1 GBP = 97.50 INR                       

BREAKING NEWS

കൊച്ചച്ഛന്റെ മകളുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞ് ദുബായിലെ കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞത് ഞെട്ടിക്കുന്ന കാരണങ്ങള്‍; വരന്റെ കുടുംബ പശ്ചാത്തലം മോശമാണെന്നും കല്യാണം വേണ്ടെന്നും അറിയിച്ചത് സ്വപ്നയും മനസ്സിലാക്കി; കല്യാണ ഹാളില്‍ തടഞ്ഞു വച്ച് ഇംഗ്ലീഷില്‍ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചത് കടത്തിലെ ആസൂത്രക; മര്‍ദ്ദിച്ചതും സ്വപ്ന; ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ശേഷമെത്തിയത് റേപ്പ് കേസില്‍ കുടുക്കുമെന്ന ഭീഷണി; വിവാഹ പാര്‍ട്ടിക്കിടെ യുവാവിനെ സ്വപ്ന കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നിലെ കഥ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വപ്നയുടെ ഇളയ സഹോദരനുമായുള്ള കൊച്ചച്ഛന്റെ മകളുടെ വിവാഹത്തെ എതിര്‍ത്തിന് തല്ല്! സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒരു യുവാവിനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തിരുവനന്തപുരത്ത് വെച്ച നടന്ന സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. കല്ല്യാണം മുടക്കുന്നുവെന്നാരോപിച്ച് ബന്ധുവായ യുവാവിനെയാണ് മര്‍ദ്ദിച്ചത്. സ്വപ്നയ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായും ദൃശ്യങ്ങളില്‍ കാണാം.

എന്താണ് സംഭവിച്ചതെന്ന് യുവാവ് തന്നെ വെളിപ്പെടുത്തുകയാണ്. കൊച്ചച്ഛന്‍ മകളുമായിട്ടായിരുന്നു സ്വപ്നയുടെ സഹോദരന്റെ വിവാഹം. ഇത് അറിഞ്ഞപ്പോള്‍ തന്നെ ദുബായിലുള്ള കൂട്ടുകാരന്‍ വിളിച്ചു. സ്വപ്നയുടെ കുടുംബവുമായി ബന്ധം വേണ്ടെന്ന് ഉപദേശിച്ചു. ഇതില്‍ വസ്തുതയുണ്ടെന്ന് അറിഞ്ഞതോടെ കൊച്ചച്ഛനെ അറിയിച്ചു. ഇത് സ്വപ്ന അറിഞ്ഞു. ഇതാണ് കല്ല്യാണ സ്ഥലത്തെ മര്‍ദ്ദനത്തിന് കാരണം. അതിക്രൂരമായ മാനസിക സമ്മര്‍ദ്ദമാണ് അനുഭവിച്ചതെന്ന് യുവാവ് പറയുന്നു.

കല്യാണത്തിന് എത്തിയപ്പോള്‍ കല്യാണം മുടക്കുന്നതിനെ കുറിച്ച് ചോദിച്ച് മുറിയില്‍ പൂട്ടിയിട്ടു. പിന്നെ ചോദ്യം ചെയ്യലും മര്‍ദ്ദനവും. ഇംഗ്ലീഷില്‍ വലിയ തെറിയാണ് വിളിച്ചത്. സരിത്തും ബോഡി ഗാര്‍ഡും പിടിച്ചു വച്ചു കൊടുത്തു. സ്വപ്ന മര്‍ദ്ദിച്ചു. പൊലീസിനെ ഫോണില്‍ വിളിച്ചു പറഞ്ഞാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടത്. പൊലീസ് എത്തിയെന്നും മനസ്സിലാക്കി. ഹോട്ടല്‍ മാനേജ്മെന്റിനോടും പരാതി കൊടുത്തു. ഇതിന് ശേഷം ഒരാള്‍ വിളിച്ച് കേസുമായി മുമ്പോട്ട് പോകരുതെന്ന് ഭീഷണി പെടുത്തി.

കേസു കൊടുത്താല്‍ റേപ്പ് ചെയ്തുവെന്ന് പരാതി കൊടുത്ത് കുടുക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇതുമായി ബന്ധപ്പെട്ട് തന്നെ സ്വപ്ന വിളിച്ചില്ലെന്നും യുവാവ് പറയുന്നു. ഞങ്ങളുടെ നാട്ടില്‍ സഹോദരിമാരുടെ വിവാഹം നടത്തുമ്പോള്‍ വരനെ കുറിച്ച് അന്വേഷിക്കും. അതു മാത്രമാണ് താനും ചെയ്തത്. കുടുംബ പശ്ചാത്തലത്തില്‍ സംശയം ഉണ്ടായപ്പോള്‍ അത് അറിയിക്കുകയും ചെയ്തു. ഈ വിവാഹത്തിന് ആദ്യാവസാനം ശിവശങ്കര്‍ ഐ എ എസ് ഉണ്ടായിരുന്നുവെന്നും ഈ യുവാവ് പറയുന്നു.

2019 ഡിസംബര്‍ ഏഴിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് മാതൃഭൂമിക്ക് ലഭിച്ചത്. സ്വപ്നയുടെ സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. സഹോദരന്റെ വിവാഹം മുടക്കാന്‍ ബന്ധുവായ നവജ്യോത് ശ്രമിക്കുന്നുവെന്നാരോപിച്ച് ചില തര്‍ക്കങ്ങള്‍ വിവാഹപാര്‍ട്ടിക്കിടെ ഉടലെടുക്കുകയായിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു ഈ പ്രശ്‌നങ്ങള്‍ ഉണ്ടായത്. യുവാവിന്റെ മുഖത്ത് പല തവണ സ്വപ്ന അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്നും പറയുന്നു. നവജ്യോത് അന്ന് പൊലീസില്‍ പരാതി നല്‍കി. പക്ഷെ പൊലീസ് കേസെടുക്കാതെ പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

അതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനായി എന്‍.ഐ.എ തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വപ്ന ഒളിവില്‍ കഴിയാനിടയുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ ചില റിസോര്‍ട്ടുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിട്ടുള്ളത്. മങ്കയം ഇക്കോ ടൂറിസം മേഖലയിലും തിരച്ചില്‍ നടത്തിയിരുന്നു. സ്വപ്നയുടെ കാര്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും തമിഴ്നാട്ടിലേക്കും പോകുന്ന റോഡുകളിലൂടെ സഞ്ചരിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നു. ഒളിവിലുള്ള മറ്റൊരു പ്രതി സന്ദീപ് നായര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇരു പ്രതികകളും എത്തിച്ചേരാനിടയുള്ള സ്ഥലങ്ങളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ഇതിനിടെ സ്വപ്ന മൂന്നാറില്‍ ഒളിവില്‍ കഴിയുന്നതായി അഭ്യൂഹവുമുണ്ട്. പോതമേട്ടിലെ ഹോം സ്റ്റേയില്‍ പര്‍ദയണിഞ്ഞെത്തിയതായാണ് വാര്‍ത്ത പരക്കുന്നത്. ഇതിനെകുറിച്ച് രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തിനെ എന്‍ഐഎയ്ക്ക് ഉടനെ കൈമാറാനിടയില്ലെന്നാണ് വിവരം. സരിത്തിനെ ഇപ്പോള്‍ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തു വരികയാണ്. സരിത്തിന്റെ ഫോണും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ടതായി സംശയിക്കുന്നതിനാല്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കാനാണ് അന്വേഷണവിഭാഗങ്ങളുടെ നീക്കം.

കേസ് എന്‍.ഐ.എ. ഏറ്റെടുത്തതിനാല്‍ ചൊവ്വാഴ്ച ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പ് ഇവര്‍ കീഴടങ്ങിയേക്കുമെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരുതുന്നു. കസ്റ്റംസിന്റെ അഞ്ചുസംഘങ്ങള്‍ സജീവമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇവരുടെ ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. മൊെബെല്‍ ഫോണ്‍ നമ്പര്‍ മാറ്റി ഉപയോഗിക്കുന്നതിനാല്‍ ടവര്‍ ലൊക്കേഷനും തിരിച്ചറിയാനായില്ല. പ്രതികള്‍ കീഴടങ്ങുന്നതിനു മുമ്പ് അറസ്റ്റ് ചെയ്തു മാനംകാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കേസ് എന്‍.ഐ.എയ്ക്കു കൈമാറിയെങ്കിലും കസ്റ്റംസ് അന്വേഷണം തുടരും.

കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ട മുഖ്യപ്രതി സരിത്തിനെ കൊച്ചിയില്‍ വിശദമായി ചോദ്യം ചെയ്തു വരുന്നു. സംസ്ഥാനസര്‍ക്കാരിനെ വെള്ളപൂശാനാണു സ്വപ്ന മാധ്യമങ്ങളിലൂടെ ശബ്ദസന്ദേശം നല്‍കിയതെന്ന് അന്വേഷണസംഘം കരുതുന്നു. ഇതിനു പിന്നില്‍ സര്‍ക്കാര്‍ സ്വാധീനമുണ്ടോയെന്നും അന്വേഷിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category