1 GBP = 97.50 INR                       

BREAKING NEWS

ഇന്ത്യയോട് ഉരസിയ ചൈനയെ പ്രകോപിപ്പിക്കാന്‍ ഓസ്ട്രേലിയയെയും കൂട്ടുപിടിക്കുന്നു; മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്‌ട്രേലിയയെ കൂടി ക്ഷണിക്കാന്‍ ഇന്ത്യ; ഖ്വാദ് സഖ്യത്തില്‍ ഓസ്ട്രേലിയയെ ഉള്‍പ്പെടുത്തുന്നത് ചൈനയുടെ അനിഷ്ടം മനസ്സിലാക്കി: അമേരിക്കയ്ക്കും ജപ്പാനും പിന്നാലെ ഖ്വാദ് സഖ്യത്തിലേക്ക് ഓസ്ട്രേലിയ കൂടി എത്തുന്നതോടെ ചൈന നേരിടുക കനത്ത വെല്ലുവിളി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയോട് ഉരസിയ ചൈനയെ പ്രകോപിപ്പിക്കാന്‍ മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്‌ട്രേലിയയെ കൂടി ക്ഷണിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. നിലവില്‍ ജപ്പാനും യുഎസും മാത്രമാണ് ഇന്ത്യക്കൊപ്പം നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഈ വര്‍ഷാവസാനം നടക്കുന്ന നാവികാഭ്യാസത്തില്‍ ഓസ്‌ട്രേലിയയെ കൂടി ഉള്‍പ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. അതേസമയം മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ് ഓസ്ട്രേലിയ. ഇത്തവണ ഓസ്ട്രേലിയ കൂടി എത്തുന്നതോടെ നാലു രാജ്യങ്ങളും ഉള്‍പ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ നാവിക സേനകള്‍ ഒന്നിച്ചു നടത്തുന്ന പരിപാടിയാകും ഇത്.

അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ഓസ്‌ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന. ഓസ്‌ട്രേലിയയെ കൂടി നാവിക അഭ്യാസത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിക്കുന്ന സമയം ഏറ്റവും നിര്‍ണായകമാണെന്ന് പ്രതിരോധ ഗവേഷകനായ ഡെറെക് ഗ്രോസ്മാന്‍ പറഞ്ഞു. നാലു രാജ്യങ്ങളും കൈകോര്‍ക്കുന്നത് ചൈനയ്ക്ക് ഇന്ത്യ നല്‍കുന്ന വലിയ സന്ദേശമായിരിക്കുമെന്നും ഡെറെക് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുക.

അതേസമയം ഖ്വാദ് സഖ്യത്തിലേക്ക് ഓസ്ട്രേലിയ വരുന്നതിന് ചൈനയ്ക്ക് നേരത്തെ തന്നെ അതൃപ്തിയുണ്ട്. 2007ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്‌ട്രേലിയ പങ്കെടുത്തതിനെ ചൈന എതിര്‍ത്തിരുന്നു. 2015-ല്‍ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തി. മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നു ചൈന പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിനിപ്പുറം ഓസ്‌ട്രേലിയയെ വീണ്ടുമുള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോഴും നിലവിലെ സാഹചര്യത്തില്‍ കടുത്ത പ്രതിഷേധം തന്നെയാവും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്ന് പ്രതിരോധ വിദഗ്ദ്ധര്‍ ഉറപ്പിക്കുന്നു.


1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. 2004 മുതല്‍ ഏഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2004-ല്‍ ഖ്വാദ് സഖ്യം രൂപീകരിച്ചതില്‍ തന്നെ ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. സൂനാമിയില്‍പെട്ട രാജ്യങ്ങളെ സഹായിക്കാന്‍ രൂപീകരിച്ച സഖ്യം 2007ലാണു പുനരുജ്ജീവിപ്പിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖ്വാദ് സഖ്യം നിലവില്‍ വിയറ്റ്‌നാം, ദക്ഷിണകൊറിയ, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളുമായി ഏകോപിച്ചാണു പ്രവര്‍ത്തിക്കുന്നത്. മലബാര്‍ നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നതിനെ മഹത്തായ കാര്യമായാണു കാണുന്നതെന്നും ക്ഷണത്തിനു കാത്തിരിക്കുകയാണെന്നും ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.

എട്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് മലബാര്‍ എക്‌സര്‍സൈസ് എന്ന പേരിലുള്ള നാവിക അഭ്യാസ പരിശീലനം. കടലില്‍നിന്നുള്ള വ്യോമാക്രമണങ്ങളെ തടയാനുള്ള പരിശീലനവും അന്തര്‍വാഹിനികളില്‍നിന്നുള്ള ഭീഷണി നേരിടാനുള്ള പരിശീലനവുമാണ് 2017-ല്‍ നടന്നത്. ഇന്ത്യ, യുഎസ്, ജപ്പാന്‍ നാവിക സേനകളുടെ പുത്തന്‍ സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ജലയാനങ്ങളും അണിനിരന്നു. നാവിക അഭ്യാസമായ മലബാറില്‍ പങ്കെടുക്കാന്‍ യുഎസില്‍നിന്ന് എണ്ണായിരത്തിലേറെ നാവികരാണ് എത്തിയത്. ജപ്പാനില്‍ നിന്ന് ആയിരത്തിനടുത്ത് നാവികര്‍.

ഇവരെല്ലാം ഇന്ത്യന്‍ സേനയോടൊത്തു സംയുക്ത അഭ്യാസത്തില്‍ പങ്കെടുത്തു. നൂറിലേറെ യുദ്ധവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി. ഇന്ത്യയുടെയും യുഎസിന്റെയും രണ്ട് അന്തര്‍വാഹിനികളും അഭ്യാസപ്രകടനത്തില്‍ പങ്കാളികളായി. ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയും നാവികസേനയുടെ 10 യുദ്ധക്കപ്പലുകളുമാണു പങ്കെടുത്തത്. ഐഎന്‍എസ് ജലശ്വാ, ഐഎന്‍എസ് സഹ്യാദ്രി, ഐഎന്‍എസ് രണ്‍വീര്‍, ഐഎന്‍എസ് ശിവാലിക്, ഐഎന്‍എസ് ജ്യോതി, ഐഎന്‍എസ് കൃപാണ്‍, ഐഎന്‍എസ് കോറ, ഐഎന്‍എസ് കമോര്‍ത്ത, ഐഎന്‍എസ് കാഡ്മാട്, ഐഎന്‍എസ് സുകന്യ എന്നിവയാണ് ആഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്ത മറ്റ് കപ്പലുകള്‍.

ഇതു കൂടാതെ ഐഎന്‍എസ് സിന്ധുധ്വജ് എന്ന അന്തര്‍വാഹിനിയും മലബാര്‍ അഭ്യാസപ്രകടനത്തില്‍ വരവറിയിച്ചു. യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള സ്ട്രൈക്കര്‍ സംഘമാണ് മലബാര്‍ പരിശീലനത്തിനായി യുഎസില്‍നിന്ന് എത്തിയത്. നിമിറ്റ്‌സിന് അകമ്പടി സേവിക്കുന്ന യുഎസ്എസ് പ്രിന്‍സ്റ്റണ്‍, യുഎസ്എസ് ഹൊവാര്‍ഡ്, യുഎസ്എസ് ഷൗപ്, യുഎസ്എസ് പിന്‍കിനി, യുഎസ്എസ് കിഡ് എന്നീ യുദ്ധക്കപ്പലുകളും യുഎസ്എസ് ജാക്‌സണ്‍വില്ലേ എന്ന അന്തര്‍വാഹിനിയും പരിശീലനത്തില്‍ പങ്കെടുത്തു. നിമിറ്റ്‌സില്‍ തന്നെ 5,000 യുഎസ് നാവികരാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ ജെഎസ് ഇസുമോയും ജെഎസ് സസാനമിയുമാണ് ജപ്പാനെ പ്രതിനിധീകരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category