1 GBP = 97.50 INR                       

BREAKING NEWS

കൊറോണ പ്രമാണിച്ച് എംഒടി ഇല്ലാതെ കാറോടിക്കാനുള്ള അവകാശം റദ്ദാക്കുന്നു; ആഗസ്റ്റ് ഒന്ന് മുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ എംഒടി നിര്‍ബന്ധം; രാജ്യത്തെ ഗാരേജുകളെല്ലാം പ്രവര്‍ത്തന സജ്ജം; നിങ്ങളുടെ കാറിന് എംഒടി എടുക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

Britishmalayali
kz´wteJI³

സുരക്ഷയും, നിരത്തുകളിലിറക്കാന്‍ യോഗ്യവുമാണെന്ന് തെളിയിക്കുന്നതിനാണ് വര്‍ഷാവര്‍ഷം എം ഒ ടി ടെസ്റ്റുകള്‍ നടത്തുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും. നിരത്തുകള്‍ എന്നതില്‍ ഹൈവേകള്‍ മാത്രമല്ല, വാഹനം ഓടിക്കാവുന്ന ഏതൊരു റോഡും ഇതില്‍ ഉള്‍പ്പെടും. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വഹനങ്ങള്‍ക്കാണ് എം ഒ ടി ആവശ്യമുള്ളത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നാല് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കാണ് എം ഒ ടി ആവശ്യം. 1960-ല്‍ ഈ ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ചില അടിസ്ഥാനപരമായ പരിശോധനകള്‍ മാത്രമാണ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് എം ഒ ടി വാഹനത്തിന്റെ 20 വ്യത്യസ്ത പാര്‍ട്സുകളും സിസ്റ്റങ്ങളും പരിശോധിക്കുന്നു.

കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ഗാരേജുകള്‍ അടഞ്ഞുകിടന്നതോടെയാണ് എം ഒ ടി ടെസ്റ്റ് തത്ക്കാലത്തേക്ക് റദ്ദാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആറു മാസക്കാലത്തേക്ക് എം ഒ ടി പുതുക്കാനുള്ള കാലാവധി നീട്ടിക്കൊടുത്തപ്പോഴും വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ യോഗ്യമാണെന്നത് വാഹന ഉടമകള്‍ ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യോഗ്യമല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ 1,500 പൗണ്ട് പിഴയും ഏര്‍പ്പെടുത്തിയിരുന്നു.

പരിശോധനാ കാലാവധി ആറുമാസത്തേക്ക് നീട്ടിയത് വെട്ടിച്ചുരുക്കി, ഈ വരുന്ന ആഗസ്റ്റ് 1 മുതല്‍ എല്ലാ വാഹനങ്ങള്‍ക്കും എം ഒ ടി നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. ഈ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് റോഡ്സ് മന്ത്രി ബരോണെസ്സ് വേരേ പറഞ്ഞത് രാജ്യത്തെ മുഴുവന്‍ ഗാരേജുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞെന്നും അതുകൊണ്ട് ഇനി എം ഒ ടി ടെസ്റ്റുകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നുമാണ്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ഉടനെ എം ഒ ടി പുനരാരംഭിക്കണമെന്ന് മോട്ടോര്‍ ഇന്‍ഡസ്ട്രി സംഘടനകള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പാക്കാനും ഗാരേജുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുവാനും ആയിരുന്നു ഇത്. കാലാവധി നീട്ടിക്കൊടുത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ -മേയ് മാസങ്ങളില്‍ 7.2 മില്ല്യണ്‍ വാഹനങ്ങളുടെ ടെസ്റ്റ് നടന്നപ്പോള്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ നടന്നത് കേവലം 2.2 മില്ല്യണ്‍ വാഹനങ്ങളുടേത് മാത്രമായിരുന്നു. അതായത് 70 ശതമാനത്തിന്റെ കുറവ്.

ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാം എടുത്തുകളഞ്ഞ സാഹചര്യത്തില്‍ കാര്‍, മോട്ടോര്‍സൈക്കിള്‍, വാന്‍ എന്നിവയുടെ എം ഒ ടി ടെസ്റ്റുകള്‍ ആഗസ്റ്റ് 1 മുതല്‍ നടത്തിയേ പറ്റു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വണ്ടി നിരത്തിലിറക്കുവാനും സാധിക്കുകയുള്ളു. എ ഒ ടി കാലാവധി ആഗസ്റ്റ് 1 ന് മുന്‍പായി തീരുന്ന ഡ്രൈവര്‍മാര്‍ക്ക് അത് പുതുക്കുവാന്‍ ഇനിയും ആറുമാസത്തെ സമയമുണ്ട്. എന്നാല്‍ വേണമെങ്കില്‍ അവര്‍ക്കും അത് പുതുക്കാവുന്നതാണ്.

രാജ്യത്തെ 90 ശതമാനം ഗാരേജുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ടെസ്റ്റിംഗ് കപ്പാസിറ്റി സാധാരണ ഉള്ളതിന്റെ 70% ത്തോളം ലഭ്യമായിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ജോലിക്കായി പുറത്ത് വരാന്‍ തുടങ്ങിയ സമയത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ എം ഒ ടി തിരികെ കൊണ്ടുവന്നത് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category