1 GBP =99.20INR                       

BREAKING NEWS

ഓടി പോയി വീട് വാങ്ങി മണ്ടന്മാരാകണോ? വാങ്ങിയ വീട് വില്‍ക്കേണ്ടി വരുമ്പോള്‍ മൂക്കത്തു വിരല്‍ വെക്കാതിരിക്കാന്‍ ചിലതൊക്കെ ശ്രദ്ധിക്കണം; വില്‍ക്കുമ്പോള്‍ കൂടുതല്‍ വില കിട്ടാന്‍ നല്ല പബിന്റെയും സ്‌കൂളിന്റെയും സാമീപ്യം സഹായമാകുന്നതെങ്ങനെ?

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയിലേക്കു പുത്തന്‍ മലയാളി കുടുംബങ്ങള്‍ കൂട്ടമായി എത്തുന്ന സമയമാണിപ്പോള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എത്തിയ യുവ മലയാളി ദമ്പതികളില്‍ പലരും വീട് വാങ്ങാന്‍ ഓടിപ്പാഞ്ഞു നടക്കുകയാണ്. അവരുടെ നോട്ടത്തില്‍ പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് എത്തിയവര്‍ക്ക് പലരും രണ്ടു വീടുകള്‍ വരെ വാങ്ങിക്കഴിഞ്ഞു. സ്വന്തമായി വീടില്ലാത്ത രണ്ടാം തലമുറ മലയാളികള്‍ എന്നറിയപ്പെടുന്ന കഴിഞ്ഞ പതിറ്റാണ്ടില്‍ എത്തിയവര്‍ വളരെ അപൂര്‍വ്വമാണ്.

ഇക്കാരണത്താല്‍ അടുത്തകാലത്തായി വന്ന മലയാളികള്‍ പലരും എങ്ങനെയും ഉടനെ വീട് വാങ്ങണം എന്ന ചിന്തയിലാണ്. മുന്‍ തലമുറയില്‍ വന്നവര്‍ പത്തും പതിനഞ്ചും ലക്ഷം രൂപ വരെ നഴ്സിങ് ഏജന്‍സികള്‍ക്ക് നല്‍കി എത്തിയവരും ഇടത്തരം കുടുംബത്തില്‍ നിന്നും ഉള്ളവര്‍ ആയിരുന്നതിനാല്‍ നഴ്സിങ് പഠന കാലം മുതല്‍ ഉള്ള കടവും ഒപ്പം പേറിയാണ് യുകെയില്‍ വിമാനമിറങ്ങിയത്.

എന്നാല്‍ ഈ വക പ്രയാസങ്ങള്‍ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്ന യുവതലമുറയിലെ പലര്‍ക്കും ഇല്ലെന്നതാണ് സത്യം. ഏജന്‍സികള്‍ക്ക് നല്‍കേണ്ടി വരുമായിരുന്ന ലക്ഷക്കണക്കിന് രൂപയാണ് എന്‍എച്ച്എസ് ഡയറക്റ്റ് റിക്രൂട്‌മെന്റ് സ്‌കീമില്‍ വരുന്നവര്‍ ലാഭിക്കുന്നത്. മാത്രമല്ല ആദ്യ മൂന്നു മാസത്തെ താമസം പോലും സൗജന്യമായി പല എന്‍എച്ച്എസ് ട്രസ്റ്റുകളും നല്‍കുന്നതിനാല്‍ ആദ്യ മാസം മുതല്‍ സമ്പാദ്യം ആരംഭിക്കുവാന്‍ കഴിയുന്നവരാണ് യുവതലമുറക്കാര്‍.

ഇതോടെ രണ്ടു വര്‍ഷത്തെ സമ്പാദ്യം കൊണ്ട് പോലും ഒരു വീട് സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. യുകെയില്‍ എത്തി ഒരു വര്‍ഷം കൊണ്ട് പോലും വീട് വാങ്ങിയവരും ഏറെയാണ്. ചിലരൊക്കെ ഓടിനടന്നും കിട്ടുന്ന വിലയ്ക്ക് വീട് വാങ്ങുന്ന പ്രവണതയുമുണ്ട്. എന്നാല്‍ ഇങ്ങനെ ചക്കയും മാങ്ങയും പോലെ നിസാര മാനസികാവസ്ഥയോടെ വാങ്ങേണ്ട ഒന്നാണോ കാലാകാലം ജീവിക്കേണ്ട മോഹഭവനം? 

യുകെയില്‍ വീടുകള്‍ വില്‍ക്കുമ്പോള്‍ ഏറ്റവും അധികം റീസെയില്‍ വില ലഭിക്കാന്‍ സഹായിക്കുന്ന രണ്ടു കാര്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ പ്രധാനമായും വിവരം പങ്കുവയ്ക്കുന്നത്. വീടുകള്‍ക്ക് സമീപം നല്ല ഫാമിലി പബുകള്‍ ഉണ്ടെങ്കില്‍ വില്‍പന വിലയില്‍ അധികം ലഭിക്കും എന്നാണ് വീടുകളുടെ വിലയില്‍ ഉള്ള ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. താമസ സൗകര്യം കൂടിയുള്ള പബുകള്‍ ഇംഗ്ലീഷ് ജീവിത രീതിയുടെ ഭാഗം ആയതിനാല്‍ അത്തരം പബുകളുടെ സാമീപ്യം വീടുകള്‍ക്ക് വില ഉയര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.

മാത്രമല്ല ഇത്തരം പബുകളില്‍ അടിപിടിയും അക്രമവും ഒന്നും സാധാരണമല്ലാത്തതും വീട് വില ഉയര്‍ത്താന്‍ സഹായിക്കുന്നുണ്ട്. നടന്നു പോകാന്‍ ഉള്ള ദൂരമേ വീടും പബും തമ്മില്‍ ഉള്ളൂ എങ്കില്‍ വിലയില്‍ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കാം എന്നതാണ് വിപണിയിലെ പുത്തന്‍ ട്രെന്റ്. പലപ്പോഴും പബുകള്‍ക്ക് അടുത്തുള്ള വീടുകള്‍ മലയാളികള്‍ പൊതുവെ വേണ്ടെന്നു വയ്ക്കുകയാണ് പതിവ്. അടിപിടിയും അക്രമവും സൈ്വര്യ ജീവിതം കെടുത്തുമോ എന്ന ഭയമാണ് ഇതിനു കാരണമായി മാറുന്നത്. എന്നാല്‍ വഴക്കും അടിപിടിയും നടക്കുന്ന പബുകളുടെ സാമീപ്യം വില കുറയ്ക്കില്ലെങ്കിലും വില്‍ക്കാന്‍ ഇടുമ്പോള്‍ വാങ്ങാന്‍ ഉള്ള ആവശ്യക്കാരുടെ തള്ളല്‍ ഉണ്ടാകാറില്ല എന്നതും പ്രത്യേകതയാണ്. 

ഇത്തരത്തില്‍ വീടുകളെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകമാണ് നല്ല നിലവാരമുള്ള സ്‌കൂളുകള്‍. ഇത്തരം സ്‌കൂളുകള്‍ വീട് വിലയില്‍ വലിയ തോതില്‍ വര്‍ധന ഉണ്ടാക്കുന്ന ഘടകമാണ്. വീടുകളുടെ സാമീപ്യം സ്‌കൂള്‍ പ്രവശേനത്തില്‍ പ്രധാന മാനദണ്ഡം ആയതിനാല്‍ നല്ല സ്‌കൂളിന് പരിസരത്തുള്ള വീടുകള്‍ക്ക് നല്ല വിലയും ലഭിക്കും. സ്‌കൂള്‍ പ്രവേശനം ലക്ഷ്യമിട്ടു കുടുംബങ്ങള്‍ ഇത്തരം വീടുകള്‍ തേടി വരുന്നതാണ് കാരണം. മോശം സ്‌കൂള്‍ ഉള്ള സ്ഥലത്തു വീട് വില കുറയുന്നത് കൊണ്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് വീടുകള്‍ വാങ്ങാന്‍ ഇത്തരം പ്രദേശങ്ങളില്‍ എത്തുക. ഇത് ഇവിടെ പ്രാദേശിക ക്രിമിനലുകളുടെ താവളമാക്കാനും കാരണമാകാറുണ്ട്. 

ലോക്ക്ഡൗണ്‍ കാലത്തു പബുകള്‍ അടഞ്ഞു കിടന്നപ്പോഴാണ് ബ്രിട്ടീഷ് ജീവിതത്തില്‍ അതിനുള്ള സ്ഥാനം പലരും തിരിച്ചറിഞ്ഞതെന്നും അതിനാല്‍ ഇപ്പോള്‍ പബുകള്‍ക്കു വലിയ ഡിമാന്‍ഡ് ആണെന്നും ഹൗസിങ് വിപണി ട്രെന്‍ഡ് സൂചിപ്പിക്കുന്നു. പബുകളുടെ സമൂഹത്തിന്റെ ഹൃദയ താളം എന്നാണ് റിയല്‍ എസ്റ്റേറ്റ് വിപണി വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category