1 GBP = 97.50 INR                       

BREAKING NEWS

സ്വര്‍ണ്ണ കടത്തില്‍ ഗൂഢാലോചന നടന്നത് സെക്രട്ടറിയേറ്റിന് തൊട്ടടുത്ത്; ഫെദര്‍ ടവറിലെ ഫ്ളാറ്റിലെ അന്വേഷണത്തില്‍ നിറയുന്നത് ശിവശങ്കറിന്റെ സജീവ സാന്നിധ്യം; രാത്രി ഒരു മണിക്കും ശിവശങ്കറെ ഫ്ളാറ്റില്‍ കണ്ടവരുണ്ട്; മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ഊരാക്കുടുക്കിലേക്ക്; മണക്കാട്ടെ കോണ്‍സുലേറ്റിലും ഐഎഎസുകാരന്‍ നിത്യ സന്ദര്‍ശകന്‍; എന്‍ ഐ എയുടെ ആദ്യ നീക്കം മുന്‍ ഐടി സെക്രട്ടറിയെ തളയ്ക്കാന്‍; സ്വര്‍ണ്ണ കടത്തില്‍ നോര്‍ത്ത് ബ്ലോക്കും പ്രതിക്കൂട്ടിലാകും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഗൂഢാലോചനയില്‍ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കറും പങ്കാളിയായെന്ന് സൂചന. മണക്കാടുള്ള യുഎഇ കോണ്‍സുലേറ്റിലും നിത്യ സന്ദര്‍ശകനായിരുന്നു ശിവശങ്കര്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. തിരുവനന്തപുരം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫെദര്‍ ടവര്‍ ഫ്ളാറ്റിലാണെന്ന് പ്രാഥമിക നിഗമനം. ഈ ഫ്ളാറ്റില്‍ അര്‍ദ്ധരാത്രിയില്‍ നിശാ പാര്‍ട്ടികള്‍ നടന്നിരുന്നുവെന്നും സൂചനയുണ്ട്. മിക്കവാറും ദിവസം രാത്രിയില്‍ ഇവിടെ ശിവശങ്കര്‍ എത്തുമായിരുന്നു. ഈ ഫ്ളാറ്റ് പൊലീസ് റെയ്ഡ് ചെയ്തു.

മുമ്പും ഈ ഫ്ളാറ്റിനെ കുറിച്ച് പലവിധ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതികളായ സ്വപ്ന സുരേഷും സന്ദീപും സരിത്തും ഫെദര്‍ ടവറിലെ എഫ് 6 ഫ്ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വിലയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന സുപ്രധാന വിവരങ്ങളാണ് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തെ റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്ളാറ്റില്‍ ഓഫീസ് മുറി വാടകയ്ക്കെടുത്തതും വിവാദമായിരുന്നു. ഈ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. ഈ മാസം ആറാം തീയതിയും ശിവശങ്കര്‍ ഈ ഫ്ളാറ്റില്‍ എത്തിയിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണ കടത്ത് ഗൂഢാലോചനയിലും ശിവശങ്കര്‍ പങ്കാളിയാണെന്ന സംശയമാണ് ഉയരുന്നത്. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതിന് തൊട്ടടുത്താണ് വിവാദ ഫ്ളാറ്റ്.

ശിവശങ്കരന്‍ ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഈ ഫ്ളാറ്റിലേക്ക് യുഎഇയുടെ കോണ്‍സുലേറ്റ് എത്തിക്കാനും നീക്കം നടന്നുവെന്ന് സൂചനയുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് നടക്കുമെന്നാണ് സൂചന. നിലവില്‍ സരിത്ത് മാത്രമാണ് കേസില്‍ കസ്റ്റംസിന്റെ പിടിയിലുള്ളത്. ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളായ സരിത്തും സ്വപ്നയും സന്ദീപും ഗൂഢാലോചന നടത്തിയത് ഇവിടെ വച്ചാണെന്നാണ് നിഗമനം. എഫ്-6 ഫ്‌ലാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വില ചര്‍ച്ച ചെയ്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റ ഭാഗമായി ഫ്‌ലാറ്റില്‍ പരിശോധന നടത്തിയതായാണ് സൂചന.

അതിനിടെ സ്വപ്നയ്ക്ക് ഒപ്പം 15 ബോഡി ഗാര്‍ഡുമാരുടെ സംഘം എപ്പോഴും ഉണ്ടായിരുന്നുവെന്ന് സ്വപ്നയുടെ സഹോദരന്റെ വിവാഹപാര്‍ട്ടിക്കിടെ മര്‍ദനമേറ്റ യുവാവ് വെളിപ്പെടുത്തി. മര്‍ദിക്കാന്‍ കൂട്ടുനിന്നത് സരിത്താണ്. വിവാഹപാര്‍ട്ടിയില്‍ മുഴുവന്‍ സമയവും മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഉണ്ടായിരുന്നതായും യുവാവ് പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്. കേസിലെ മുഖ്യപ്രതികളായ സരിത്ത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് കസ്റ്റംസ് നീക്കം. ഇരുവരും സ്വര്‍ണ്ണക്കടത്തില്‍ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് നേരത്തെ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇവര്‍ വിചാരണഘട്ടത്തില്‍ മൊഴി മാറ്റാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് രഹസ്യ മൊഴിയെടുക്കുന്നത്. ഇതിനായി അടുത്തയാഴ്ച കസ്റ്റംസ് അപേക്ഷ നല്‍കും.

സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയെടുത്തപ്പോഴാണ് ഓരോ തവണയും കള്ളക്കടത്തിനു മുന്‍പ് സ്വപ്നയും സരിത്തും സന്ദീപും ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നുവെന്ന് വ്യക്തമായത്. കേസില്‍ അറസ്റ്റിലായിരിക്കുന്ന സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. സ്വര്‍ണ്ണക്കടത്ത് റാക്കറ്റിലെ കണ്ണികളെ കുറിച്ചാണ് വിവരങ്ങള്‍ ലഭിച്ചത്. അഞ്ച് പേര്‍ കൂടി കള്ളക്കടത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സരിത്ത് നല്‍കുന്ന മൊഴി. ഇവരെ തിരിച്ചറിഞ്ഞതോടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യപ്രതി യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാസില്‍ ഫരീദ് ആണെന്നും വ്യക്തമായിട്ടുണ്ട്. ഫാസിലിന് യുഎഇയിലുള്ള്‌ള ട്രേഡിങ് ഏജന്‍സി സ്വര്‍ണ്ണക്കടത്തിനുള്ള താവളമാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

സ്വര്‍ണ്ണക്കടത്തിലുള്ളവര്‍ക്ക് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന സൂചനയും കസ്റ്റംസിനു ലഭിച്ചു. സരിത്തിനെ കഴിഞ്ഞ ദിവസം കോടതി ഏഴു ദിവസത്തേക്ക് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. തനിക്ക് കമ്മീഷന്‍ ലഭിക്കുന്നതല്ലാതെ കൂടുതല്‍ പങ്കാളികളെ കുറിച്ച് വിവരമില്ലെന്നാണ് സരിത് പറയുന്നത്. ഇത് പൊലീസ് പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനായി എന്‍.ഐ.എ തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വപ്ന ഒളിവില്‍ കഴിയാനിടയുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ ചില റിസോര്‍ട്ടുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിട്ടുള്ളത്. മങ്കയം ഇക്കോ ടൂറിസം മേഖലയിലും തിരച്ചില്‍ നടത്തിയിരുന്നു.

സ്വപ്നയുടെ കാര്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും തമിഴ്നാട്ടിലേക്കും പോകുന്ന റോഡുകളിലൂടെ സഞ്ചരിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നു. ഒളിവിലുള്ള മറ്റൊരു പ്രതി സന്ദീപ് നായര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇരു പ്രതികകളും എത്തിച്ചേരാനിടയുള്ള സ്ഥലങ്ങളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടെ സ്വപ്ന മൂന്നാറില്‍ ഒളിവില്‍ കഴിയുന്നതായി അഭ്യൂഹവുമുണ്ട്. പോതമേട്ടിലെ ഹോം സ്റ്റേയില്‍ പര്‍ദയണിഞ്ഞെത്തിയതായാണ് വാര്‍ത്ത പരക്കുന്നത്. ഇതിനെകുറിച്ച് രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തിനെ എന്‍ഐഎയ്ക്ക് ഉടനെ കൈമാറാനിടയില്ലെന്നാണ് വിവരം. സരിത്തിനെ ഇപ്പോള്‍ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തു വരികയാണ്. സരിത്തിന്റെ ഫോണും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ടതായി സംശയിക്കുന്നതിനാല്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കാനാണ് അന്വേഷണ വിഭാഗങ്ങളുടെ നീക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category