1 GBP = 97.50 INR                       

BREAKING NEWS

ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കത്തീഡ്രല്‍ മുസ്ലിം പള്ളിയായി മാറിയത് ഓട്ടോമന്‍ സാമ്രാജ്യം കോണ്‍സ്റ്റാറ്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ; 'ഹാഗിയ സോഫിയ'യെ ചരിത്ര മ്യൂസിയമാക്കി മാറ്റിയത് ആധുനിക തുര്‍ക്കിയുടെ ശില്പിയായ മുസ്തഫ കമാല്‍ അത്താതുര്‍ക്ക്; യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഇടം വീണ്ടും നിസ്‌കാരത്തിന് തുറന്ന് കൊടുത്തതോടെ പ്രതിഷേധം ഉയര്‍ത്തി അമേരിക്കയും റഷ്യയും ക്രൈസ്തവ സമൂഹവും

Britishmalayali
kz´wteJI³

ആങ്കറ: ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ 'ഹാഗിയ സോഫിയ' മുസ്ലിം പള്ളിയായി മാറ്റാനുള്ള തുര്‍ക്കി പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തം. ക്രിസ്ത്യന്‍ നേതാക്കള്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോ?ഗന്റെ നടപടിക്കെതിരെ രം?ഗത്തെത്തി. എര്‍ദോഗന്‍ ലോകപ്രശസ്ത ഹാഗിയ സോഫിയയെ ഒരു പള്ളിയാക്കി ഔദ്യോഗികമായി പരിവര്‍ത്തനം ചെയ്യുകയും ആരാധനയ്ക്കായി അത് വീണ്ടും തുറക്കുകയും ചെയ്തു. എന്നാല്‍ എര്‍ദോ?ഗന്റെ നടപടിക്കെതിരെ അമേരിക്കയും ക്രൈസ്തവ സമൂഹവും അയല്‍രാജ്യമായ ഗ്രീസും രംഗത്തുവന്നിരിക്കുകയാണ്.

ഈ സ്ഥലം മ്യൂസിയമാക്കി മാറ്റിയ1934 ലെ മന്ത്രിസഭയുടെ തീരുമാനം ഏകകണ്ഠമായി റദ്ദാക്കിയ തുര്‍ക്കിയിലെ പരമോന്നത നീതിപീഠം സുപ്രധാനമായ വിധി പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രസിഡന്റിന്റെ നടപടി. 1,500 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ലോകപ്രശസ്ത കെട്ടിടം 1453 ല്‍ ഒരു പള്ളിയാകുന്നതിന് മുമ്പ് ഒരു കത്തീഡ്രലായിരുന്നു. 1934 ല്‍ ഇത് ഒരു മ്യൂസിയമായി മാറി. ഇപ്പോള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലാണ് 'ഹാഗിയ സോഫിയ'.

മ്യൂസിയം ഈമാസം 24ന് ഇസ്ലാം മതവിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കും. കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ നമസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് പ്രഖ്യാപിച്ചത്. മറ്റെല്ലാ മസ്ജിദുകളെയും പോലെ, ഹാഗിയ സോഫിയയുടെ വാതിലുകള്‍ തുര്‍ക്കി പൗരന്മാരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ എല്ലാവര്‍ക്കുമായി തുറന്നിരിക്കും. ആരാധനയ്ക്കായി ജൂലൈ 24ന് ഹാഗിയ സോഫിയ മസ്ജിദ് തുറക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. ഹാഗിയ സോഫിയ തുര്‍ക്കിയുടെ അധികാരപരിധിയിലാണ്. ഞങ്ങളുടെ ജുഡീഷ്യറിയുടെ തീരുമാനത്തോടുള്ള ഏതെങ്കിലും തരത്തിലുണ്ടാവുന്ന എതിര്‍പ്പുകള്‍ നമ്മുടെ പരമാധികാരത്തിന്റെ ലംഘനമായി കണക്കാക്കപ്പെടും- ഉര്‍ദുഗാന്‍ വ്യക്തമാക്കി.

തുര്‍ക്കി പ്രസിഡന്റിന്റെ പുതിയ ഉത്തരവിനെതിരെ ഗ്രീസും അമേരിക്കയും റഷ്യയും വരെ രംഗത്തുവന്നു. തുര്‍ക്കിയെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകകയാണ് എര്‍ദോഗാന്‍ ചെയ്യുന്നതെന്ന് ഗ്രീക്ക് സാംസ്‌കാരിക മന്ത്രി ലിന മെന്‍ഡോണി പ്രതികരിച്ചു. തുര്‍ക്കിയുടെ നടപടി പ്രകോപനപരമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ ഓര്‍ത്തഡോക്സ് ചര്‍ച്ചും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. റഷ്യ തുര്‍ക്കിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ്. ഒരു പക്ഷേ വരുംനാളുകളില്‍ ഏറെ വിവാദങ്ങള്‍ക്ക് ഈ സംഭവം സാക്ഷ്യം വഹിച്ചേക്കാം.

ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയായി പ്രഖ്യാപിക്കാനുള്ള പ്രസിഡന്റ് എര്‍ദോഗന്റെ തീരുമാനത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയനും രം?ഗത്തെത്തി. ''ആധുനിക തുര്‍ക്കിയുടെ സുപ്രധാന തീരുമാനങ്ങളിലൊന്ന് അസാധുവാക്കാനുള്ള തുര്‍ക്കി കൗണ്‍സില്‍ സ്റ്റേറ്റ് വിധിയും ഹാഗിയ സോഫിയയെ സ്മാരക മതകാര്യ പ്രസിഡന്‍സി മാനേജ്‌മെന്റിന് കീഴില്‍ സ്ഥാപിക്കാനുള്ള പ്രസിഡന്റ് എര്‍ദോഗന്റെ തീരുമാനവും ഖേദകരമാണ്,'' യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആറാം നൂറ്റാണ്ടിലാണ് ഹാഗിയ സോഫിയ നിര്‍മ്മിച്ചത്. ഗ്രീസിലെ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ നിര്‍മ്മിതിയാണ്. ചരിത്ര പ്രസിദ്ധ നഗരമായ ഇസ്താംബൂളില്‍ യുനസ്‌കോ പട്ടികയില്‍ ഇടം പിടിച്ച മന്ദിരമാണ് ഹാഗിയ സോഫിയ. ലോകവിനോദ സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രം കൂടിയാണിത്. ക്രൈസ്തവ ബൈസന്റൈന്‍ സാമ്രാജ്യം കത്തീഡ്രലായി പണി കഴിപ്പിച്ചതാണ് ഹാഗിയ സോഫിയ. 1453ല്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ മുസ്ലിങ്ങള്‍ക്ക് കീഴിലായതോടെയാണ് കത്തീഡ്രല്‍ പിന്നീട് മുസ്ലിം പള്ളിയായി മാറ്റിയത്. ഓട്ടോമന്‍ (ഉസ്മാനിയ) ഭരണകാലത്തായിരുന്നു ഇത്. ഹാഗിയ സോഫിയ 1900 കളുടെ ആദ്യത്തില്‍ വരെ മുസ്ലിം പള്ളിയായിരുന്നു. 1934ല്‍ മുസ്തഫ കമാല്‍ അത്താ തുര്‍ക്കിന്റെ ഭരണകാലത്താണ് ഇത് മ്യൂസിയമാക്കി മാറ്റിയത്.

എ.ഡി.532 നും 537നുമിടയ്ക്ക് ബൈസന്റൈന്‍  സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനില്‍ക്കുന്ന ദേവാലയം നിര്‍മ്മിച്ചത്. ഇതേ സ്ഥാനത്തു നിര്‍മ്മിക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് രണ്ടാമനാണ് ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രാചീന ലത്തീന്‍ വാസ്തുകലാശൈലിയില്‍ നിര്‍മ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി.440ലുണ്ടായ കലാപപരമ്പരകളില്‍ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തില്‍ 405 ഒക്ടോബര്‍ 10നാണ് രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിക്കപ്പെട്ടു.

532 ഫെബ്രുവരി 23നാണ് ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മൂന്നാമതൊരു ദേവാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോര്‍ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും സിറിയയില്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു നിര്‍മ്മാണം. 537 ഡിസംബര്‍ 27ഓടുകൂടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ആയിരം വര്‍ഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായിരുന്നു. ബൈസന്റൈന്‍  ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയില്‍ വച്ചായിരുന്നു നടന്നിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category