1 GBP = 97.30 INR                       

BREAKING NEWS

ഇന്നലത്തെ 148 മരണം ബിട്ടന്റെ ഉറക്കം കെടുത്തും; കഴിഞ്ഞ ശനിയാഴ്ചത്തേതിനേക്കാള്‍ ഇരട്ടിയായത് ലോക്ക്ഡൗണ്‍ ഇളവുകള്‍ കൊണ്ടുതന്നെ; വിട്ടുപോയ കൊവിഡ് വീണ്ടും പറന്നെത്തിയതായി ആശങ്ക

Britishmalayali
kz´wteJI³

ന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് 148 കൊവിഡ് മരണങ്ങള്‍. കഴിഞ്ഞ ശനിയാഴ്ച്ച രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണിത്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ മൂന്നാമത്തെ ആഴ്ച്ചയാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന വസ്തുത കൂടുതല്‍ ആശങ്കയുണര്‍ത്തുന്നു. മാത്രമല്ല ഇന്നലെ 820 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ ബ്രിട്ടനിലെ മൊത്ത കോവിഡ് ബാധിതരുടെ എണ്ണം 2,88,953 ആയി ഉയര്‍ന്നു. മൊത്തം രണം 44,798 ആയിട്ടുമുണ്ട്.

ഇതില്‍ 38 പേര്‍ മരിച്ചത് എന്‍എച്ച്എസ് ആശുപത്രികളിലാണ്. വെയില്‍സില്‍ ഇന്നും ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌കോട്ട്‌ലാന്‍ഡില്‍ ഇന്നലെ കൊവിഡ് മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഫേകളും റെസ്റ്റോറന്റുകളും പബ്ബുകളും എല്ലാം തുറന്നത് ഒരാഴ്ച്ച മുന്‍പ് മാത്രമായതിനാല്‍ അതിന്റെ സ്വാധീനം ഈ വര്‍ദ്ധിച്ച മരണനിരക്കില്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ അതിന് മുന്‍പ് നല്‍കിയ ഇളവുകളുടെ പ്രത്യാഘാതമാണ് ഈ വര്‍ദ്ധനവ് എന്നൊരു വിലയിരുത്തലും ഉണ്ട്.

അതേസമയം ഔട്ട്ഡോര്‍ പൂളുകളും ലിഡോകളും ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ വില്ലേജ് ക്രിക്കറ്റും തിരിച്ചെത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ ജിമ്മുകള്‍ അടുത്ത ആഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഏതായാലും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇന്നലത്തെ വര്‍ദ്ധിച്ച മരണനിരക്ക് കേവലം ഒരു ദിവസത്തെ അസാധാരണമായ സംഭവമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് ആവര്‍ത്തിച്ചാല്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ ലോക്ക്ഡൗണ്‍ തിരിച്ചുവരുവാനുള്ള സാധ്യതയുമുണ്ട്.

ഈ സാഹചര്യത്തില്‍, ബ്രിട്ടന്റെ സാമ്പത്തിക ഭദ്രത കാക്കുവാനായി തൊഴിലാളികള്‍ ജോലിസ്ഥലങ്ങളില്‍ എത്തി ജോലിചെയ്യണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വളരെ ശ്രദ്ധിച്ചു വേണം സ്വീകരിക്കുവാനെന്നാണ് തൊഴില്‍ ദാതാക്കളും തൊഴിലാളികളും പറയുന്നത്. തികച്ചും തകര്‍ന്ന അവസ്ഥയിലായ ഹൈസ്ട്രീറ്റിനെ രക്ഷിക്കുവാനായി എല്ലാവരും വീടിന് പുറത്തിറങ്ങി, തൊഴിലിടങ്ങളിലെത്തി ജോലിചെയ്യണമെന്ന് കഴിഞ്ഞ ദിവസമാണ് ബോറിസ് ജോണ്‍സണ്‍ ആഹ്വാനം ചെയ്തത്. ഒഴിഞ്ഞ ഓഫീസുകള്‍ ടൗണ്‍ സെന്ററിലെ ഷോപ്പുകളേയും റെസ്റ്റോറന്റുകളേയും വിപരീതമായി ബാധിക്കുന്നു എന്ന് പ്രധാനമന്ത്രിയും ചാന്‍സലറും പ്രസ്താവിച്ചിരുന്നു.

എന്നാല്‍ മാസങ്ങളോളമായി വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് ജോലിചെയ്തവര്‍ തിരിച്ച് തൊഴിലിടങ്ങളിലേക്കെത്താന്‍ മടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പലരിലും ആശയക്കുഴപ്പവുമുണ്ടാക്കുന്നുണ്ട്. കമ്പനികളും വര്‍ക്ക് ഫ്രം ഹോം സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇതിലൂടെ വാടക, കറന്റ് ബില്‍ തുടങ്ങിയ വന്‍ചെലവുകള്‍ കുറയ്ക്കുവാനും അവര്‍ക്ക് ആകുന്നുണ്ട്. അതുകൊണ്ട് തന്നെ ഓഫീസുകളിലേക്ക് ജീവനക്കാര്‍ കൂട്ടത്തോടെ മടങ്ങിയെത്തുന്നതില്‍ മിക്ക ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും വലിയ താത്പര്യമില്ല.

അതേ സമയം പബ്ബുകളും റെസ്റ്റോറന്റുകളും തുറന്ന നടപടി ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്നലേയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ച് ഭക്ഷണത്തിനായി നിരവധിപേര്‍ ഇവിടങ്ങളിലെത്തി. ഈ മേഖല സാവധാനം തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും കരകയറും എന്നതിന്റെ സൂചനയായാണിതിനെ സാമ്പത്തിക വിദഗ്ദര്‍ കണക്കാക്കുന്നത്. വാരാന്ത്യങ്ങളിലെ തിരക്ക് മാത്രമല്ല, ദൈനംദിന ഉപഭോക്താക്കളും തിരിച്ചെത്തിയാല്‍ മാത്രമേ പക്ഷെ പൂര്‍ണ്ണമായ ഒരു ഉയര്‍ത്തെഴുന്നേല്പ് സാധ്യമാകു. ഇതിനായി ആളുകള്‍ വീടുവിട്ട് തൊഴിലിടങ്ങളിലെത്തി ജോലിചെയ്യാന്‍ ആരംഭിക്കണം.

അതേസമയം വൈറസിന്റെ പ്രത്യ്ദ്പാദന നിരക്കായ ആര്‍ മൂല്യം സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ 1 നു മുകളില്‍ എത്തിയതായി സൂചന. കഴിഞ്ഞ രണ്ടു മാസമായി 0.7 നും 0.9 നും ഇടയിലായി തുടരുകയാണ് ഈ നിരക്ക്. ദേശീയ തലത്തില്‍ ഈ നിരക്ക് മാറ്റമില്ലാതെ തുടരുമ്പോഴും, ചില ഭാഗങ്ങളിലെങ്കിലും ഇത് 1 ന് മുകളില്‍ എത്തിയതായി സംശയിക്കുന്നു. ഡെവണ്‍, കോണ്‍വെല്‍, ഡോര്‍സെറ്റ് തുടങ്ങിയ പ്രദേശങ്ങള്‍ അടങ്ങിയ സൗത്ത് വെസ്റ്റില്‍ ഇത് ഇപ്പോള്‍ 1.1 ആണെന്നാണ് സര്‍ക്കാരിന്റെ ശാസ്തോപദേശകര്‍ പറയുന്നത്.

അതേ സമയം ബ്രിട്ടനിലെ രോഗ വ്യാപന തോത് മൈനസ് അഞ്ചിനും മൈനസ് രണ്ട് ശതമാനത്തിനും ഇടയിലാണെന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി വന്നിട്ടുണ്ട്. ബ്രിട്ടനില്‍ രോഗവ്യാപനം കുറയുന്നു എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ശൈത്യകാലം ആരംഭിക്കുന്നതിന് മുന്‍പ് രോഗവ്യാപനം പൂര്‍ണ്ണമായും തടയാനാകുമെന്ന് കരുതുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഗവണ്‍മെന്റ് സര്‍വിലന്‍സ് ടെസ്റ്റിംഗ് സ്‌കീമിന്റെയും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെയും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് ബ്രിട്ടനില്‍ രോഗവ്യാപനം കുറഞ്ഞു തുടങ്ങി എന്നുതന്നെയാണ്.

ഇന്നലെ ബ്രിട്ടനിലാകെ 2.5 ലക്ഷം പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള ആന്റിബോഡി പരിശോധനകള്‍ ഉള്‍പ്പടെയുള്ള കണക്കാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category