1 GBP = 97.50 INR                       

BREAKING NEWS

യുഎപിഎ ചുമത്തിയതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല; കുറ്റപത്രം നല്‍കാതെ ആറുമാസം വരെ തടവിലാക്കാം; റിമാന്‍ഡ് കാലാവധി കഴിയും മുമ്പ് കുറ്റപത്രം ഒരുങ്ങിയാല്‍ പിന്നെ പുറത്തിറങ്ങുന്നത് വിധിക്ക് ശേഷം; എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാം; സ്വപ്നയും സരിത്തും പെട്ടെന്ന് ആര്‍ക്കും രക്ഷിക്കാനാവാത്ത ഊരാക്കുടുക്കില്‍

Britishmalayali
kz´wteJI³

കൊച്ചി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഇനി വിചാരണ തീരും വരെ പുറത്തിറങ്ങാന്‍ കഴിയില്ല. യുഎപിഎ ചുമത്തിയതോടെ മുന്‍കൂര്‍ ജാമ്യസാധ്യത ഇല്ലാതായി. യുഎപിഎ ചുമത്തപ്പെടുന്ന പ്രതികളെ 180 ദിവസം വരെ റിമാന്‍ഡില്‍ വയ്ക്കാം. അതിനിടയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ സ്വാഭാവിക ജാമ്യത്തിനുള്ള അവസരവും ഇല്ലാതാകും. സ്വപ്നാ സുരേഷിനും സരിത്തിനും സന്ദീപിനുമെതിരെ കഴിയുന്നത്ര വേഗം കുറ്റപത്രം നല്‍കും. അതുകൊണ്ട് തന്നെ ഇവരുടെ പുറത്തിറങ്ങല്‍ അനിശ്ചിതമായി നീങ്ങും.

ജീവപര്യന്തം തടവ് കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണക്കാലത്തും ജാമ്യം കിട്ടില്ല. സുപ്രീംകോടതിയും പ്രതികള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ കഴിയില്ല. സാധാരണ ക്രിമിനല്‍ കേസുകളില്‍ ആദ്യ റിമാന്‍ഡ് കാലാവധിയായ 14 ദിവസത്തിനുള്ളിലാണു പ്രതികളെ അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുക്കുക. യുഎപിഎ കേസുകളില്‍ പ്രതികളെ എപ്പോള്‍ വേണമെങ്കിലും അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ വാങ്ങാം. അതുകൊണ്ട് തന്നെ ദീര്‍ഘമായ ചോദ്യം ചെയ്യലും ഉണ്ടാകും.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് കേസും നിലനില്‍ക്കുന്നതിനാല്‍ കള്ളക്കടത്തു നിരോധന നിയമപ്രകാരമുള്ള (കൊഫെപോസ) നടപടികളും നേരിടേണ്ടിവരും. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി പി ശിവശങ്കറും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ശിവശങ്കറിനെതിരേയും സമാന വകുപ്പുകള്‍ ചുമത്തും. അങ്ങനെ വന്നാല്‍ ശിവശങ്കറും അഴിക്കുള്ളില്‍ നീണ്ട നാള്‍ കിടക്കും. എന്‍ ഐ എ കേസുകളില്‍ അതിവേഗം കുറ്റപത്രം നല്‍കുന്ന ഏജന്‍സിയാണ്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് പരിശോധിക്കുന്നത്.

ഐബി, റോ ഉദ്യോഗസ്ഥരെക്കൂടി സഹകരിപ്പിച്ച് അന്വേഷണ സംഘം വിപുലീകരിക്കും. ഉന്നതരുടെ പങ്കും പരിശോധിക്കും. എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് എന്‍ ഐ എ അന്വേഷണത്തില്‍ തീരുമാനം എടുത്തത്. സംഘത്തിനു രാജ്യാന്തര ബന്ധങ്ങളും ദേശവിരുദ്ധ ലക്ഷ്യങ്ങളും സംശയിക്കുന്നതിനാല്‍ എന്‍ഐഎക്ക് അന്വേഷിക്കാവുന്നതാണെന്നായിരുന്നു വിലയിരുത്തല്‍. എന്‍ഐഎ കേസ് ഏറ്റെടുത്തെങ്കിലും കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം കസ്റ്റംസ് തുടരും. കസ്റ്റംസ് ആക്ട് പ്രകാരം എന്‍ഐഎക്ക് ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ സാധിക്കില്ല.

മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചു ബുധനാഴ്ച വൈകിട്ടാണു കൊച്ചി യൂണിറ്റ് റിപ്പോര്‍ട്ട് നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം കേസ് എന്‍ഐഎക്കു കൈമാറാന്‍ തീരുമാനവുമായി. ആയുധക്കടത്താണു വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ മുന്‍പു നടത്തിയ അന്വേഷണങ്ങളിലധികവും. അതിന് സമാനമായിട്ടാകും ഇതും അന്വേഷിക്കുക. ഭരണ നേതൃത്വത്തിലുള്ളവരടക്കം ആരെയും എപ്പോള്‍ വേണമെങ്കിലും അനുമതി കൂടാതെ ചോദ്യം ചെയ്യാനും എവിടെയും റെയ്ഡ് നടത്താനുമുള്ള അധികാരം എന്‍ഐഎക്കുണ്ട്. ഇതാണ് എന്‍ ഐ എ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ചോദ്യം ചെയ്യലിന് ഏതാനും ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നതു മാത്രമാണു നടപടിക്രമം. അന്വേഷണത്തില്‍ സംസ്ഥാന പൊലീസിന്റെ സഹായം ഒഴിവാക്കുന്നത് എന്‍ഐഎയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും ആരോപണമുള്ളതാണു കാരണം. അതീവ രഹസ്യമായിട്ടാകും അന്വേഷണം. പൊലീസിലെ ഉന്നതര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. യുഎപിഎയിലെ 15,16,17,18 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭീകരപ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിതമായ റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തിന്റെ ദേശീയ, സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട കേസാണിതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതരപ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എന്‍.ഐ.എ.യെ ഏല്‍പിച്ചത്. കസ്റ്റംസ് ഇതുവരെഅന്വേഷിച്ച കേസ് അതേപടി തുടരും.

സ്വര്‍ണത്തിന്റെ ഉറവിടം, സ്വര്‍ണക്കടത്തിന്റെ ലക്ഷ്യം, കടത്തിനുള്ള മാര്‍ഗങ്ങള്‍, പതിവായി സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടോ ,കടത്തുന്ന സ്വര്‍ണം പണമാക്കി മാറ്റുന്നുണ്ടോ, ഈ പണം സാമ്പത്തിക ഇടപാടിനപ്പുറം ഏതെല്ലാം മേഖലയിലേക്ക് വഴിമാറുന്നു, സംസ്ഥാനത്തിനുപുറമേ ദേശീയ അന്തര്‍ദേശീയതലത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുക.

കേസില്‍ സരിത്ത്, സ്വപ്ന, എറണാകുളം സ്വദേശി ഫസില്‍ ഫരീദ് എന്നിവരാണു യഥാക്രമം 1-3 പ്രതികള്‍. സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായര്‍ നാലാംപ്രതിയാണ്. വിദേശത്തുനിന്നു വന്‍തോതില്‍ സ്വര്‍ണം കടത്തിയതു ദേശീയസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സ്വര്‍ണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് എന്‍.ഐ.എ. വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് യു.എ.പി.എ. 15-18 വകുപ്പുകള്‍ ചുമത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category