1 GBP = 97.50 INR                       

BREAKING NEWS

അവധിയെടുത്ത് വിദേശത്ത് പോയ സര്‍ക്കാര്‍ നഴ്സ് ഒന്നരവര്‍ഷമായി ശമ്പളം കൈപറ്റിയത് പത്ത് ലക്ഷം രൂപ; വിവാദമായതോടെ കേസെടുത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും; മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി നേരിട്ടതിന് പിന്നാലെ ശമ്പളം തിരികെ നല്‍കി ചെക്കും; തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വിവാദം കത്തുന്നു

Britishmalayali
kz´wteJI³

തലശ്ശേരി: അവധിയെടുത്ത് വിദേശത്ത് പോയ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ഒന്നരവര്‍ഷമായി ശമ്പളം കൈപറ്റിയത് പത്ത് ലക്ഷം രൂപ. ആരോഗ്യ വകുപ്പ് കേസെടുത്തതോടെ ശമ്പളം തിരികെ നല്‍കി ചെക്കും. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്ന് അവധിയെടുത്ത് വിദേശത്തേക്ക് പോയ നഴ്‌സിന് നല്‍കിയ ശമ്പളത്തുകയുടെ ചെക്ക് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇത് സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.

വിദേശത്തേക്കുപോയ നഴ്‌സിന് ശമ്പളം നല്‍കിയതിനെക്കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഡി.എം.ഒ.വിന് നല്‍കി. ഡി.എം.ഒ. അത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കൈമാറി. വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ചെക്ക് സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് ആശുപത്രി സൂപ്രണ്ടിന്. എന്നാല്‍ ഇതിന് വിരുദ്ധമായി സെക്ഷനിലെ ജീവനക്കാരന്‍ ചെക്ക് സ്വീകരിച്ചു. ഇത് എന്തുചെയ്യണമെന്നതിലാണ് തീരുമാനമാവാത്തത്.

ജോലി ചെയ്യാതെ നഴ്‌സിന് ഒന്നരവര്‍ഷം പത്തുലക്ഷത്തോളം രൂപ ശമ്പളം നല്‍കിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡി.എം.ഒ.വിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തീരുമാനമായിട്ടില്ല. സംഭവത്തില്‍ കുറ്റക്കാരായി കണ്ടെത്തിയവരില്‍ ഒരാള്‍ അനുമതിയില്ലാതെ അവധിയെടുത്തു. ആ വ്യക്തിയുടെ ശമ്പളം തടഞ്ഞുവെക്കണമെന്ന നിര്‍ദേശവും നടപ്പായില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category