1 GBP = 97.50 INR                       

BREAKING NEWS

എന്താണീ പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ്? പിഐപി നിങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണോ? എങ്ങനെ ഈ കാശ് വാങ്ങിയെടുക്കാം?

Britishmalayali
kz´wteJI³

ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളോ വൈകല്യങ്ങളോ മൂലം അധിക സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കുന്ന ധനസഹായമാണ് പേഴണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ് അഥവാ പിഐപി. ഒരു വ്യക്തിയുടെ നിലവിലുള്ള വരുമാനത്തെ കണക്കിലെടുക്കാതെ നല്‍കുന്ന ഒരു നോ-മീന്‍സ്-ടെസ്റ്റെഡ് ധനസഹായമാണ്. ബ്രിട്ടിനില്‍ മുഴുവന്‍ ലഭ്യമായ ഈ ധനസഹായം യഥാര്‍ത്തില്‍ ആര്‍ക്കൊക്കെ അര്‍ഹമാണ് എന്നറിയാം.

ദീര്‍ഘകാലമായുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള വൈകല്യം എന്നിവ മൂലം അധിക ചെലവ് വരുന്നവരെ സഹായിക്കുവാന്‍ ഉദ്ദേശിച്ചുള്ള ഒരു ധനസഹായ പദ്ധതിയാണ് പി ഐ പി. 16 വയസ്സിനും അതിന് മുകളിലും ഉള്ളവര്‍ക്ക് ഈ പേയ്മെന്റിന് അര്‍ഹതയുണ്ടായിരിക്കും. നിങ്ങളുടെ സമ്പാദ്യം, മൂലധന നിക്ഷേപം, വരുമാനം എന്നിവ ഇതിനെ ബാധിക്കുകയില്ല.

ആരൊക്കെയാണ് പിഐപിക്ക് അര്‍ഹര്‍?
  • ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരാളുടെ സഹായം ആവശ്യമുള്ളവര്‍
  • ചുരുങ്ങിയത് മൂന്നു മാസത്തേക്ക് ഈ സഹായം തുടരേണ്ടതായി വരികയും ഇനിയും ഒരു ഒമ്പത് മാസത്തേക്ക് കൂടി സഹായം ആവശ്യമായി വരും എന്നും കരുതുന്നവര്‍
  • അതിനു പുറമെ പി ഐ പിക്ക് അപേസ്‌ക്ഷിക്കുമ്പോള്‍ നിങ്ങള്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ടലാന്‍ഡ് എന്നിവിടങ്ങളില്‍ എവിടെയെങ്കിലും താമസിക്കുകയോ അല്ലെങ്കില്‍ ഇവിടങ്ങളില്‍ രണ്ട് വര്‍ഷമെങ്കിലും താമസിച്ചിട്ടുണ്ടാവുകയോ ചെയ്തിരിക്കണം. നിങ്ങള്‍ ഒരു അഭയാര്‍ത്ഥിയോ, അഭയാര്‍ത്ഥിയുടെ അടുത്ത ബന്ധുവോ ആകരുത്.
  • നിങ്ങള്‍ക്ക് ഗുരുതരമായ രോഗം ബാധിച്ചിരിക്കുകയും ഇനി ആറുമാസത്തില്‍ അധികം ആയുസ്സ് പ്രതീക്ഷിക്കുന്നില്ല എന്ന അവസ്ഥ ഉണ്ടാകുമ്പോഴും നിങ്ങള്‍ സൈന്യത്തില്‍ ആണെങ്കിലും ഈ നിബന്ധനകളില്‍ ചില ഇളവുകള്‍ ലഭിക്കും.
ഏതെല്ലാം രോഗങ്ങളാണ് പിഐപിക്ക് കീഴില്‍ വരുന്നത്?
ഒരു വ്യക്തിയുടെ രോഗാവസ്ഥയോ, അയാള്‍ കഴിക്കുന്ന മരുന്നുകളോ അടിസ്ഥാനമാക്കിയല്ല പി ഐ പി നിശ്ചയിക്കുന്നത്, മറിച്ച് എത്രമാത്രം സഹായം ആവശ്യമാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ്. മാത്രമല്ല, അത് അവരുടെ ദൈനംദിന ജീവിതത്തെ എത്രമാത്രം സ്വാധീനിക്കും എന്നതിനെ കൂടി അടിസ്ഥാനമാക്കിയാണ്. താഴെപ്പറയുന്നവയുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവര്‍ക്ക് പി ഐ പിക്കായി അപേക്ഷിക്കാം.

ഭക്ഷണം തയ്യാറാക്കല്‍, ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും, നിങ്ങളുടെ ചികിത്സകള്‍ മാനേജ് ചെയ്യുക, കുളി, തുണിയലക്കല്‍, ശൗച്യാലയങ്ങള്‍ വൃത്തിയാക്കുക, വസ്ത്രധരണം, മറ്റുള്ളവരുമായി ആശയവിനിമയം നടത്തുക, എഴുത്തിലുള്ള വിവരങ്ങള്‍ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക, മറ്റുള്ളവരുമായി ഇടപഴകുക, പണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുക, ഒരു യാത്ര ആസൂത്രണം ചെയ്യുകയും നിശ്ചയിച്ച മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുക, ഷോപ്പിംഗ്, അടുത്ത സ്ഥലങ്ങളിലേക്കുള്ള സ്ഥിരം യാത്രകള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് മറ്റൊരാളുടെ സഹായം ആവശ്യമാണെങ്കില്‍ പി ഐ പി ക്ക് അപേക്ഷിക്കാം.

പിഐപി സര്‍ക്കാര്‍ പെന്‍ഷനെ എങ്ങനെ ബാധിക്കും?
നിങ്ങള്‍ 2019 മേയ് 31നു ശേഷമാണ് പിഐപി സ്വീകരിക്കാന്‍ തുടങ്ങിയതെങ്കില്‍ നിങ്ങള്‍ പെന്‍ഷന്‍ പ്രായമെത്തുമ്പോള്‍ നിങ്ങളുടെ പേയ്മെന്റ് പുനപരിശോധിക്കുകയില്ല. അതിനു പകരമായി പി ഐ പി സ്വീകര്‍ത്താക്കള്‍ക്ക് നിലവിലുള്ള പേയ്മെന്റ് തന്നെ ലഭിക്കും. 10 വര്‍ഷത്തില്‍ പുനപരിശോധനയുണ്ടാകും. എന്നാല്‍ നിങ്ങള്‍ 2019 മേയ് 31 മുന്‍പ് തന്നെ പി ഐ പി സ്വീകരിക്കുന്നു എങ്കില്‍ പെന്‍ഷന്‍ പ്രായമെത്തുമ്പോള്‍ ഒരു പുനപരിശോധനയുണ്ടാകും. എന്നാല്‍ നിലവിലുള്ള പേയ്മെന്റ് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് പറഞ്ഞിട്ടുണ്ട്.

കൊറോണക്കാലത്ത് പിഐപിയില്‍ വന്ന മാറ്റങ്ങള്‍ എന്തെല്ലാം?
2020 മാര്‍ച്ച് 17 മുതല്‍ ഫേസ് റ്റു ഫേസ് അസ്സെസ്സ്മെന്റ് ഉണ്ടായിരിക്കുന്നതല്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു പകരമായി അസ്സെസ്സ്മെന്റ് പ്രക്രിയകള്‍ എല്ലാം ഓണ്‍ലൈന്‍ ആയി ചെയ്യുന്നതായിരിക്കും. എന്നാല്‍ ഇപ്പോള്‍ സാധാരണ രീതിയിലേക്ക് മാറുവാന്‍ സാധ്യതയുണ്ട്. ഈ മാസം മുതല്‍ അസ്സെസ്സ്മെന്റ് രീതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ചില ഉപയോക്താക്കള്‍ക്ക് പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് കത്തുകള്‍ നല്‍കാന്‍ സാദ്ധ്യതയുണ്ട്.

എത്ര തുക പിഐപി ആയി ലഭിക്കും?
ഡെയിലി ലിവിംഗ് കമ്പോണന്റ്, മൊബിലിറ്റി കമ്പോണന്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് പി ഐ പി ക്കുള്ളത്. ഓരോ ഭാഗവും ഒരു സാധാരണ രീതിയിലോ ഒരല്പം കൂടിയനിരക്കിലോ നല്‍കുന്നു. 2020 മുതല്‍ക്കുള്ള പ്രതിവാര നിരക്കുകള്‍ താഴെ പറയുന്നു.

ഡെയിലി ലിംവിംഗ് കമ്പോണന്റ് സ്റ്റാന്‍ഡേര്‍ഡ് റേറ്റ് : 59.70 പൗണ്ട്
ഡെയിലി ലിവിംഗ് എന്‍ഹാന്‍സ്ഡ് റേറ്റ് : 89.15 പൗണ്ട്
മൊബിലിറ്റി കമ്പോണന്റ് സ്റ്റാന്‍ഡേര്‍ഡ് റേറ്റ്: 23.60 പൗണ്ട്
മൊബിലിറ്റി കമ്പോണന്റ് എന്‍ഹാന്‍സ്ഡ് റേറ്റ് : 62.25 പൗണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category