1 GBP = 97.30 INR                       

BREAKING NEWS

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇന്നലെ മാത്രം 7862 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 2,38,461 ആയി: ഇന്നലെ മരിച്ചത് 221 പേര്‍

Britishmalayali
kz´wteJI³

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ മാത്രം 7862 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 226 പേര്‍ ഇന്നലെ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,38,461 ആയി ഉയര്‍ന്നു. 9893 പേരാണ് ഇതുവരെ മരണപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,366 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,32,625 ആയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവില്‍ 95,943 ആക്ടീവ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73 പേരെയാണ് അസുഖം ഗുരുതര മായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 5205 പേരാണ് മുംബൈയില്‍ ഇതുവരെ മരിച്ചത്.

മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. പുതിയതായി 1337 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 90,461 ആയി. താണെ-57138, പൂണെ 35,232, പാല്‍ഘര്‍ 8963 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് ജില്ലകള്‍.

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് തുടങ്ങിയതോടെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പൂണെ ജില്ലയില്‍ ജൂലൈ 13 മുതല്‍ പത്ത് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. താനെയിലും ജൂലൈ 12 മുതല്‍ 19വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ലോക്ഡൗണ്‍ ദിനം കഴിയാനിരിക്കെയാണ് താനെയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

പൂണെയിലും പിംപ്രി-ചിഞ്ച്വാഡിലും ജൂലൈ 13 മുതല്‍ 23 വരെ പിംപ്രി-ചിഞ്ച്വാഡിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.ലോക്ക്ഡൗണില്‍ പാല്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍, തുടങ്ങിയ അടിയന്തിര സേവനങ്ങള്‍ക്ക് ഇളവുണ്ടാകും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. ലോക്ക്ഡൗണ്‍ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് പുണൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച പുണെയില്‍ 1803 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 34,399 ആയി ഉയര്‍ന്നു. 1803 കേസുകളില്‍ 1032-ഉം പുണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പിംപ്രി-ചിഞ്ച്വാഡില്‍ 573 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ഇവിടെ കോവിഡ് കേസുകള്‍ 6,982 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മുംബൈക്ക് ശേഷം കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലയാണ് പുണെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category