1 GBP = 97.30 INR                       

BREAKING NEWS

മുടി വെട്ടി മീശ എടുത്ത് ലുക്ക് ആകെ മാറ്റി സന്ദീപിന്റെ ഒളിവുകാലത്തെ ഓട്ടം; മുടി ചീകിയൊതുക്കി അടിപൊളി ലുക്ക് വിട്ട് സാധാരണ വീട്ടമ്മയെ പോലെ മുഖ്യ ആസൂത്രക; പര്‍ദയുടെ മറവും ബംഗളൂരുവിലേക്ക് എത്താന്‍ വഴിയൊരുക്കി; സ്വപ്നയുടെ മക്കളേയും ഭര്‍ത്താവിനേയും കുറിച്ച് യാതൊരു വിവരവുമില്ല; സ്വപ്നയേയും സന്ദീപിനേയും എന്‍ ഐ എ പൊക്കുന്നത് വേറിട്ട ലുക്കിലെ ഒളിവ് താമസത്തിനിടെ; വേഷ പ്രച്ഛന്നരായി നടന്ന ആസൂത്രകനേയും ആസൂത്രകയും കുടുക്കി എന്‍ഐഎയും ഐബിയും കൈയടി നേടുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഇടപെടലാണ് ഇതില്‍ നിര്‍ണ്ണായകമായത്.

വേഷ പ്രച്ഛനരായിട്ടായിരുന്നു സന്ദീരും സ്വപ്നയും യാത്ര ചെയ്തത്. മുടി വെട്ടി മീശ എടുത്ത് ലുക്ക് ആകെ മാറ്റി സന്ദീപിന്റെ ഒളിവുകാലത്തെ ഓട്ടം. മുടി ചീകിയൊതുക്കി അടിപൊളി ലുക്ക് വിട്ട് സാധാരണ വീട്ടമ്മയെ പോലെ മുഖ്യ ആസൂത്രകയും ഏവരുടേയും കണ്ണു വെട്ടിച്ചു. പര്‍ദയുടെ മറവും ബംഗളൂരുവിലേക്ക് എത്താന്‍ വഴിയൊരുക്കിയെന്നാണ് സൂചന. സ്വപ്നയുടെ മക്കളേയും ഭര്‍ത്താവിനേയും കുറിച്ച് യാതൊരു വിവരവുമില്ലെന്നതാണ് വസ്തുത. ഇവരെ കുറിച്ച് എന്‍ ഐ എയും ഒന്നും പറയുന്നില്ല. സ്വപ്നയേയും സന്ദീപിനേയും എന്‍ ഐ എ പൊക്കുന്നത് വേറിട്ട ലുക്കിലെ ഒളിവ് താമസത്തിനിടെയാണ്. വേഷ പ്രച്ഛന്നരായി നടന്ന ആസൂത്രകനേയും ആസൂത്രകയും കുടുക്കി എന്‍ഐഎയും ഐബിയും കൈയടി നേടുകയാണ്. ഇത് ആദ്യമായാണ് സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് എന്‍ ഐ എ അന്വേഷിക്കുന്നത്. ഈ കേസില്‍ പ്രതികളെ അതിവേഗം പിടിക്കാന്‍ അവര്‍ക്കായി.

സ്വപ്നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവുരടെയും സുരക്ഷയും ബെംഗളൂരുവിടെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ കോവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രപമായ നീക്കങ്ങള്‍ക്കൊടുവിലാണ് സ്വപ്നയേയും സന്ദീപിനേയും എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്ത് നെടുമങ്ങാട് അതിര്‍ത്തിയിലൂടെ സ്വപ്ന കേരളം വിട്ടുവെന്നാണ് സൂചന. പര്‍ദ ധരിച്ച് പൊലീസിനെ പറ്റിക്കാനുള്ള സാധ്യതയുമുണ്ട്. വനത്തിലൂടെയായിരുന്നു അതിര്‍ത്തി കടക്കാനുള്ള യാത്രയെന്നാണ് സൂചന.

സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്കെത്താന്‍ നിര്‍ണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോള്‍ വന്നത്. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി. പ്രതികള്‍ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികള്‍ പിടിയിലാകുമ്പോള്‍ സ്വപ്നയ്ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നോ എന്നതില്‍ വ്യക്തയില്ല.

എന്‍ഐഎ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് സ്വപ്നയെയും സന്ദീപിനെയും വലയിലായത്. സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നെന്നാണ് സൂചന. സ്വപ്നയുടെ മകള്‍ വിളിച്ച ഫോണ്‍ കോള്‍ ചോര്‍ത്തിയാണ് എന്‍ഐഎ ഇവരെ കുടുക്കിയത്. ഏഴ് ദിവസമായി ഒളിവില്‍ കഴിഞ്ഞതിനൊടുവില്‍ സ്വപ്നയെ കണ്ടെത്താനായത് കേസില്‍ നിര്‍ണായകമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചത്. കൊച്ചിയിലായിരുന്ന സ്വപ്നയും സന്ദീപും വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലേക്ക് കടന്നതെന്നാണ് സൂചന. ഇവര്‍ക്ക് എങ്ങനെ ബെംഗളൂരുവിലേക്ക് പോകാന്‍ സാധിച്ചെന്ന് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരുടെയൊക്കെ സഹായം ലഭിച്ചെന്നതും അന്വേഷണവിധേയമാകും. കൊച്ചിയില്‍ എത്തി ഇരുവരും അഭിഭാഷകനെ കണ്ടിരുന്നുവെന്നും സൂചനയുണ്ട്. വ്യാഴാഴ്ചയാണ് സ്വര്‍ണക്കടത്തു കേസ് എന്‍ഐഎയെ ഏറ്റെടുത്ത്. കേസിലെ 4 പ്രതികള്‍ക്കുമെതിരെ യുഎപിഎ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനു പ്രധാന പങ്കുവഹിച്ച സ്ഥാപനങ്ങളെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിച്ചേക്കും. റിക്രൂട്ടിങ് ഏജന്‍സി വിഷന്‍ ടെക്‌നോളജി ആന്‍ഡ് സ്റ്റാഫിങ് സൊല്യൂഷന്‍സ്, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി) എന്നിവ സംശയനിഴലിലാണ്. സ്വപ്ന സുരേഷിനെ പി.ഡബ്ല്യു.സി. സ്‌പേസ് പാര്‍ക്കിലേക്കു റിക്രൂട്ട് ചെയ്യുന്നതിന് ആഴ്ചകള്‍ക്കുമുമ്പാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ വിഷന്‍ ടെക്‌നോളജി ആന്‍ഡ് സ്റ്റാഫിങ് സൊല്യൂഷന്‍ രൂപീകൃതമായത്. കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കമ്പനി രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ സെപ്റ്റംബര്‍ 25-നാണ്. സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ ശിപാര്‍ശ ചെയ്തത് അടുത്തമാസം 12നും.

ഡല്‍ഹി, ഫരീദാബാദ് ബഡാര്‍പൂരില്‍ മധുര റോഡിലെ എസ്.ആര്‍.എസ്. ടവറിന്റെ ആറാം നിലയിലാണ് വിഷന്‍ ടെക്‌നോളജി പ്രവര്‍ത്തിക്കുന്നത്. ഐടി സേവനങ്ങള്‍, സോഫ്റ്റ്വേര്‍ ഡവലപ്‌മെന്റ്, മൊബൈല്‍ ആപ് വികസനം, വെബ്‌സൈറ്റ് ഡിസൈന്‍ എന്നിവയാണ് പ്രധാന ജോലികളെങ്കിലും വിവിധ കമ്പനികള്‍ക്കു മാനേജര്‍മാര്‍ മുതല്‍ സെയില്‍സ് എക്‌സിക്യൂട്ടീവുമാരെവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി പി.ഡബ്ല്യു.സിക്ക് വിദഗ്ധരെ നല്‍കിയിരുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനമുള്ളപ്പോള്‍ ആഴ്ചകള്‍ക്കു മുമ്പ് രജിസ്റ്റര്‍ ചെയ്ത ഏജന്‍സിയെ ഇതിനായി സമീപിച്ചതാണു സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. ദുബായിലെ ദാനുബോ ഗ്രൂപ്പിന്റെ മുന്‍ എച്ച്.ആര്‍. എക്‌സിക്യൂട്ടീവ് നേഹ നാഗ്പാലാണ് ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ എച്ച്.ആര്‍. മാനേജര്‍. ഇവരും സ്വപ്നാ സുരേഷും തമ്മില്‍ നേരത്തെ ബന്ധമുണ്ടോയെന്നതും എന്‍.ഐ.എ. അന്വേഷിക്കും.

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2018 മാര്‍ച്ച് 31 ന് നിരോധിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് മൂന്നുവര്‍ഷമായി കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിവരുന്ന സാഹചര്യത്തിലാണ് സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട് സ്ഥാപനത്തെ നിരീക്ഷിക്കാന്‍ എന്‍.ഐ.എ. ഒരുങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category