1 GBP = 97.30 INR                       

BREAKING NEWS

അപകടസ്ഥലത്തിനു രണ്ട് കിലോമീറ്റര്‍ അകലെ മാധ്യമങ്ങളെ തടഞ്ഞതെന്തിന്; വാഹനം മറിഞ്ഞെന്ന് പൊലീസ് പറയുന്നതിലും അവ്യക്തത; വെടിവെയ്പ്പിന്റെ ശബ്ദം കേട്ട് നോക്കാന്‍ പോയപ്പോള്‍ പൊലീസ് തടഞ്ഞതായി ദൃക്സാക്ഷികളും; കൊടുംക്രിമിനല്‍ വികാസ് ദുബൈയുടെ മരണത്തില്‍ അടിമുടി ദുരൂഹത

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാത്തലനും കൊടുംക്രിമിനലുമായ വികാസ് ദുബെയുടെ മരണത്തില്‍ ദുരൂഹതയേറെ. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു വഴിയും ഇല്ലാതെ വെടിവെച്ചെന്ന് പൊലീസ് പറയുമ്പോഴും ആസൂത്രിതമായി പൊലീസ് കരുതി കൂട്ടി കൊല നടത്തിയെന്നതിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. എട്ട് പൊലീസുകാരെ യാതൊരു ദയയും ഇല്ലാതെ മൃഗീയമായി വെടിവെച്ച് കൊന്ന വികാസ് ദുബൈ എന്ന കൊടും ക്രിമിനലിനെ കരുതികൂട്ടി പൊലീസ് എന്‍കൗണ്ടറില്‍ കൊലപ്പെടുത്തി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വിഡിയോ ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ വിവരണങ്ങളും സംഭവം ആസൂത്രിതമെന്ന ആരോപണം ശക്തമാക്കുന്നു. ദുബെയെ പിടികൂടിയ പൊലീസ് സംഘം മൂന്ന് കാറുകളിലായാണു മധ്യപ്രദേശില്‍നിന്നും പുറപ്പെട്ടത്. ദുബെ സഞ്ചരിച്ച കാര്‍ കാന്‍പുരിനു 30 കിലോമീറ്റര്‍ അകലെ ബധുനിയില്‍ മറിഞ്ഞെന്നാണു പൊലീസ് വിശദീകരണം. എന്നാല്‍ പുലര്‍ച്ചെ നാലിനു ടോള്‍ബൂത്ത് കടന്നപ്പോള്‍ വികാസ് സഞ്ചരിച്ച കാറല്ല അപകടത്തില്‍ മറിഞ്ഞത്. ഇതെക്കുറിച്ചു മാധ്യമങ്ങള്‍ സംശയമുയര്‍ത്തിയെങ്കിലും പൊലീസ് പ്രതികരിച്ചിട്ടില്ല.

സംഭവത്തിനു തൊട്ടുമുന്‍പ്, അപകടസ്ഥലത്തിനു 2 കിലോമീറ്റര്‍ അകലെ മാധ്യമങ്ങളുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞു. വെടിയൊച്ച കേട്ടെത്തിയ ദൃക്സാക്ഷികളേയും പൊലീസ് തടഞ്ഞു. ഇതും ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ദൃക്സാക്ഷികള്‍ പലരും വെടിശബ്ദം കേട്ടെങ്കിലും വാഹനം മറിഞ്ഞതായി ആരും പറയുന്നില്ല. 'വെടിവയ്പിന്റെ ശബ്ദം കേട്ടു. എന്താണെന്നു നോക്കാന്‍ പോയപ്പോള്‍ പൊലീസ് തടഞ്ഞു' എന്നാണ് ദൃക്സാക്ഷി വിവരണം.

വാഹനം മറിഞ്ഞപ്പോള്‍ പൊലീസിന്റെ തോക്ക് എടുത്ത് ചൂണ്ടി രക്ഷപ്പെടാന്‍ ദുബെ ശ്രമിച്ചു എന്നു പറയുമ്പോള്‍ കൊടുംകുറ്റവാളിയായ ദുബെയെ കൈവിലങ്ങണിയിച്ചിരുന്നില്ലേ എന്ന ചോദ്യവും ബാക്കിയാണ്. എന്നാല്‍ ദുബൈയുടെ മരണം പൊലീസിന്റെയും ഉത്തര്‍ പ്രദേശ് സര്‍്കകാരിന്റെയും ഇമേജ് കൂട്ടുകയാണ് ചെയ്തത്. ദുബെയ്ക്കു സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദുബെയുടെ സംഘത്തിലെ 5 പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്നും അഭിഭാഷകനായ ഗണശ്യാം ഉപാധ്യായ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാര്‍ച്ച് മുതല്‍ 2019 ജൂണ്‍ 11 വരെ 77 ക്രിമിനലുകള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണു കണക്കുകള്‍. ദുബെ കീഴടങ്ങാന്‍ പലതവണ പൊലീസിനെ സന്നദ്ധത അറിയിച്ചിട്ടും അറസ്റ്റ് വൈകിപ്പിക്കുകയാണെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഈ മാസം 2നു ബിക്രു ഗ്രാമത്തിലാണു ഡിസിപി ദേവേന്ദ്ര മിശ്ര ഉള്‍പ്പെടെ 8 പൊലീസുകാര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട 21 പേരില്‍ 6 പേര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 3 പേര്‍ പിടിയിലായി. 7 പേര്‍കൂടി അറസ്റ്റിലായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category