1 GBP = 97.50 INR                       

BREAKING NEWS

ഇനി ഡ്രൈവിംഗ് ലൈ സന്‍സ് കിട്ടിയാലുടന്‍ പിള്ളേര്‍ക്ക് കാറെടുക്കാനാ കില്ല; പെട്രോളിന് കാശു കൊടുക്കുന്നത് മുതല്‍ രാത്രി യാത്രയടക്കം നിയന്ത്രിക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്ക്

Britishmalayali
kz´wteJI³

25 വയസ്സില്‍ താഴെയുള്ളവര്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുവാന്‍ പുതിയ നിയമം ഉടന്‍ നിലവില്‍ വന്നേക്കും എന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. യുവ ഡ്രവര്‍മാര്‍ക്ക് കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുന്‍പ് അവരുടെ മാതാപിതാക്കളില്‍ നിന്നും സമ്മതപത്രം ആവശ്യമായി വന്നേക്കും. പുതിയതായി ലൈസന്‍സ് എടുക്കുന്ന ഡ്രൈവര്‍മാര്‍, അവരുടെ ആദ്യവര്‍ഷം കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയമായി ആയിരിക്കണം വാഹനമോടിക്കേണ്ടതെന്നാണ് പല മന്ത്രിമാരുടേയും അഭിപ്രായം.

പാതിരാത്രി കഴിഞ്ഞ് രാവിലെ 6 മണി വരെ വാഹനമോടിക്കരുത്, ഒന്നിലധികം യുവാക്കള്‍ യാത്രക്കാരായി ഉണ്ടാകരുത് തുടങ്ങിയ നിബന്ധനകള്‍ മാതാപിതാക്കള്‍ക്ക് വയ്ക്കാവുന്നതാണ്. അതുപോലെ പ്രതിദിന ഡ്രൈവിംഗ് സമയത്തിന് പരിധിയും നിശ്ചയിക്കാം. അതിന് പകരമായി, ഈ പുതിയ ഡ്രൈവര്‍ക്ക് കുടുംബ കാര്‍ നല്‍കുകയോ, സ്വന്തം കാറിന്റെ പെട്രോള്‍ ചെലവ്,സര്‍വ്വീസിംഗ് ചെലവുകള്‍ തുടങ്ങിയവ മാതാപിതാക്കള്‍ വഹിക്കുകയോ ചെയ്യാം.

25 വയസ്സില്‍ താഴെയുള്ളവര്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ അമേരിക്കന്‍ മോഡല്‍ ''രക്ഷകര്‍തൃ കരാര്‍'' നടപ്പിലാക്കാനാണ്‍' ബ്രിട്ടനും ആലോചിക്കുന്നത്. മൊത്തം അപകടങ്ങളുടെ ഏഴ് ശതമാനം ഈ പ്രായക്കാരായ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടുന്നതാണ്. എന്നാല്‍ അപകട മരണങ്ങളില്‍ 25 ശതമാനവും ഈ പ്രായക്കാരാണ്. പുതിയ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷിതമായി വാഹനമോടിക്കുവാന്‍ സഹായിക്കുകയാണ് ഉദ്ദേശം എന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രി റേച്ചല്‍ മാക്ലീന്‍ പറഞ്ഞു.

ഇത്തരത്തിലുള്ള രക്ഷകര്‍തൃ കരാറുകള്‍, കൗമാരപ്രായക്കാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കൂടുതല്‍ ഉത്തരവാദിത്ത ബോധം നല്‍കും എന്നാണ് പൊതുവേയുള്ള അഭിപ്രായം. ചില ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ ഉപയോഗിക്കുന്നത് പോലുള്ള ബ്ലാക്ക്ബോക്സ് സംവിധാനം എല്ലാ കാറുകളിലും നിര്‍ബന്ധമാക്കുവാനും ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്. കാറിനുള്ളില്‍ ഘടിപ്പിച്ച ഒരു ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് ഡ്രൈവറുടെ വേഗത, മറ്റ് പെരുമാറ്റരീതികള്‍ എന്നിവ പകര്‍ത്തുന്നതാണ് ഈ രീതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category