1 GBP = 97.30 INR                       

BREAKING NEWS

ഷംനാ കാസിമിനേയും അനു സിതാരയേയും മിയയേയും കുടുക്കാന്‍ ശ്രമിച്ചതും നയതന്ത്ര പാഴ്സലിലെ മാഫിയ തന്നെ; ദുബായില്‍ നിന്ന് വന്ന പാഴ്സലിന് പുറത്ത് 85 കിലോ എന്നത് വെള്ളി 87 കിലോ എന്ന് വീണ്ടും ടൈപ്പ് ചെയ്തത് സംശയത്തിനു കാരണമായി; പാഴ്സല്‍ വിട്ടു കൊടുക്കാന്‍ ഉന്നതര്‍ വിളിച്ചപ്പോള്‍ രാമമൂര്‍ത്തിക്ക് എല്ലാം തെളിഞ്ഞു; സ്വപ്നാ സുരേഷിനും കല്യാണ തട്ടിപ്പു വീരന്മാരുമായും ബന്ധം; ഷംനാ കാസിം കേസും എന്‍ ഐ എ പരിശോധിക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വര്‍ണ്ണ കടത്ത് മാഫിയ തന്നെയാണ് നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്താനും സിനിമാ താരങ്ങളെ സ്വാധീനിക്കാനും ശ്രമിച്ചതെന്നതിനും കസ്റ്റംസിന് തെളിവ് ലഭിച്ചതായി സൂചന. ഈ സാഹചര്യത്തില്‍ ഷംനാ കാസിം കേസും എന്‍ ഐ എ പരിശോധിക്കും.

കോണ്‍സുലേറ്റ് പാഴ്‌സല്‍ വഴി കടത്തിയ സ്വര്‍ണം തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഈ സ്വര്‍ണം തമിഴ്നാട്ടിലേക്ക് എത്തിക്കാനാണ് ഷംനാ കാസിം അടക്കമുള്ളരെ ഉള്‍പ്പെടുത്താന്‍ ശ്രമം. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലൂടെ നടിമാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയാല്‍ സംശയം ഉണ്ടാകില്ലെന്ന വിലയിരുത്തലിലായിരുന്നു ഇത്. അനുസിത്താര, മിയ എന്നീ നടിമാരെയും ഈ സംഘം ഇതിനായി ലക്ഷ്യമിട്ടിരുന്നു. പാലക്കാട് വാളയാറിലേക്ക് സ്വര്‍ണം കൊണ്ടുപോകാന്‍ അകമ്പടി സേവിക്കാമോയെന്നുഷംനയോട് യോട് ഈ സംഘം ആവശ്യപ്പെട്ടിരുന്നു. നിഷേധിച്ചതോടെയാണ് കല്യാണാലോചന എന്ന തന്ത്രത്തിലേക്ക് നീങ്ങിയത്.

കോവിഡുകാലത്തും നയതന്ത്ര ബാഗിലൂടെ സ്വര്‍ണം വന്‍തോതില്‍ കേരളത്തിലെത്തിയിരുന്നു. ഇത് ചെന്നൈയില്‍ കൊണ്ടു പോകാനായിരുന്നു. ഇതിനു വേണ്ടിയാണ് ഷംനാ കാസിമിനെ ബന്ധപ്പെട്ട്ത. ഇത് നടക്കാതെ വന്നതോടെ അനു സിത്താരയേയും മിയയേയും ബന്ധപ്പെടുന്നത് വൈകി. ഷംനാ കേസില്‍ അറസ്റ്റിലായവരാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പങ്കുവച്ചത്. തിരുവനന്തപുരത്തെ നയതന്ത്ര മാഡത്തെ കുറിച്ച് അറിയിച്ചതും ഷാംനാ കേസിലെ പ്രതികളായിരുന്നു.

അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ഒരാളാണ് ആദ്യം വിളിക്കുന്നത്. ചില നടിമാരുടെ പേരു പറഞ്ഞശേഷം അവര്‍ സ്വര്‍ണം വാളയാറിനു കൊണ്ടുപോകാന്‍ സഹായിക്കാറുണ്ടെന്നും അതുപോലെ വന്നാല്‍ മതിയെന്നും പറഞ്ഞു. താല്‍പര്യമില്ലെന്നു പറഞ്ഞ് താന്‍ ഒഴിഞ്ഞു. തുടരെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് അന്‍വര്‍ എന്നൊരാള്‍ വിളിച്ചു. വളരെ മാന്യമായായിരുന്നു സംസാരം. അഷ്‌കര്‍ വിളിച്ച് മോശമായി സംസാരിച്ചതിനു ക്ഷമ ചോദിച്ചുവെന്ന് ഷംനയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തേക്കും ചില സംശയങ്ങള്‍ എത്തിയത്. ഇത് കസ്റ്റംസും അറിഞ്ഞു.

തൊട്ടു പിന്നാലെയാണ് നയതന്ത്ര ബാഗ് എത്തുന്നത്. ഇതില്‍ എണ്‍പതിയഞ്ച് കിലോ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അത് വെട്ടി 87 കിലോ ആയി. ഇതൊരു ടൈപ്പിങ് മിസ്റ്റേക്കായിരുന്നു. ഈ മിസ്റ്റേക്ക് കാരണം പാഴ്സല്‍ വിട്ടുകൊടുക്കാന്‍ ആദ്യം വൈകി. ഇതിന് പിന്നാലെ കാര്‍ഗോ ഓഫീസര്‍ രാമമൂര്‍ത്തിക്ക് സംശയമെത്തി. ഇതിന് പിന്നാലെയാണ് കൊച്ചിയില്‍ നിന്ന് ഷംനാ കാസിം കേസില്‍ കണ്ടെത്തുലകളും മനസ്സിലാകുന്നത്. ഇതോടെ വിട്ടു കൊടുക്കേണ്ടതില്ലെന്ന തീരുമാനം എടുത്തു. രാമമൂര്‍ത്തിയുടെ ഉറച്ച നിലപാടിന് പിന്തുണയെന്നോണം കൊച്ചിയിലെ ഉദ്യോഗസ്ഥരും നിലപാട് എടുത്തതോടെയാണ് കള്ളക്കടത്ത് പുറത്തായത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനായി എന്‍.ഐ.എ തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വപ്ന ഒളിവില്‍ കഴിയാനിടയുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ ചില റിസോര്‍ട്ടുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിട്ടുള്ളത്. മങ്കയം ഇക്കോ ടൂറിസം മേഖലയിലും തിരച്ചില്‍ നടത്തിയിരുന്നു. സ്വപ്നയുടെ കാര്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും തമിഴ്നാട്ടിലേക്കും പോകുന്ന റോഡുകളിലൂടെ സഞ്ചരിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നു. ഒളിവിലുള്ള മറ്റൊരു പ്രതി സന്ദീപ് നായര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇരു പ്രതികകളും എത്തിച്ചേരാനിടയുള്ള സ്ഥലങ്ങളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ഇതിനിടെ സ്വപ്ന മൂന്നാറില്‍ ഒളിവില്‍ കഴിയുന്നതായി അഭ്യൂഹവുമുണ്ട്. പോതമേട്ടിലെ ഹോം സ്റ്റേയില്‍ പര്‍ദയണിഞ്ഞെത്തിയതായാണ് വാര്‍ത്ത പരക്കുന്നത്. ഇതിനെകുറിച്ച് രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തിനെ എന്‍ഐഎയ്ക്ക് ഉടനെ കൈമാറാനിടയില്ലെന്നാണ് വിവരം. സരിത്തിനെ ഇപ്പോള്‍ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തു വരികയാണ്. സരിത്തിന്റെ ഫോണും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ടതായി സംശയിക്കുന്നതിനാല്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കാനാണ് അന്വേഷണവിഭാഗങ്ങളുടെ നീക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category