1 GBP = 97.30 INR                       

BREAKING NEWS

ഫയാസും നബീലും റമീസുമായി അടുത്ത ബന്ധം; 2014ല്‍ കസ്റ്റംസിന്റെ വലപൊട്ടിച്ച് മുതലുമായി മുങ്ങിയതോടെ മാഫിയയുടെ അതിവിശ്വസ്തനായി; ബാലഭാസ്‌കറിന്റെ മരണവും കൂട്ടുകാരുടെ കടത്തും പിടികൂടിയതോടെ ആശ്രയിച്ചത് സ്വപ്നാ സുരേഷിനേയും നയതന്ത്ര വഴിയേയും; കാര്‍ബണ്‍ ഡോക്ടറിന് പിന്നില്‍ കൊടുവള്ളിയിലെ അധോലോകം തന്നെ; സന്ദീപ് നായര്‍ കള്ളക്കടത്തുകാരുടെ പ്രിയ റിക്രൂട്ടര്‍; ബ്രീറ്റ്‌ലിങ് വാച്ച് കയ്യില്‍കെട്ടി കറങ്ങിയത് ദുബായ് ബന്ധങ്ങളുള്ള ഇടനിലക്കാരന്‍; സന്ദീപ് നായര്‍ക്ക് പിന്നാലെ എന്‍ഐഎ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണ കടത്തു കേസില്‍ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണത്തിന് സന്ദീപ് നായരുടെ അറസ്റ്റ് അനിവാര്യത. കൊടുവള്ളിയിലെ സ്വര്‍ണ്ണ കടത്തുകാരുമായി സന്ദീപ് നായര്‍ക്ക് അടുത്ത ബന്ധമുണ്ട്. ഫയാസും നബീലും നേതൃത്വം നല്‍കുന്ന കടത്തു സംഘത്തിലെ തിരുവനന്തപുരത്തെ പ്രധാനിയാണ് സന്ദീപ്. പ്രമുഖ സിപിഎം നേതാവിന്റെ മകനുമായും സന്ദീപ് നായര്‍ക്ക് അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരത്തെ കാര്‍, ഫര്‍ണ്ണിച്ചര്‍ സ്ഥാപനങ്ങളുമായും അടുത്ത ബന്ധം. ഈ സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണ്ണ കടത്തിലുള്ള ബന്ധവും അന്വേഷിക്കും. സന്ദീപിന്റെ കൂടെ സ്വര്‍ണക്കടത്തില്‍ പരിശീലനം ലഭിച്ച 10 പേരെങ്കിലുമുണ്ട്.

മലപ്പുറം, കോഴിക്കോട് മേഖലയിലെ മാഫിയയുടെ തിരുവനന്തപുരത്തെ കണ്ണിയാണു സന്ദീപ് നായര്‍. തിരുവനന്തപുരത്തെ കടത്തിന് എല്ലാ സാഹചര്യവും ഒരുക്കുന്ന വ്യക്തി. 6 മാസത്തിനിടെ 7 തവണ സന്ദീപ് സ്വര്‍ണം കടത്തിയതായാണു സംശയം. ബാലാഭാസ്‌കറിന്റെ മരണവും പിന്നീട് സുഹൃത്തുക്കള്‍ സ്വര്‍ണ്ണ കടത്തില്‍ പെട്ടതും ഏറെ വിവാദമായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ക്ക് പിന്നിലും സന്ദീപുണ്ടെന്നാണ് സൂചന. ഇവര്‍ പിടിക്കപ്പെട്ട ശേഷം പുതിയ വഴികള്‍ തേടി. ഇതിനിടെയാണ് നയതന്ത്ര കടത്ത് അതിശക്തമാകുന്നത്. നയതന്ത്ര പാഴ്സല്‍ വഴി കടത്താനുള്ള വഴി തുറന്നു കിട്ടിയതോടെ എളുപ്പമായി. ലോക്ഡൗണ്‍ സമയത്തു പോലും 4 തവണ സ്വപ്നയും സരിത്തും സന്ദീപും സ്വര്‍ണമെത്തിച്ചെന്ന് കസ്റ്റംസ് കണക്കുകൂട്ടുന്നു.

സ്വര്‍ണക്കടത്തിനു ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്തു പരിശീലനം നല്‍കുന്നതും സന്ദീപാണ്. എസ് കെ പി ഫര്‍ണ്ണിച്ചര്‍ എന്ന കടയിലെ ഡ്രൈവറായിരുന്നു സന്ദീപ്. അവിടെ നിന്നാണ് വളര്‍ച്ച. എസ് കെ പി ഗ്രൂപ്പിലെ മക്കളിലെ ഒരാളുടെ ഡ്രൈവറായിരുന്നു സന്ദീപ്. അതിന് മുമ്പ് തന്നെ സന്ദീപ് സ്വര്‍ണ്ണ കടത്ത് തുടങ്ങിയിരുന്നു. 2014ല്‍ ദുബായില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇബ്രാഹിംകുട്ടി എന്ന യാത്രക്കാരനില്‍ സംശയം തോന്നി കസ്റ്റംസ് പരിശോധിച്ചപ്പോള്‍ ബാഗില്‍ ഇലക്ട്രോണിക് സാധനത്തില്‍ ഒളിപ്പിച്ച് 3.5 കിലോ സ്വര്‍ണം. ഇതിന്റെ തുടര്‍ച്ചയായി സന്ദീപും പിടിയിലാകേണ്ടതായിരുന്നു.

ഇയാള്‍ക്കും തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ക്കും ടിക്കറ്റ് എടുത്തത് ഒരേയാള്‍ എന്നകാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ചോദ്യം ചെയ്തപ്പോള്‍ ആ യാത്രക്കാരന്റെ ബാഗിലും സ്വര്‍ണം ഉണ്ടായിരുന്നുവെന്നു മൊഴി. അന്ന് സന്ദീപിനെ കുടുക്കാന്‍ കസ്റ്റംസിന് കഴിഞ്ഞില്ല. പൂജപ്പുരയിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയപ്പോള്‍ സന്ദീപ് ഒളിവില്‍ പോയി. 4 മാസത്തിനുശേഷം മുന്‍കൂര്‍ ജാമ്യം തേടി. കോടതിയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തു. തെളിവായി തൊണ്ടിയില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല.

അന്നു സന്ദീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് പിടികൂടിയ സമയം വിളിച്ചിരിക്കുന്നത് ദുബായിലിരുന്നുവെന്ന് വ്യക്തമായിരുന്നു. കേരളത്തിലെ സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന റമീസ് എന്ന അധോലോകസംഘത്തലവനെയാണ് വിളിച്ചത്. ഫയാസും നബീലും അടക്കമുള്ളവരുടെ ബോസ്. ഇതിനൊപ്പം സന്ദീപ് വിളിച്ചതു മഞ്ചേരിയിലെയും പെരിന്തല്‍മണ്ണയിലെയും തലവന്മാരെയായിരുന്നു. ഈ അന്വേഷണം അന്ന് മുമ്പോട്ട് പോയില്ല. പിന്നീട് അതിവേഗമായിരുന്നു സന്ദീപിന്റെ സാമ്പത്തിക വളര്‍ച്ച.

തലസ്ഥാന നഗരിയില്‍ പലരുമായും അടുപ്പമുള്ളയാളാണ് സന്ദീപ് നായര്‍. തിരുവനന്തപുരം പ്രസ് ക്ലബിനു സമീപമുള്ള ഒരു ഹോട്ടല്‍ പരിസരമായിരുന്നു മുന്‍പ് സന്ദീപിന്റെ ക്യാമ്പ്. ഇവിടെ വച്ചാണ് പലര്‍ക്കും സന്ദീപിനെ അറിയാവുന്നത്. വിലകൂടിയ മൊബൈല്‍ ഹാന്റ് സെറ്റുകള്‍ വിറ്റഴിക്കുകയായിരുന്നു സന്ദീപിന്റെ മുഖ്യ പരിപാടി. അരലക്ഷത്തിനു മുകളില്‍ വില മതിക്കുന്ന മൊബൈലുകളാണ് സന്ദീപ് വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നതെന്നു സന്ദീപുമായി അടുപ്പമുണ്ടായിരുന്നവര്‍ മറുനാടനോട് പറഞ്ഞു. അന്ന് തന്നെ സന്ദീപിനെക്കുറിച്ച് പലര്‍ക്കും വശപ്പിശക് തോന്നിയിരുന്നു.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രീറ്റ്‌ലിങ് വാച്ചുകള്‍ ആണ് സന്ദീപ് ധരിച്ചിരുന്നത്. എവിടെ നിന്നാണ് വിലപിടിപ്പുള്ള മൊബൈലുകള്‍ ലഭിക്കുന്നതെന്നു സന്ദീപ് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. അവിടെ നിന്ന് പിന്നെ കണ്ണഞ്ചിക്കുന്ന വേഗതയിലാണ് സന്ദീപിന്റെ വളര്‍ച്ച. സന്ദീപ് സുഹൃദ് സദസുകളില്‍ നിന്നും പിന്നീട് അപ്രത്യക്ഷനായി. സന്ദീപിനെക്കുറിച്ച് പിന്നീട് പലര്‍ക്കും വിവരം ലഭ്യമായിരുന്നില്ല. ആ സമയം തന്നെ സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് പ്രതിചേര്‍ക്കപ്പെട്ടിരുന്നു. സ്വാധീന ശക്തിയുള്ളവരുമായി ബന്ധങ്ങള്‍ ഉണ്ടാക്കുന്നതില്‍ മിടുക്കനായിരുന്നു സന്ദീപ് എന്നാണ് ലഭിക്കുന്ന വിവരം. ഈ ബന്ധങ്ങള്‍ തന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി സന്ദീപ് മടിച്ചിരുന്നുമില്ല.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനൊപ്പം സ്പീക്കര്‍ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ്. കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. ഈ സാഹചര്യത്തിലാണ് സന്ദീപിനെതിരെ അന്വേഷണം നീണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category