1 GBP = 97.30 INR                       

BREAKING NEWS

മൂന്ന് വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതില്‍ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്പോണ്‍സേര്‍ഡ് യാത്രകള്‍; ഇദ്ദേഹത്തിന് സ്ത്രീ ദുര്‍ബലയെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം കൊടുത്തത് ഡോവല്‍; സ്വര്‍ണ്ണ കടത്തില്‍ പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ വിദേശയാത്രാ വിവാദവും

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു പ്രമുഖ സിപിഎം നേതാവിന്റെ വിദേശയാത്രകളെക്കുറിച്ച് വിദേശകാര്യമന്ത്രാലയം അന്വേഷിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രം വിദേശ യാത്രകള്‍ നടത്തേണ്ട വ്യക്തിയാണ് വിവാദത്തില്‍ കടുങ്ങുന്നത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതില്‍ എന്‍ ഐ എയ്ക്ക് ഭരണഘടനാ പരമായ പ്രശ്നങ്ങളുമുണ്ട്. സ്വര്‍ണ്ണ കടത്തില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായ പേരാണ് ഈ നേതാവിന്റെയും.

മന്ത്രിയല്ലാത്ത ഈ നേതാവ് കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഡല്‍ഹി വഴി ദുബായിലേക്ക് നടത്തിയ അന്‍പതിലധികം വിദേശയാത്രകളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. വിദേശകാര്യമന്ത്രാലയം അറിഞ്ഞുള്ള യാത്രകളല്ല ഇവ. തൊണ്ണൂറു ശതമാനവും സ്പോണ്‍സേഡ് ആണ് എന്നതാണ് ഈ യാത്രകളെ വിവാദ വിഷയമാക്കുന്നത്. എന്തുകൊണ്ട് ദുബായിലേക്ക് ഇത്രയധികം യാത്രകള്‍ ഈ നേതാവ് നടത്തിയെന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. യാത്രകളില്‍ പലതിലും അസ്വാഭാവികത മണക്കുന്നതായി വിദേശകാര്യമന്ത്രാലയം മനസിലാക്കിയിട്ടുണ്ട്.

ലീഗ് നേതാക്കളെപ്പോലും കടത്തിവെട്ടുന്ന യാത്രയാണ് ഈ നേതാവിന്റെത് എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. നേതാവിന്റെ പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങളും യാത്രയുടെ വിശദാംശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് നേതാവിന്റെ യാത്രകള്‍ക്ക് ആതിഥ്യം വഹിച്ചത് എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. നേതാവ് വിദേശത്ത് പോയി ആരെയൊക്കെ കണ്ടു എന്തൊക്കെ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെട്ടു എന്നൊക്കെ അന്വേഷണ പരിധിയിലുണ്ട്.

കേരളത്തിലേക്കുള്ള മുഴുവന്‍ സ്വര്‍ണ്ണക്കടത്തും അന്വേഷണ വിഷയമാക്കാന്‍ എന്‍ഐഎയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് കേരളത്തിലെ നേതാക്കളുടെ അടിക്കടിയുള്ള ദുബായ് യാത്രയിലേക്കും അന്വേഷണം നീളുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി നേതാവിന് ബന്ധമുണ്ടെന്നു മനസിലാക്കിയതോടെയാണ് ഈ അന്വേഷണം. സിപിഎം നേതാക്കളില്‍ ഏറ്റവും അടുപ്പം നേതാവിനോട് എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. ഐബി ഈ നേതാവിനെക്കുറിച്ച് രഹസ്യമായി അന്വേഷണം നടത്തിയപ്പോള്‍ ഇദ്ദേഹത്തിനു സ്ത്രീ ഒരു ദുര്‍ബലതയാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഈ നേതാവിന്റെ യാത്രകളെക്കുറിച്ചാണ് വെരിഫിക്കേഷന്‍ നടക്കുന്നത്. ഐബിയും എന്‍ഐഎയും ഡിആര്‍ഐയും കസ്റ്റംസും കൈകോര്‍ത്ത് സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം തുടരുമ്പോഴാണ് ഈ നേതാവിനെക്കുറിച്ചുള്ള വ്യക്തിപരമായ അന്വേഷണം കൂടി നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അജിത്ത് ഡോവലിന്റെ ഇടപെടല്‍ കൂടി വന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഈ കേസില്‍ നേരിട്ട് ഇടപെട്ടു എന്നതും സ്വര്‍ണ്ണക്കടത്ത് കേസിനെ ശ്രദ്ധേയമാക്കി നിര്‍ത്തുന്നുണ്ട്. ഇന്‍ഡോ-ചൈന അതിര്‍ത്തിയിലെ സേനാവിന്യാസത്തിന്റെ ഒരുക്കങ്ങള്‍ നിരീക്ഷിക്കുകയും ചൈനയുമായി തര്‍ക്കപ്രശ്നങ്ങളില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴും തന്നെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ അജിത്ത് ഡോവല്‍ നേരിട്ട് ഇടപെട്ടുകൊണ്ടിരിക്കുന്നത്. പിണറായി സര്‍ക്കാരിനും സിപിഎമ്മിനും തലവേദനയാണ് ഡോവലിന്റെ നേരിട്ടുള്ള ഈ ഇടപെടല്‍. ഡോവല്‍ മാത്രമല്ല പ്രതിരോധമന്ത്രി രാജ്നാഥ്സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്തിനു പിന്നിലുണ്ട്.

കേസിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍, ഉന്നതതല ഇടപെടലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐബി അന്വേഷിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട നിഗൂഢതകളും സ്വര്‍ണ്ണത്തിന്റെ ഉറവിടവും ആര്‍ക്ക് വേണ്ടി കടത്തി എന്നതും ഇന്ത്യന്‍ ചാര ഏജന്‍സിയായ റോയും പരിശോധിച്ചു വരുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ രംഗത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ സവിശേഷ ശ്രദ്ധ പതിയുന്നത് സിപിഎമ്മും മുസ്ലിം ലീഗും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ അസ്വസ്ഥത വിതച്ചിട്ടുണ്ട്.

അതേസമയം സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അറിയിച്ചിട്ടുണ്ട്. കേസിന്റെ പ്രാരംഭ അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഐഎ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടത്.

അതേസമയം സ്വപ്നയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതോടെ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായിട്ടുണ്ട്. എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകളില്‍ എന്‍.ഐ.എ കോടതികളിലാണ് ജാമ്യാപേക്ഷ നല്‍കേണ്ടത്. എന്‍.ഐ.എ പ്രത്യേക കോടതിയുടെ ഉത്തരവുകള്‍ക്കെതിരായ അപ്പീലുകള്‍ മാത്രമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

കസ്റ്റംസ് അറസ്റ്റ് ചെയ്ത സരിതിനും വേണ്ടി സിജെഎം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും എന്‍ഐഎ കേസ് വന്നതോടെ ഈ ജാമ്യാപേക്ഷയ്ക്കും സ്വപ്നയുടെ ജാമ്യാപേക്ഷയുടെ ഗതി തന്നെയായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category