1 GBP = 97.50 INR                       

BREAKING NEWS

ചൂതാട്ട കേന്ദ്രം നടത്തുന്നത് കാപ്പാ വകുപ്പ് ചുമത്തിയ പൊലീസിന്റെ നോട്ടപ്പുള്ളി; മുന്തിയ കാറിലെത്തുന്ന പ്രമാണിമാരെ ചൂതാട്ടകേന്ദ്രത്തിലേക്ക് കടത്തിവിടുന്നത് ദേഹപരിശോധനയ്ക്ക് ശേഷം; തല്ലും വഴക്കുമുണ്ടായാല്‍ നിയന്ത്രിക്കുന്നതു കൊലക്കേസില്‍ പ്രതികളായ ഗുണ്ടകള്‍; ഒരു ദിവസം പത്ത് കളിക്കളങ്ങള്‍; കോട്ടയത്ത് അധോലോക സെറ്റപ്പില്‍ ചൂതാട്ട കേന്ദ്രം; അടിവേര് പിഴുത് പൊലീസ്; 18 ലക്ഷം രൂപ പിടിച്ചെടുത്തു; 48 പേര്‍ അറസ്റ്റില്‍

Britishmalayali
kz´wteJI³

കോട്ടയം: കോടികള്‍ മറിയുന്ന മണര്‍കാട്ടെ ചൂതാട്ടകേന്ദ്രത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ചൂതാട്ടത്തിലേര്‍പ്പെട്ടിരുന്ന ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള 43 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശോധനയില്‍ വാഹനങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

മണര്‍കാട് മാലം സ്വദേശിയുടെ മണര്‍കാട് കവലയിലെ കെട്ടിടം, നാലുമണിക്കാറ്റിന് സമീപമുള്ള വീട് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു ഒരേസമയം മിന്നല്‍ പരിശോധന. ക്രിമിനല്‍ കേസുകളിലെ പ്രതിയും ബ്ലേഡ് നടത്തിപ്പുകാരനുമായിരുന്ന മാലം സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു ചീട്ടുകളി കേന്ദ്രം. പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ നടത്തിപ്പുകാരന്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ നേരത്തെ ഗുണ്ടാ, കാപ്പാ നിയമപ്രകാരം പൊലീസ് നടപടിയെടുത്തിരുന്നതാണ്. കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടുന്ന ഗുണ്ടാ സംഘത്തിന്റെ കാവലിലാണ് ഇവിടെ ചീട്ടുകളി നടന്നുവന്നത്.

കളിക്കാന്‍ മുന്തിയ വാഹനങ്ങളിലെത്തുന്നവരെ ശരീര പരിശോധനയ്ക്ക് ശേഷം നടത്തിപ്പുകാരന്‍ രഹസ്യകേന്ദ്രത്തിലെ കളിക്കളത്തിലെത്തിക്കുകയായിരുന്നു. പത്തോളം കളങ്ങളിലായാണ് കളികള്‍ നടന്നുവന്നത്. ഒരു കളത്തില്‍നിന്ന് നടത്തിപ്പുകാരന് രണ്ട് ലക്ഷത്തിലേറെ രൂപവരെ ലഭിച്ചിരുന്നു. ബഹളമുണ്ടാക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇറക്കിവിടും. രൊക്കം പണം െവച്ചുള്ള കളിയില്‍ കാശ് നഷ്ടപ്പെടുന്നവര്‍ക്ക് ബ്ലേഡ് പലിശയ്ക്ക് നടത്തിപ്പുകാരന്‍ പണം നല്‍കും. പുലര്‍ച്ചെവരെ കളിനടക്കുന്ന ചീട്ടുകളത്തില്‍ ചായയും ഊണും മദ്യവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. 25 ലിറ്റര്‍ പാലും പെട്ടിക്കണക്കിന് സോഡയും കുപ്പിവെള്ളവും ദിവസേന കേന്ദ്രത്തിലെത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം കളിക്കളത്തിലെത്തിയയാള്‍ക്ക് 70 ലക്ഷം രൂപയും 30 ലക്ഷം രൂപയുടെ കാറും നഷ്ടപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടുകാര്‍ മുഖ്യന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ഇതോടെ ഉടനടി നടപടിയെടുക്കാന്‍ ഡി.ജി.പി. ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നേരത്തെതന്നെ ചീട്ടുകളി കേന്ദ്രത്തിനെതിരേ നിരവധി പരാതികളുയര്‍ന്നിരുന്നെങ്കിലും സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് നടപടിയെടുക്കുന്നതില്‍നിന്ന് ജില്ലാ പൊലീസിനെ തടയുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയെത്തിയതോടെയാണ് റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി. ജെ.സന്തോഷ് കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ യു.ശ്രീജിത്ത്, രതീഷ് കുമാര്‍, എസ്ഐ. മാരായ വി എസ് അനില്‍കുമാര്‍, വര്‍ഗീസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category