1 GBP = 97.30 INR                       

BREAKING NEWS

വുഹാന്‍ വൈറസ് ലാബിലെ ശാസ്ത്രജ്ഞര്‍ കൂറുമാറി എന്ന് ട്രംപിന്റെ വിശ്വസ്തന്‍; കൊറോണ ലാബില്‍ നിന്നും പുറത്തെത്തിയത് ലാബില്‍ അവിചാരിതമായി ഉണ്ടായ ചോര്‍ച്ചയിലൂടെ; ഇതുവരെയുള്ള ആരോപണങ്ങള്‍ ശരിവച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

Britishmalayali
kz´wteJI³

കൊറോണ വ്യാപനത്തെ തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായ ചൈനയിലെ വുഹാന്‍ വൈറസ് ലബിലെ ശാസ്ത്രജ്ഞര്‍ കൂറുമാറിയതായി ട്രംപിന്റെ വിശ്വസ്തനും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ആളുമായ സ്റ്റീവ് ബന്നോണ്‍ പറഞ്ഞു. അവര്‍ ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൈയ്യില്‍ സുരക്ഷിതരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൊറോണ വൈറസ് വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയില്‍ നിന്നും ചോര്‍ന്നതാണെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെയ്ജിംഗിനെതിരെ നിയമനടപടികള്‍ക്ക് തയ്യാറാവുകയാണെന്നും അമേരിക്കന്‍ ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്റ്റീവ് ബന്നോണ്‍ അറിയിച്ചു. രോഗവ്യാപനം തുടങ്ങിയപ്പോള്‍ അത് മൂടി വയ്ക്കാന്‍ ശ്രമിച്ചത് കൊലപാതകത്തിന് സമാനമായ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബ്രിട്ടനെ പുതിയ 5 ജി നെറ്റ്വര്‍ക്ക് പദ്ധതിയില്‍ നിന്നും ചൈനീസ് കമ്മ്യുണിക്കേഷന്‍ ഭീമന്മാരായ വാവായ് കമ്പനിയെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒരു ദശാബ്ദത്തിനിടയില്‍ 5 ജി പദ്ധതിയില്‍ നിന്നും വാവായുടെ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതരത്തിലുള്ള നയം ബോറിസ് ജോണ്‍സണ്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രംപിന്റെ ഇലക്ഷന്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതിന് മുന്‍പ് നേവല്‍ ഉദ്യോഗസ്ഥനായും, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ആയും, സിനിമാ നിര്‍മ്മാതാവായും ഒക്കെ പ്രവര്‍ത്തിച്ചിട്ടുള്ള ബാന്നോണ്‍, തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ചൈനയുടെ ശത്രു എന്നാണ്. ചൈനയിലെ ഏകാധിപത്യ ഭരണകൂടത്തെ നിലംപരിശാക്കുവാന്‍ എല്ലാ പാശ്ചാത്യ രാജ്യങ്ങളും ഒന്നിച്ച് ചേരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പടര്‍ന്നത് എന്ന ചൈനയുടെ വാദത്തെ ഖണ്ഡിക്കുവാന്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കുവാന്‍ പാശ്ചാത്യലോകം ശ്രമിച്ചു വരുന്നതിനിടയിലാണ് ഈ പുതിയ അവകാശവാദം ഉയര്‍ന്നു വരുന്നത്. വൈറസ് മാര്‍ക്കറ്റില്‍ ജനിക്കുകയായിരുന്നില്ലെന്നു അതിനെ അവിടെ കൊണ്ടുവരികയായിരുന്നു എന്നും ഈയിടെ ചൈനയുടെ തന്നെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ പറഞ്ഞിരുന്നു. പ്പോള്‍ ചൈനയില്‍ നിന്നും കൂറുമാറിയെത്തിയ ചില ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് വുഹാനിലെ രഹസ്യങ്ങള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വുഹാന്‍ ലാബിലും ചൈനയിലെ മറ്റു ചില ലാബുകളിലും ജോലിചെയ്തിരുന്ന ശാസ്ത്രജ്ഞരില്‍ ചിലര്‍ പാശ്ചാത്യനാടുകളിലേക്ക് കൂറുമാറിയതായി നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സാര്‍സ് വൈറസ് പോലെയുള്ള വൈറസുകള്‍ക്കെതിരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ക്കിടെയാണ് ഈ വൈറസ് ലാബില്‍ നിന്നും ചോര്‍ന്നതെന്ന് നേരത്തേ പല അമേരിക്കന്‍ ശാസ്ത്രജ്ഞരും ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരം ചൈനീസ് ശാസ്ത്രജ്ഞര്‍ അത് സ്ഥിരീകരിച്ചു എന്നാണ്. അമേരിക്കയിലും, ബ്രിട്ടനിലും പിന്നെ മറ്റൊരു യൂറോപ്യന്‍ രാജ്യത്തുമായാണ് ഈ ശാസ്ത്രജ്ഞരെ ചോദ്യം ചെയ്യുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

വൈറസ് വന്നത് മാര്‍ക്കറ്റില്‍ നിന്നായാലും ലാബില്‍ നിന്നായാലും, അതിന്റെ ആരംഭ ദശയില്‍ ചൈനീസ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളാണു പ്രശ്നം ഇത്രയും വഷളാക്കിയത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ചൈനയില്‍ ഹുബീ പ്രവിശ്യയില്‍ (അവിടെയാണ് വുഹാന്‍ സ്ഥിതിചെയ്യുന്നത്) ഒരു പകര്‍ച്ചവ്യാധി പടരുന്നുണ്ട് എന്ന് തായ്വാന്‍ ഡിസംബറില്‍ തന്നെ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു. ഇക്കാര്യം ജനുവരി രണ്ടിന് തന്നെ ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ അറിയിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതിലായിരുന്നു അവര്‍ക്ക് താത്പര്യം.

ചൈന ഒരല്‍പം സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ കൊറോണയുടെ പ്രഹരം ഇന്നുള്ളതിന്റെ 95% കുറയ്ക്കാമായിരുന്നു എന്ന് നേരത്തേ ഈ രംഗത്ത് പഠനം നടത്തുന്നവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ മെഡിക്കല്‍-സേഫ്റ്റി ഉപകരണ വിപണി വിപുലപ്പെടുത്താനുള്ള ഒരു അവസരമായാണ് ചൈന ഇതിനെ സമീപിച്ചത്. മനുഷ്യത്വം നഷ്ടപ്പെട്ട ഒരു ഏകാധിപത്യ ഭരണകൂടത്തില്‍ നിന്നും ഇത്രയുമേ പ്രതീക്ഷിക്കാനാകൂ. അതുകൊണ്ടുതന്നെ ഈ ഏകാധിപത്യ ഭരണകൂടം ഇല്ലാതെയാകേണ്ടത് ലോകത്തിന്റെ നന്മക്ക് ആവശ്യമാണെന്നും ബന്നോണ്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category