അറസ്റ്റുചെയ്യാന്‍ പൊലീസിന് കഴിഞ്ഞില്ല.

ഫക്രുദ്ദീന്‍ ഗൂഢാലോചനാ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ഫണ്ട് സംഘടിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയുമായിരുന്നു. 2014 ജനുവരി അവസാനം ഇയാള്‍ കുടുംബത്തോടൊപ്പം സിറിയയില്‍ വെച്ച് ഐ.എസില്‍ ചേര്‍ന്നു. 2016 ഡിസംബറില്‍ സാമൂഹികമാധ്യമങ്ങളില്‍ ഐ.എസ്. പ്രചരിപ്പിച്ച ഒരു വീഡിയോയില്‍ ഇയാളുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ രാമലിംഗം എതിര്‍ത്തിരുന്നു. ഇതിലുള്ള വിരോധമാണ് കൊലയിലേക്ക് നയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category