1 GBP = 97.30 INR                       

BREAKING NEWS

സ്വര്‍ണക്കടത്ത് പ്രതി സരിത്തിന്റെ സഹോദരിയും ഭര്‍ത്താവും നടത്തുന്ന സുരക്ഷാ ഉപകരണ കമ്പനിയും എന്‍.ഐ.എയുടെ നിരീക്ഷണത്തില്‍; കൈരളി ടിവി മുന്‍ വാര്‍ത്താ അവതാരകയുടെ പാങ്ങോട്ടെ സ്ഥാപനവും അന്വേഷണ പരിധിയില്‍; സരിത്തിന്റേയും സന്ദീപ് നായരുടേയും ഭാര്യയുടെ മൊഴി വീണ്ടും എന്‍ഐഎ എടുക്കും; മജിസ്ട്രേട്ടിന് മുന്നില്‍ മൊഴി എടുപ്പിക്കുന്നതും പരിഗണനയില്‍; ശിവശങ്കറിന് കുരുക്ക് മുറുകും; സ്വപ്നയുടെ ഒളി സങ്കേതം കണ്ടെത്താന്‍ ഐ എ എസുകാരനെ ചോദ്യം ചെയ്തേക്കും

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ സ്വപ്നയ്ക്കു പുറമേ മറ്റു രണ്ടു പേരെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. ഇതിനൊപ്പം സരിത്തിന്റെ ഭാര്യയുടെ മൊഴിയില്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റേയും പേരുണ്ടെന്നാണ് സൂചന. ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം പങ്കെടുത്ത നിശാ പാര്‍ട്ടിയില്‍ ശിവശങ്കറും ഉണ്ടായിരുന്നുവെന്നാണ് സരിത്തിന്റെ ഭാര്യ കസ്റ്റംസിനെ അറിയിച്ചത്. ഇത് ഗൗരവത്തോടെയാണ് കസ്റ്റംസ് എടുത്തിട്ടുള്ളത്. ഇക്കാര്യം എന്‍ഐഎയ്ക്കും കൈമാറും.

സരിത്തിന്റെ സഹോദരി ഷെറി മുന്‍ മാധ്യമ പ്രവര്‍ത്തകയാണ്. കൈരളി ടിവിയില്‍ വാര്‍ത്താ അവതാരകയായിരുന്നു. ജീവന്‍ ടിവിയിലും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഭര്‍ത്താവുമൊത്ത് ബിസിനസ് നടത്തുകയാണ് ഇവര്‍ എന്നും എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളുടെ ഇടപാടുകളാണ് ഈ സ്ഥാപനം നടത്തുന്നത്. ഇവരുടെ പ്രവര്‍ത്തനവും അന്വേഷിക്കും. അതിനിടെ മുന്‍ സൈനികനാണ് ഷെറിയുടെ ഭര്‍ത്താവ് എന്നും എന്‍ ഐ എയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനവും എന്‍ ഐ എ പരിശോധിക്കും. ഇതു വരെ ഈ സ്ഥാപനത്തിന് ദേശ വിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്നതിന് തെളിവൊന്നും എന്‍ ഐ എയ്ക്ക് ലഭിച്ചിട്ടില്ല. എങ്കിലും അന്വേഷണം തുടരും. 2014ലാണ് ഈ സ്ഥാപനം തുടങ്ങിയത്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണ കടത്തുമായി ഈ സ്ഥാപനത്തിന് ബന്ധമില്ലെന്നാണ് വിലയിരുത്തല്‍.

സരിത്തിന്റേയും സന്ദീപിന്റേയും ഭാര്യമാര്‍ നിര്‍ണ്ണായക മൊഴികള്‍ നല്‍കയിരുന്നു. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണു സ്വര്‍ണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍ മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തും. രണ്ടുപേരുടെയും സുരക്ഷയും ശക്തമാക്കും. സരിത്തിന്റെ ഭാര്യയ്ക്ക് നേരെ ഗാര്‍ഹിക പീഡനം നടന്നുവെന്നും മനസ്സിലാക്കുന്നു. സരിതും ഭാര്യയും ഡിവോഴ്‌സിന്റെ വക്കിലാണ്. ഇതിന് കാരണം സ്വപ്നായാണെന്ന മൊഴിയും സരിത്തിന്റെ ഭാര്യ കൊടുത്തു കഴിഞ്ഞു. പല കേസുകളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

യു എ ഇ കോണ്‍സുലേറ്റില്‍ തന്റെ ഭര്‍ത്താവ് ജോലിക്കു കയറിയതു മുതല്‍ കുടംബ ജീവിതത്തില്‍ താളം തെറ്റല്‍ തുടങ്ങിയെന്നാണ് സരിത്തിന്റെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴി. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പിടിയിലായ സരിതിന്റെ ഭാര്യയ്ക്ക്. സ്വപ്ന എന്ന സ്ത്രീയുമായി അടുത്തു തുടങ്ങിയപ്പോള്‍ തന്നെ താന്‍ വിലക്കി. എന്നാല്‍ സരിത്തിന്റെ സഹോദരിയും മുന്‍ ചാനല്‍ അവതാരകയുമായ സ്ത്രീയും ബിസിനസുകാരന്‍ അളിയനും എല്ലാ പിന്തുണയും നല്കിയെന്നും ഭാര്യ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ പരിശോധനകള്‍ നടത്തുന്നതെന്ന് കസ്‌കംസിലെ ഉന്നതന്‍ സൂചന നല്‍കി.

സ്വപ്ന ജോലി ചെയ്തിരുന്ന സ്ഥാപനങ്ങിള്‍ എല്ലാം പ്രശ്നക്കാരി ആയിരുന്നുവെന്ന് സരിത് അന്നു പറയുമായിരുന്നു. അവരെ പിണക്കാന്‍ കഴിയില്ലെന്നും ഗുണം ഉണ്ടെന്നും പറഞ്ഞിരുന്നു. അന്നേ ഞാന്‍ വിലക്കി ഈ ബന്ധം വേണ്ട .. പക്ഷേ എന്റെ വാക്കിന് വില കല്‍പ്പിക്കാതെ അവര്‍ അടുത്തു. സ്വപ്ന് തന്നെ കോണ്‍സുലേറ്റിന്റെ കാറില്‍ സരിത്തുമായി കറക്കം തുടങ്ങി. കൊച്ചിയിലും കോഴിക്കോടും ഒക്കെ ഇവര്‍ രണ്ടുപേരും മാത്രം ഒരുമിച്ചു യാത്ര തുടങ്ങി ..ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങി വന്നിരുന്നത്. ചോദിക്കുമ്പോള്‍ ഡിപ്ളോമാറ്റിക് കണ്‍സയെന്റ്മെന്റിനാണ് പോയത് എന്നാണ് പറഞ്ഞത്. രണ്ടു പേരുടെയും ബന്ധം വഴി വിട്ടതാണന്നു മനസിലാക്കിയതോടെ കൂടുതല്‍ എതിര്‍ത്തുവെന്നും മൊഴിയില്‍ പറയുന്നു.

അങ്ങനെ വീട്ടില്‍ എന്നും പ്രശ്നങ്ങളായി സരിത്തിന്റെ അമ്മയും അച്ഛനും പോലും ഈ വിഷയത്തില്‍ എന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും മൊഴി കൊടുക്കുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ മൊഴി നിര്‍ണ്ണായകമാണെന്ന് കസ്റ്റംസ് വിലയിരുത്തുന്നു. സ്വര്‍ണ്ണ കടത്ത് കേസ് എന്‍ ഐ എ അന്വേഷിക്കുന്നതിനൊപ്പം സ്വര്‍ണ്ണ കടത്തിലെ കസ്റ്റംസ് അന്വേഷണവും തുടരും. ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് എന്‍ ഐ എ പരിശോധിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭാര്യമാരുടെ മൊഴി എടുക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. അറ്റാഷെയ്ക്ക് നയതന്ത്ര പരിരക്ഷ നിലനില്‍ക്കുന്നതുകൊണ്ട് കേന്ദ്രത്തിന്റെ അനുമതിക്കായി കസ്റ്റംസ് കത്ത് നല്‍കിയിട്ടുണ്ട്. യുഎഇയോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുമുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നാണ് അറ്റാഷെ പറയുന്നത്.

സ്വര്‍ണം കൊണ്ടു വന്നതില്‍ ബന്ധമില്ലെന്നാണ് അറ്റാഷെയുടെ വിശദീകരണം. അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത് ബാഗേജ് എടുക്കാന്‍ എത്തിയത്. കത്ത് വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അറ്റാഷെയില്‍ നിന്ന് വിശദാംശങ്ങള്‍ ചേദിച്ചറിയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്വപ്നാ സുരേഷിന്റെ ഒളിത്താവളം കണ്ടെത്താന്‍ ശിവശങ്കര്‍ ഐഎസിനെ ചോദ്യം ചെയ്യുന്നതും പരിഗണനയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category