1 GBP = 97.30 INR                       

BREAKING NEWS

ഡേവിഡ് ബെക്കാമിന്റെയും വിക്ടോറിയയുടേയും മകന്‍ ബ്രൂക്ക്ലിന്‍ വിവാഹിതനാകുന്നത് ശതകോടികള്‍ വാരിയെറിഞ്ഞ്; 21കാരനായ ബ്രൂക്ക്ലിന്റെ കാമുകി 25 കാരിയായ ബ്രിട്ടീഷ് സുന്ദരി

Britishmalayali
kz´wteJI³

പ്രണയകഥകളുടെ രാജകുമാരന്‍ വിവാഹിതനാവുകയാണ്. ഡേവിഡ് ബെക്കാമിന്റേയും വിക്ടോറിയയുടേയും മകന്‍ ബ്രൂക്ക്ലിന്‍ ബെക്കാമിന്റെ പേര് എന്നും തലക്കെട്ടുകളില്‍ നിറഞ്ഞിട്ടുള്ളത് പ്രണയവുമായി ബന്ധപ്പെട്ടായിരുന്നു. കനേഡിയന്‍ നടി നടാലിയ ഗാന്‍ഷോണ്‍, നടി ഫീബെ ടോറന്‍സ് എന്നിവര്‍ തുടങ്ങി നടിയും മോഡലുമായ ക്ലോയെ, ഫ്രഞ്ച് മോഡലും ഗായികയുമായ സോണിയ ബെന്‍ അമ്മര്‍ വരെയുള്ളവര്‍പലകാലങ്ങളിലായി ബ്രൂക്ക്ലിന്റെ കഥകളിലെ നായികമാരായിട്ടുണ്ട്. മോഡലായ ഹാനയുമായുള്ള ബന്ധം തകര്‍ന്നതോടെയാണ് ബ്രൂക്ക്ലിന്‍ നടിയായ നിക്കോള പെല്‍ട്സുമായി അടുക്കുന്നത്.

അടുത്ത വര്‍ഷം രണ്ട് വിവാഹചടങ്ങുകളിലായി ഇരുവരും വിവാഹിതരാകുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഫോട്ടോഗ്രാഫര്‍ കൂടിയായ ബ്രൂക്ക്ലിന്റെയും നടിയായ നിക്കോളയുടെയും വിവാഹനിശ്ചയം ഇന്നലെയായിരുന്നു. രണ്ട് ചടങ്ങുകളായി നടത്തുന്ന വിവാഹത്തിന് നാലു മില്ല്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്ത വരുന്നു. നിക്കോളയുടെ കോടീശ്വരനായ പിതാവ് നെല്‍സണ്‍ പെല്‍ട്സാണ് വിവാഹ ചെലവുകള്‍ വഹിക്കുന്നത്. അതേ സമയം വിക്ടോറിയയും ഡേവിഡ് ബെക്കാമും തങ്ങളുടേതായ രീതിയില്‍ ഈ വിവാഹം ആഘോഷമാക്കുവാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ബ്രിട്ടനിലും ഫ്ളോറിഡയിലും വച്ച് രണ്ട് ചടങ്ങുകളായിട്ടായിരിക്കും വിവാഹം നടക്കുക.

കഴിഞ്ഞ എഴുപത് വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന മുത്തച്ഛനും മുത്തശ്ശിയുമാണ് ബ്രൂക്ക്ലിന്റെ മാതൃകകള്‍ എന്നാണ് വിക്ടോറിയ പറയുന്നത്. അതുകൊണ്ട് തന്നെ സുസ്ഥിരമായ ഒരു വിവാഹബന്ധമാണ് ബ്രൂക്ക്ലിന്‍ ആഗ്രഹിക്കുന്നത്. അവസാനം, ബ്രൂക്ക്ലിന്റെ പണത്തിനും പ്രശസ്തിക്കും പുറകെ പായാത്ത ഒരു പെണ്‍കുട്ടിയെ അവന്‍ കണ്ടെത്തി. വിക്ടോറിയ പറയുന്നു. വിവാഹത്തീയതി ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത വേനല്ക്കാലത്തോ, വസന്തത്തിന്റെ ആരംഭത്തിലോ ആയിരിക്കും വിവാഹം എന്നറിയുന്നു.

വിവാഹശേഷം ഇവര്‍ അമേരിക്കയിലേക്ക് താമസം മാറ്റുമെന്നാണ് അറിയുന്നത്. ബ്രൂക്ക്ലിന്‍, ഫോട്ടോഗ്രാഫിയില്‍ നിര്‍വധി അപ്രന്റീസ്ഷിപ്പുകള്‍ ചെയ്ത ലോസ്ഏഞ്ചലസിലായിരിക്കും അവര്‍ താമസിക്കുക. കഴിഞ്ഞ ഒമ്പത് മാസങ്ങളായി ഈ ജോഡികള്‍ ഡേറ്റിംഗ് നടത്തുകയായിരുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഇരുവരും ഒരുമിച്ച് ഐസൊലേഷനില്‍ ആണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലും ഹാദിദ് കുടുംബാംഗവുമായ അന്‍വര്‍ ഹാദിദുമായുള്ള ബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് നിക്കോള ബ്രൂക്ക്ലിനുമായി അടുക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category