1 GBP = 97.50 INR                       

BREAKING NEWS

സുവാറ ബൈബിള്‍ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്ന്

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ബൈബിള്‍ അപ്പൊസ്റ്റോലെറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ ബൈബിള്‍ ക്വിസിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്ന് നടക്കും. നാല് ആഴ്ചകളിലായിട്ടാണ് രണ്ടാം റൗണ്ട് മത്സരങ്ങള്‍ നടക്കുക. രണ്ടാം റൗണ്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന അമ്പതുശതമാനം കുട്ടികള്‍ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും. ആഗസ്റ്റ് 29തിന് ഫൈനല്‍ മത്സരം നടത്തപ്പെടും.

മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാനും പഠന ഭാഗങ്ങള്‍ അറിയുവാനും ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓരോ ആഴ്ചയിലേയും മത്സരങ്ങള്‍ക്കുശേഷം ആ ആഴ്ചയിലെ പ്രഥമസ്ഥാനം നേടിയവരുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസ്ദ്ധീകരിക്കുന്നതാണെന്ന് ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് പിആര്‍ഒ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category