1 GBP = 97.30 INR                       

BREAKING NEWS

അച്ഛന് രോഗം കിട്ടിയത് മെഡിക്കല്‍ റെപ്രസന്റേറ്റീവായ മകനില്‍ നിന്ന്; മരിച്ച മെഡിക്കല്‍ സ്റ്റോര്‍ ഉടമയും സൂപ്പര്‍ സ്രെഡിന് കാരണമായി; എസ് ഐയ്ക്ക് രോഗമെത്തിയത് ആശങ്ക കൂട്ടുന്നു; പ്രതിഷേധങ്ങള്‍ക്ക് അയവു വരുത്താന്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ട്രിപ്പിള്‍ ലോക് ഡൗണ്‍; പൂന്തുറയില്‍ ദ്രുത കര്‍മ്മ സേനയെ ഇറക്കി ജാഗ്രത കൂട്ടല്‍; തിരുവനന്തപുരത്ത് അടുത്ത ആഴ്ചയും ലോക് ഡൗണ്‍ തുടരും; തലസ്ഥാനത്തെ തീര മേഖലയെ കോവിഡ് ബാധിക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് വ്യാപനമുണ്ടായതിനെത്തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ സര്‍ക്കാരും വിട്ടുവീഴ്ചയ്ക്ക്. പൂന്തുറയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പൂന്തുറയില്‍ രോഗ സംശയമുള്ളവരെ താമസിപ്പിക്കാന്‍ അവിടെ തന്നെ സംവിധാനം ഒരുക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയും ഒരുക്കും. ദ്രുതകര്‍മ സേനയെയാണ് പൂന്തുറയില്‍ വിന്യസിച്ചിട്ടുള്ളത്.

അതിഗൗരവതരമായ സാഹചര്യമാണ് പൂന്തുറയിലുള്ളത്. തിരുവനന്തപുരത്തും വൈറസ് പടരുകയാണ്. ഇന്നലെ പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. പൂന്തുറയില്‍ പരിശോധിച്ച 500 സാമ്പിളുകളില്‍ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ജീവിത സാഹചര്യമില്ലെന്ന് കാട്ടിയാണ് ഇവര്‍ പ്രതിഷേധിച്ചത്.

പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ തുടരും. എന്നാല്‍ തിരുവനന്തപുരത്ത് മറ്റിടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ സാധാരണ ലോക് ഡൗണ്‍ മാത്രമായിരിക്കും. ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഉടന്‍ മാറ്റും. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കാന്‍ തന്നെയാണ് സാധ്യത.

അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പൊലീസ് തടസ്സപ്പെടുത്തുന്നു എന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് നാട്ടുകാര്‍ തെരുവിലിറങ്ങിയത്. അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ജനസാന്ദ്രത ഏറിയ പ്രദേശമായതിനാല്‍ ആളുകള്‍ ഒരുമിച്ചിറങ്ങുന്ന സാഹചര്യമുണ്ടായി. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസ് ജനങ്ങളെ തിരിച്ച് വീട്ടിലേക്കയക്കുന്ന രീതിയാണുള്ളതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതിനെല്ലാം പൊലീസ് സൗകര്യം ഒരുക്കും. സിവില്‍ സപ്ലൈസിന്റെ സഞ്ചരിക്കുന്ന ചന്തയും എത്തും.

പൂന്തുറയില്‍ ഒന്നു രണ്ട് തവണ വല്ലാതെ കൂട്ടും കൂടിയപ്പോള്‍ ആളുകളെ പറഞ്ഞയക്കാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസുമായി ചെറിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായത്. പൂന്തുറയില്‍ ഒരു ലക്ഷം മാസ്‌ക് വിതരണം ചെയ്തു എന്ന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് മാസ്‌ക് ലഭിച്ചില്ലെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു.

പൂന്തുറയ്ക്കടുത്തുള്ള പരുത്തിക്കുഴി സ്വദേശിയായ മീന്‍വ്യാപാരിക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കന്യാകുമാരിയില്‍നിന്ന് മീന്‍ എത്തിച്ച് മൊത്തവ്യാപാരം നടത്തുന്ന ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇത് അതിവേഗം പടരുകായിരുന്നു. പൂന്തുറയില്‍ കുട്ടികളടക്കം 26 പേര്‍ക്കും പരുത്തിക്കുഴിയില്‍ രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പിന്നീട് 600 പേരില്‍ നടത്തിയ ടെസ്റ്റില്‍ 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു

സൂപ്പര്‍ സ്പ്രെഡ് മേഖലയായ പൂന്തുറയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിക്കുയും ചെയ്തു. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീന്‍ (66) ആണു മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുറേ നാളായി ചികിത്സയിലായിരുന്നു. മെഡിക്കല്‍ സ്റ്റോര്‍ ഉടമയായ ഇദ്ദേഹത്തിന്റെ ബന്ധുക്കളും കോവിഡ് ബാധിച്ചു ആശുപത്രിയില്‍ ചികിത്സയിലാണ്. സെയ്ഫുദീന്റെ മെഡിക്കല്‍ റെപ്രസന്റേറ്റീവായ മകന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലസ്ഥാന നഗരത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അതിവ്യാപന മേഖലയില്‍ മാത്രവും ലോക്ക് ഡൗണ്‍ തിരുവനന്തപുരം നഗരസഭയിലാകെയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൂന്തുറയിലെ എസ്ഐക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷനിലെ ജൂനിയര്‍ എസ്ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പരിശോധനയ്ക്കായി സാമ്പിളെടുത്തതിന് ശേഷം ഒരാഴ്ചയോളം അദ്ദേഹത്തിന് ഡ്യൂട്ടിയില്‍ തുടരേണ്ടതായി വന്നു. രോ?ഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത പൊലീസുകാരെല്ലാം ക്വാറന്റീനില്‍ പോയി. കഴിഞ്ഞ നാലിനാണ് ജൂനിയര്‍ എസ്ഐയുടെ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പൊലീസുകാരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. വെള്ളിയാഴ്ചയാണ് കോവിഡ് പോസിറ്റീവാണെന്ന ഫലം ലഭിക്കുന്നതുവരെ അദ്ദേഹം ഡ്യൂട്ടിയിലുണ്ടായി. തുടര്‍ന്ന് രാത്രി പത്തു മണിയോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. സ്രവമെടുത്ത ശേഷം തുടര്‍ച്ചയായി ആറു ദിവസവും ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു.

പരിശോധനാഫലം പോസിറ്റീവായതോടെ ജൂനിയര്‍ എസ്ഐയുമായി ഇടപഴകിയ പൊലീസുകാരുള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50 പേരാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പത്ത് പൊലീസുകാരോടാണ് നിലവില്‍ നിരീക്ഷണത്തില്‍ പോകാന്‍ സ്റ്റേഷന്‍ എസ്ഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ ഡ്യൂട്ടിയില്‍ തുടരുകയാണ്.

കോവിഡ് സ്ഥിരീകരിച്ച ജൂനിയര്‍ എസ്ഐ വെള്ളിയാഴ്ച കുമരിച്ചന്ത ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. നഗരത്തിലെ അതിതീവ്ര കണ്ടെയ്‌ന്മെന്റ് പ്രദേശങ്ങളില്‍ ഒന്നാണ് പൂന്തുറ. ഇവിടെ എസ്ഐയ്ക്ക് കോവിഡ് പോസിറ്റീവായതോടെ പൊലീസുകാര്‍ ആശങ്കയിലായിരിക്കുകയാണ്. ശനിയാഴ്ച സ്റ്റേഷനില്‍ അണുനശീകരണം നടത്തും. കഴിഞ്ഞ ദിവസം പൂന്തുറയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം എസ്ഐയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരത്ത് ജോലി ഭാരം കൂടുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ പോലും നിര്‍ബന്ധിച്ച് ഡ്യൂട്ടിക്ക് കയറ്റുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. എആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്നായിരുന്നു പരാതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category