1 GBP = 97.30 INR                       

BREAKING NEWS

ഇന്നുമുതല്‍ 26 വരെ കൊച്ചിയടക്കം ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ നിന്നും അബുദാബിയിലേക്ക് എത്തിഹാദ് ഫ്‌ളൈറ്റുകള്‍; യുഎഇ റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കും ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിനും അവസരം ലഭിച്ചേക്കും; ആകാശം അടഞ്ഞകാലത്ത് അറിയേണ്ട വാര്‍ത്ത

Britishmalayali
kz´wteJI³

റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും പിരിമിതമായ എണ്ണത്തില്‍ പ്രത്യേക വിമാന സര്‍വ്വീസുകള്‍ നടത്താന്‍ എത്തിഹാദ് എയര്‍വേയ്സ് തീരുമാനിച്ചിരിക്കുന്നു. ഇന്നുമുതല്‍ ജൂലായ് 26 വരെ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും അബുദാബിയിലേക്കായിരിക്കും ഈ പ്രത്യേക വിമാന സര്‍വ്വീസുകള്‍. യു എ ഇ പൗരന്മാര്‍, റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍, ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്ക് വരുവാന്‍ അനുമതി ഉള്ള മറ്റുള്ളവര്‍ എന്നിവര്‍ക്കായിരിക്കും യാത്രാ സൗകര്യം ലഭിക്കുക. എല്ലാ യാത്രക്കാര്‍ക്കും അവരുടെ യാത്ര ആരംഭിക്കുന്നതിന് മുന്‍പായി അബുദാബി സര്‍ക്കാരില്‍ നിന്നും ഐ സി എ അനുമതി ലഭിച്ചിരിക്കണം. ഇതില്ലാതെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കുന്നതല്ല.

യു എ ഇ യുടെ ഫെഡറല്‍ അഥോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് എന്നാണ് ഐ സി എ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധുതയുള്ള റെസിഡന്റ് പെര്‍മിറ്റ് ഉള്ള ഒരാള്‍, അബുദാബിയിലേക്കുള്ള ഏത് വിമാനത്തിലുംകയറുന്നതിന് മുന്‍പായി ഐ സി എ അനുമതി വാങ്ങിയിരിക്കണം. ബാംഗ്ലൂര്‍, ചെന്നൈ, കൊച്ചി, ഡെല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും ഈ വിമാന സര്‍വ്വീസുകള്‍ എന്ന് എത്തിഹാദ് എയര്‍വേയ്സിന്റെ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു. കൊറോണാ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 23 ന് എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും ഇന്ത്യ താത്ക്കാലികമായി റദ്ദ് ചെയ്തിരുന്നു.

സാധുതയുള്ള യു എ ഇ റെസിഡന്റ് പെര്‍മിറ്റ് ഉള്ള നിരവധിപേര്‍ ലോക്ക്ഡൗണ്‍ സമയത്ത് ഇന്ത്യയില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവരില്‍ പലരും വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നാഷനല്‍ പെര്‍മിറ്റ് ഉള്ളവരെ സഹായിക്കുവാനും യു എ ഇയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുവാനും ആയിട്ടാണ് ഇരുരാജ്യങ്ങളും ഇത്തരത്തില്‍ ഒരു പദ്ധതിക്ക് തയ്യാറായത് എന്ന് കേന്ദ്ര വ്യോമയാന മന്ത്രാലായം അറിയിച്ചു.

യു എ ഇ യില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരുമായി എത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഇനിമുതല്‍ തിരിച്ചു പറക്കുമ്പോള്‍ ഐ സി എ യു എ ഇ നിവാസികളേയും കൊണ്ടുപോകാനാകും. ഇന്തയില്‍ നിന്നും യു എ ഇയിലേക്കുള്ള ഈ യാത്രകളില്‍ ഈ ഗള്‍ഫ് രാജ്യത്തേക്കുള്ള യാത്രക്കാരെ മാത്രമാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. എന്നാല്‍ ഇത് ട്രാന്‍സിറ്റ് പാസഞ്ചേഴ്സിനും ഭാവിയില്‍ സഹായകരമായേക്കും. അതുപോലെ യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുവരുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്കും യു എ ഇയിലേക്ക് പോകുമ്പോള്‍ ഐ സി എ അനുമതിയുള്ള യു എ ഇ പൗരന്മാരെ കൊണ്ടുപോകാനുള്ള അനുമതി നല്‍കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category