1 GBP = 102.10 INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍: ഏഴാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

ത്രിത്വത്തിന്റെ പൊരുള്‍ തേടി ബൈബിളിലൂടെ


അഞ്ചാം ക്ലാസ്സില്‍ പഠിച്ചിരുന്ന കാലം വേദപാഠക്ലാസ്സില്‍ കന്യാസ്ത്രീ പഠിപ്പിച്ചു. 'ദൈവം ഒരു റബ്ബര്‍ക്കാ പോലെയാണ്. അത് ഒന്നാണെങ്കിലും പൊട്ടുമ്പോള്‍ മൂന്ന്. അതുപോലെയാണ് ദൈവം ഒന്നെങ്കിലും അവിടെ മൂന്നുപേര്‍ സഹവസിക്കുന്നു.

ബാലമനസ്സില്‍ ഭാവനകളുയര്‍ന്നു മൂന്നു തലയുള്ള ദൈവം അപ്പോള്‍ എത്ര കൈ കാലുകള്‍ കാണും?

കാലങ്ങള്‍ കഴിഞ്ഞു. ബൈബിള്‍ വായിച്ചു. ഗ്രഹിച്ചു പക്ഷേ ചിന്തിച്ചില്ല.

പിന്നീട് ഖുറാന്‍ വായിച്ചപ്പോള്‍ അതിലെ ചില വാക്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു.

അവിശ്വാസികള്‍ പറയുന്നു. അള്ളാഹു മൂന്നുപേര്‍ കൂടി ചേര്‍ന്നതാണെന്ന് . എന്നാല്‍ ദൈവം ഒന്നേയുള്ളൂ. അവര്‍ ഈ വ്യര്‍ത്ഥ ഭാഷണത്തില്‍ നിന്നു പി•ാറിയില്ലെങ്കില്‍ കഠിനമായി ശിക്ഷിക്കപ്പെടും. (ഖുറാന്‍ : സൂറാ 5: 73)

ഇതിനെതിരെ ഒരു ബൈബിള്‍ വാക്യം കണ്ടു പിടിക്കുവാന്‍  ഞാന്‍ ശ്രമം ആരംഭിച്ചു. ത്രിത്വത്തിന്റെ പൊരുള്‍ തേടി ബൈബിളിലൂടെ അലഞ്ഞു. അവസാനം ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലായി. ത്രീത്വം ബൈബിളില്‍ പറഞ്ഞിട്ടില്ല. 

മാത്രമല്ല ത്രീത്വസങ്കല്പം ബൈബിള്‍ വിരുദ്ധവുമാണ്. അതേ ബൈബിള്‍ പറയുന്നു....

പിതാവായ ദൈവം - ഏകവും സനാതനവും ശാശ്വത സത്യവുമായ ആ പരംപൊരുള്‍ -ഒന്നുമാത്രം അവിടെ മൂന്നാളില്ല.

'ഏകസത്യദൈവമായ അങ്ങയേയും അങ്ങയച്ച യേശു ക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍ (യോഹ 17:3)

സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെവ്വാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം. എഫേ 4:5
നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ് നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണാത്മാവോടും, പൂര്‍ണ്ണമനസ്സോടും, പൂര്‍ണ്ണശക്തിയോടും കൂടി സ്‌നേഹിക്കുക.  (മര്‍ക്കോസ് : 12: 30)

''എങ്കിലും നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത് ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ് (കൊറിന്തോസ് 8: 6)
കൂടുതല്‍ ബൈബിള്‍ ഉദ്ധരണികളുടെ ആവശ്യമില്ല. ബൈബിള്‍ ആദ്യന്തം ഉദ്‌ഘോഷിക്കുന്നത് മഹത്തായ ഈ ഏകദൈവവിശ്വാസമാണ്. വി. ഗ്രന്ഥം മുഴുവന്‍ നിറഞ്ഞു നില്ക്കുന്നത് പരമസത്യമായ ദൈവത്തിന്റെ ഈ ഏകതയാണ്.

എന്നാല്‍ സഭ പഠിപ്പിക്കുന്നു. ദൈവം തുല്യശക്തിയുള്ള മൂന്നു സൃഷ്ടികളുടെ കൂട്ടായ്മ ആണെന്ന്.

ബൈബിളില്‍ സൂചിപ്പിക്കുക പോലും ചെയ്യാത്ത ബൈബിളിന് നേര്‍ കടകവിരുദ്ധമായ ഈ സങ്കല്പം എങ്ങനെ നമ്മുടെ വശ്വാസത്തില്‍ ഇഴഞ്ഞു കയറി.?

'പിതാവിന്റെയും പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുവിന്‍. (മത്തായി  28: 20)

പിതാവ് -പിതാവായ ദൈവം

പുത്രന്‍ - വഴിപിഴച്ചുപോയ മനുഷ്യമക്കളെ തന്നിലേയ്ക്കടുപ്പിക്കുവാന്‍ പിതാവായ ദൈവം ജന്മം നല്‍കിയ പുത്രന്‍.

മനുഷ്യമക്കളെ വീണ്ടെടുക്കുക. എന്ന പിതാവിന്റെ അഭീഷ്ടം നിറവേറഅറുവാന്‍ വേണ്ടി മാത്രം ആയിരുന്നു യേശുക്രിസ്തു മനസ്സില്ലാമനസ്സോടെ കുരിശുമരണം വരിച്ചത്.

'പിതാവേ അങ്ങേയ്ക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റേണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ.'' (ലൂക്കാ 22 : 47)
യേശുവിനേക്കാള്‍  എത്രയോ മഹോന്നതനാണ് പിതാവായ ദൈവം.

'എന്തെന്നാല്‍ പിതാവ് എന്നേക്കാള്‍ വലിയവനാണ്.'' 

(യോഹ: 14 : 28)

ആകാശത്തിന്റെയും ഭൂമിയുടേയും കര്‍ത്താവായ പിതാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു. സ്തുതിക്കുന്നു. (യേശുവിന്റെ സ്തുതിപ്പ്)  (ലൂക്കാ 10: 21)

''പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.''

അതേ ബൈബിളില്‍ നിന്ന് അസന്നിഗ്ദമായി തെളിയുന്നു പിതാവ് പുത്രനേക്കാള്‍ വളരെ മഹോന്നതനാണെന്ന്.

യേശുക്രിസ്തു ആരാധിക്കുകയും സ്തുതിക്കുകയും ചെയ്ത ദൈവമാണ് പിതാവായ ദൈവം. ആ പിതാവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുവാനാണ് യേശു ലോകത്തോട് ആഹ്വാനം ചെയ്തതും.

പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണോ? അത് ദൈവത്തിന്റെ ശക്തിയല്ലേ?  അല്ലെങ്കില്‍ ദൈവത്തിന്റെ ആത്മാവ്.

അവിടെ കൂടിയിരുന്ന 300 -ല്‍പരം ആളുകളുടെ മേല്‍ പരിശുദ്ധാത്മാവ് വര്‍ഷിക്കപ്പെട്ടു എന്ന് ബൈബിളില്‍ പറയുന്നുണ്ട്.

അതൊരു വ്യക്തിയാണോ ? അല്ല.

അപ്പോള്‍ നമ്മുടെ സഭ പഠിപ്പിക്കുന്ന ത്രീത്വം. സത്യമോ മിഥ്യയോ? തുല്യ ശക്തിയുള്ള ആളുകളുടെ കൂട്ടായ്മയാണ് ദൈവം എന്നുള്ളത്.

ഈ ത്രീത്വ സങ്കല്പം മൂന്നാം നൂറ്റാണ്ടിനു ശേഷമുണ്ടായ ഒരു വിശ്വാസമാണെന്നും അതിനു മുമ്പ് അങ്ങനെയൊരു വിശ്വാസം ഇല്ലായിരുന്നുവെന്നും അപ്പോസ്തല പിതാക്കന്മാര്‍ക്ക് അങ്ങനെയൊരു വിദൂര സങ്കല്പപം പോലും ഇല്ലായിരുന്നു എന്നുമാണ് കാതലിക് എന്‍സൈക്ലോപീഡിയ പറഞ്ഞിരിക്കുന്നത്.

The formulation of one God in three persons was not solidly established certainly not fully assimilated in to christian life and its  profession of faith prioir to the end of the 4 th centuary among the apostotic fathers, there had been even remotly approaching such a mentality'' 
(New chatholic encyclopedia 1967 Vol XIV P 299)

പ്രപഞ്ചം മുഴുവന്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരിക്കുന്നു.  -ബൈബിള്‍. അപ്പോള്‍ അറിഞ്ഞുകൊണ്ടു തന്നെ വിശ്വാസികളെ വഴിതെറ്റിക്കുന്നു.

ത്രീത്വത്തെപ്പറ്റി വ്യക്തമായ പരാമര്‍ശമോ, അങ്ങനെയൊരു പദംപോലുമോ പുതിയ നിയമത്തില്‍  കാണുന്നില്ലെന്നാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കാ പറയുന്നത്.

''Neither the word trinity, nor the explict doctrine as such appers in the new Testament '' (The new encyclopedia Britanica)

അപ്പോള്‍ പരിശുദ്ധാത്മാവ് എന്നു പറയുന്നത് ദൈവത്തിന്റെ ആത്മാവ് അല്ലെങ്കില്‍ Devine power അത് ഒരു വ്യക്തിയല്ല.

ദൈവത്തിന്റെ ഈ ശക്തിയെ ഒരു വ്യക്തിയായി ചിത്രീകരിച്ച്, ദൈവം തുല്യശക്തിയുള്ള മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണെന്നുള്ള മിഥ്യാധാരണ വിശ്വാസികളില്‍ കടത്തിവിടുന്നത് ശരിയോ? പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെങ്കില്‍ വ്യക്തിയായിട്ടാണോ വന്ന് മറിയത്തെ പ്രാപിച്ചത്.  മറിയത്തെ അവഹേളിക്കുവാന്‍ നിരീശ്വരവാദികള്‍ക്ക് ഒരു 'ഇര' കൂടി ഇട്ടു കൊടുത്തിരിക്കുന്ന സഭ.! ഈ സങ്കല്പം ഏക ദൈവമെന്ന അതിപാവനമായ സത്യത്തെപ്പോലും തകിടം മറിച്ച് ബൈബിളിന്റെ അടിത്തറ ഇളക്കിമറിക്കുന്നു. ഏക സത്യമായ പിതാവായ ദൈവത്തേപ്പറ്റി വികലമായ സങ്കല്പങ്ങളും തെറ്റായ വിശ്വാസങ്ങളും വിശ്വാസികളില്‍ സൃഷ്ടിക്കുകയല്ലേ ഇതു ചെയ്യുന്നത്.?

അതി ശക്തമായ ഏ ദൈവവിശ്വാസത്തിന്റെ ഉറവിടമായ പഴയനിയമത്തില്‍ ത്രീത്വം എന്ന ചിന്ത പോലും ഒരിക്കലും ഉണ്ടായിട്ടില്ല. എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.. പൂര്‍വ്വ പിതാക്കന്മാരോ പ്രവാചകന്മാരോ ആരും പിതാവായ ദൈവത്തെപ്പറ്റി ഒരിക്കലും ഇങ്ങനെ ഒരു ചിന്താഗതി വച്ചു പുലര്‍ത്തിയിട്ടില്ല. കാതലിക് എന്‍സൈക്ലോപീഡിയാ ഈ സത്യം എടുത്തു പറയുന്നുമുണ്ട്.

പഴയ നിയമത്തിലും പുതിയ നിയമത്തിലും യഹൂദന്മാരുടെ  മറ്റു ഗ്രന്ഥങ്ങളിലും പ്രാചീന ഗ്രീക് ക്രിസ്ത്യന്‍ നിയമങ്ങളിലൊന്നിലും, ത്രീത്വം എന്ന വിദൂര സങ്കല്പം പോലും കാണാന്‍ സാധിക്കുകയില്ലെന്നും യേശുക്രിസ്തു ഇങ്ങനെയൊരു പദംപോലും ഉച്ചരിച്ചിട്ടില്ലെന്നും അത് മൂന്നൂം നൂറ്റാണ്ടിനു ശേഷം സഭയില്‍ കടന്നു കൂടിയിരിക്കുന്ന ഒരു വിശ്വാസമാണെന്നുമാണ്.

'The paganism in our Christianity''എന്ന മഹത്തായ ഗ്രന്ഥം പ്രഖ്യാപിക്കുന്നത്..

Jesus Christ never mentioned such a pheomenon and nowhere in the new Testment does the word trinity appear . The idea was only adopted by the church three hundred years after the death of our Lord''  The Paganism in our christianity.

ത്രീത്വം എങ്ങനെ നമ്മുടെ വിശ്വാസങ്ങളില്‍ കടന്നുകൂടി

ക്രിസ്തുവിനു മുമ്പും അതിനുശേഷവും ബാബിലോണ്‍, റോം, ഗ്രീസ്, ഇന്‍ഡ്യാ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെല്ലാം വിജാതീയര്‍ മൂന്നു തലയുള്ള ദൈവങ്ങളെ ആരാധിച്ചിരുന്നു. അപ്പോസ്തല പിതാക്കന്മാരുടെ മരണത്തിനുശേഷം ക്രൈസ്തവ സഭ ഈ രാജ്യങ്ങളിലേക്കു വ്യാപിച്ചപ്പോള്‍ ഈ വിജാതീയ ചിന്ത ക്രമേണ ക്രൈസ്തവ വിശ്വാസത്തിലേക്ക് സര്‍പ്പത്തെപ്പോലെ ഇഴഞ്ഞു കയറി.

ക്രൈസ്തവ സഭ പിതാവായ ദൈവത്തെ ചിത്രീകരിച്ചിരിക്കുന്നതു കണ്ടാല്‍ ദൈവം സഹിക്കുമോ?

ഏക ദൈവത്തെപ്പറ്റിയുള്ള ഈ ചിന്താഗതിയും ചിത്രങ്ങളും 'സാത്താനിക്'' തന്നെ സംശയമില്ല.  ഏകസത്യമായ ദൈവത്തില്‍ നിന്ന് നമ്മെ വ്യതിചലിപ്പിക്കുന്ന സാത്താന്റെ കുതന്ത്രമല്ലേ ഈ ത്രീത്വ സങ്കല്‍പം.?

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category