1 GBP = 102.00 INR                       

BREAKING NEWS

എന്‍ഐഎ ഇറക്കിയത് രാജ്യദ്രോഹത്തിന്റെ വജ്രായുധം തന്നെ; മുന്‍കൂര്‍ ജാമ്യത്തിന് പോയ സ്വപ്നയ്ക്ക് ഇനി വഴി കണ്ണീരും കയ്യും ഉപേക്ഷിച്ച് ഇരുമ്പഴി എണ്ണുക മാത്രം; രക്ഷിക്കാന്‍ ശ്രമിച്ചവരുടേയും സമ്പര്‍ക്കക്കാരുടേയും ന്യായീകരണ ചാനലുകള്‍ക്കും വായ അടയും; എന്‍ഐഎ ഹൈക്കോടതിയില്‍ നാടകീയ നീക്കങ്ങള്‍ നടത്തുമ്പോള്‍

Britishmalayali
kz´wteJI³

ഡിപ്ലോമാറ്റിക്ക് ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്തില്‍ ഇന്ന് അതിനിര്‍ണായകമായ വിഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. ആ സ്വര്‍ണക്കള്ളകടത്തിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷിനെ രക്ഷിച്ചെടുക്കുന്നതിനും, വെള്ളപൂശുന്നതിനും സര്‍ക്കാര്‍ തലത്തില്‍ വലിയ ഗൂഢാലോചനകള്‍ നടത്തുന്നതിനിടയില്‍ ഈ വിഷയത്തില്‍ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ നല്‍കിയ സത്യവാങ്മൂലമാണ് വഴിത്തിരിവിന് കാരണമായിരിക്കുന്നത്.

സ്വപ്നയ്ക്ക് ഒരു കാരണവശാലും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും, സ്വപ്നയുടെ അറസ്റ്റ് തടയരുതെന്നും, സ്വപ്ന രാജ്യദ്രോഹം അടക്കമുള്ള കേസുകളുടെ ഭാഗമാണ് എന്നും ഹൈക്കോടതിയില്‍ പോയി എന്‍ഐഎ പറഞ്ഞിരിക്കുന്നു.ഈ എന്‍ഐഎയുടെ സത്യവാങ്മൂലം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത് സ്വപ്നയെ രക്ഷിച്ചെടുക്കാന്‍ ഇറങ്ങിയിരിക്കുന്ന ചില ചാനലുകാരെയും, സര്‍ക്കാരിനെയുമാണ്. സകല മാധ്യമങ്ങളും സ്വപ്നയാണ് യഥാര്‍ത്ഥ വില്ലത്തിയെന്ന് എഴുതിയപ്പോള്‍ സ്വപ്നക്ക് ഒരു ബന്ധവും ഇല്ലെന്നും, സരിത്ത് എന്നു പറയുന്ന ഒരു മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരന്‍ യുഎഇ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ നടത്തിയ തട്ടിപ്പില്‍ സ്വപ്നയെ വെറുതെ പ്രതിചേര്‍ക്കുകയാണ് എന്നുമുള്ള ആരോപണമായിരുന്നു അവര്‍ ഉയര്‍ത്തിയത്. നിരപരാധികളെ പോലും അകാരണമായി വേട്ടയാടുന്ന ചില മാധ്യമങ്ങള്‍ സ്വപ്നക്ക് ഒത്താശ പറഞ്ഞുകൊണ്ട് രംഗത്തിറങ്ങി.

കേരള പൊലീസിനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും കബളിപ്പിച്ചുകൊണ്ട് എവിടെയോ ഒളിവില്‍ കഴിയുന്ന ഈ യുവതിയില്‍ നിന്നും ഓഡിയോ വാങ്ങി നിരപരാധിയാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടി സംപ്രേഷണം ചെയ്യുകയും, ചര്‍ച്ച ചെയ്യുകയുമാണ് ആ ചാനലുകള്‍ ചെയ്തത്. അതിന്റെ തുടര്‍ച്ചയായി ആ പെണ്‍കുട്ടി പാവമാണെന്നും, മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുന്നു എന്നും സിപിഎം സൈബര്‍ പോരാളികളും ബഹളം വെച്ചുകൊണ്ടിരുന്നു. സരിത്ത് എന്ന ഒരുത്തന്‍ ചെയ്ത കുറ്റത്തിന് തൊലിവെളുപ്പിന്റെ പേരില്‍ ഒരു പെണ്ണിനെ കുറ്റപ്പെടുത്തുന്നു എന്ന സ്ത്രീപക്ഷവാദവും, ആ പെണ്ണിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു എന്ന സിപിഎം സൈബര്‍ കമ്യുണിറ്റി വാദവുമായിരുന്നു ഇന്നലെ നിറഞ്ഞ് നിന്നത്.

എന്നാല്‍ എന്‍ഐഎയുടെ ഒരു സത്യവാങ്മൂലത്തോടുകൂടി ഈ രണ്ട് കൂട്ടരുടെയും വാദങ്ങളെല്ലാം വെറുതെയാവുകയാണ്. എന്‍ഐഎ ഹൈക്കോടതിയില്‍ പറഞ്ഞത് ഇത് നിസ്സാരമായ ഒരു സ്വര്‍ണക്കള്ളക്കടത്ത് മാത്രമല്ല, ഐസിസ് അടങ്ങിയ ഭീകരസംഘടനകളുമായി ചേര്‍ന്നുള്ള വലിയ രാജ്യവിരുദ്ധ ഇടപാടാണ് എന്നാണ്. അതുകൊണ്ടാണ് യുഎപിഎ അടക്കമുള്ള നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ടും സ്വര്‍ണക്കള്ളക്കടത്തിന് അപ്പുറത്തേയ്ക്കുള്ള രാജ്യദ്രോഹക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ഉപയോഗിച്ചുകൊണ്ടും എന്‍ഐഎ കേസ് എടുത്തത്.

എന്‍ഐഎ തയ്യാറാക്കിയിരിക്കുന്നു എഫ്‌ഐആറില്‍ സരിത്തിനൊപ്പം സ്വപ്നയും പ്രതിയാണ്. അങ്ങനെയുള്ള സ്വപ്നയെ വെള്ളപൂശുന്നതിനാണ് നിര്‍ഭാഗ്യവശാല്‍ ഇവിടുത്തെ ചാനലുകള്‍ രംഗത്തിറങ്ങിയത്. ആ ചാനലുകളുടെ ചുവടുപിടിച്ചാണ് സര്‍ക്കാരും, സര്‍ക്കാരിനെ ന്യായീകരിക്കുന്നവരും രംഗത്തിറങ്ങിയത്.

സ്വപ്നയുടെ കള്ളക്കണ്ണീര്‍ കണ്ട് കേരളത്തിലുള്ളവര്‍ മിണ്ടാതിരിക്കുമെന്നും, അവര്‍ ആത്മഹത്യചെയ്താല്‍ അതിന്റെ കുറ്റബോധം മൂലം എല്ലാവരും മിണ്ടാതിരിക്കും എന്നും ഇവരൊക്കെ കരുതി. എന്നാല്‍ പഠിച്ച കള്ളിമാര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, അവര്‍ കള്ളക്കരച്ചിലുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്നും മനസിലാക്കാനുള്ള വിവേകം ഈ നാട്ടിലെ ജനങ്ങള്‍ക്കുള്ളതുകൊണ്ട് അവരത് തള്ളിക്കളഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category