1 GBP = 97.30 INR                       

BREAKING NEWS

രാവിലെ മജിസ്ട്രേട്ടിന് മുന്നില്‍ ബംഗളുരൂവില്‍ ഹാജരാക്കും; അതിന് ശേഷം കൊച്ചിയിലേക്ക്; അവിടെ നിന്ന് തിരുവനന്തപുരത്തേക്കും; ആസൂത്രകയും ആസൂത്രകനും പിടിയിലാകുമ്പോള്‍ അങ്കലാപ്പിലാകുന്നത് ഭീകര ബന്ധമുള്ള സ്വര്‍ണ്ണ കടത്ത് മാഫിയ; അറസ്റ്റിലായവരുടെ ജീവന് ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ് ഒരുക്കുന്നത് അതീവ സുരക്ഷ; കേന്ദ്ര ഏജന്‍സികളുടെ കാവലില്‍ സ്വപ്നയുടേയും സന്ദീപിന്റേയും രാത്രിയിലെ ചോദ്യം ചെയ്യല്‍; നയതന്ത്ര കള്ളക്കടത്തില്‍ ഇനി നിര്‍ണ്ണായക ചോദ്യം ചെയ്യലുകള്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും. രാവിലെ ബംഗളൂരു കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും എന്‍ ഐ എ കോടതിയില്‍ ഹാജരാക്കുക. അതിന് ശേഷം ഇവരെ കൊച്ചിയിലേക്ക് കൊണ്ടു വരിക. കൊച്ചിയില്‍ എത്തിക്കുന്ന ഇരുവരേയും പിന്നീട് തിരുവനന്തപുരത്തും എത്തിക്കും. വിമാന മാര്‍ഗ്ഗമാകും ബംഗളൂരുവില്‍ നിന്ന് സ്വപ്നാ സുരേഷിനേയും സന്ദീപ് നായരേയും കൊച്ചിയില്‍ എത്തിക്കുക.

എന്‍.ഐ.എ. ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരില്ലെന്നാാണ് സൂചന. അറസ്റ്റ് വിവരം എന്‍.ഐ.എ. കസ്റ്റംസ് അന്വേഷണസംഘത്തെ അറിയിച്ചു. കേരളത്തിലെത്തി കീഴടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണു പ്രതികള്‍ പിടിയിലായത്. ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഇന്നലെ ഉച്ചയോടെ ഓണ്‍ ചെയ്തതും സന്ദീപ് നായര്‍ ഒളിസങ്കേതത്തിലിരുന്നു സഹോദരനെ വിളിച്ചതുമാണ് ഇരുവരെയും കുടുക്കിയത്. സന്ദീപ് നായര്‍ സഹോദരനെ ഫോണ്‍ വിളിക്കുമ്പോള്‍ കസ്റ്റംസ് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

ഒളിവില്‍പോയി ആറാംദിവസമാണു സ്വപ്നയും സന്ദീപും പിടിയിലായത്. കഴിഞ്ഞ അഞ്ചിനു കേരളം വിട്ട പ്രതികള്‍ എന്‍.ഐ.എ. കേസ് ഏറ്റെടുത്തതോടെ അങ്കലാപ്പിലായി. അതിനിടെ അജ്ഞാത ബോംബ് ഭീഷണിയേത്തുടര്‍ന്ന് തിരുവനന്തപുരത്തെയും കൊച്ചിയിലെയും കസ്റ്റംസ് ഓഫീസുകള്‍ക്കു സിആര്‍പിഎഫ്. സംരക്ഷണമേര്‍പ്പെടുത്തി. നയതന്ത്ര സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിക്കു പ്രത്യേകസുരക്ഷയുമൊരുക്കും.

സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് എന്‍ഐഎയുടെ പിടിയിലാകുന്നത് ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഒക്ടേവ് സ്റ്റുഡിയോ എന്ന ഹോട്ടലില്‍ വെച്ച്. കോറമംഗലയിലെ സെവന്‍ത്ത് ബ്ലോക്ക് കെ.എച്ച്.ബി കോളനിയിലാണ് ഈ ഹോട്ടലുള്ളത്. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ഹോട്ടലിലെത്തി എന്‍ഐഎ സംഘം സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് എന്‍.ഐ.എ. സംഘം സ്വപ്ന സുരേഷിനെ കണ്ടെത്തിയതെന്നാണ് വിവരം. ഫോണ്‍കോളുകളാണ് സ്വപ്നയേയും സഹായിയെന്ന് കരുതുന്ന കേസിലെ മറ്റൊരു പ്രതി സന്ദീപ് നായരേയും എന്‍ഐഎയുടെ വലയില്‍ വീഴ്ത്തിയത്. ബംഗളൂരുവില്‍ നിന്ന് കേരളത്തില്‍ എത്തിച്ചാല്‍ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്വപ്നയും സന്ദീപും ഒപ്പമുള്ള ഉദ്യോഗസ്ഥരും 14 ദിവസത്തേക്ക് ക്വാറന്റീനില്‍ പോകേണ്ടി വന്നേക്കും. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ അനുമതിയും നിര്‍ണായകമാകും.

കേസ് അന്വേഷണം നടത്തുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്കു സുരക്ഷ കൂട്ടും. സ്വര്‍ണക്കടത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലാണ്. ഇതു പ്രകാരം സ്വര്‍ണക്കടത്തലിന്റെ ഭീകര ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ ഭീകര ബന്ധങ്ങളിലേയ്ക്ക് അന്വേഷണ സംഘത്തിന് എത്തിപ്പെടാനാകുമെന്നാണ് വിലയിരുത്തല്‍. സ്വാഭാവികമായും ഇത് ഭയപ്പെടുന്നവര്‍ ഇരുവരെയും ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനു ശ്രമിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടു തന്നെ പ്രതികളുടെ സുരക്ഷ അന്വേഷണ ഏജന്‍സികള്‍ക്കു സുപ്രധാനമാണ്.

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ സഹായിക്കേണ്ട ബാധ്യത പൊലീസിനുണ്ടെന്നു കാണിച്ച് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഡിജിപിക്കു കത്തു നല്‍കി. കള്ളക്കടത്തു കേസ് അന്വേഷണത്തില്‍ സഹകരിക്കാന്‍ മറ്റ് ഏജന്‍സികള്‍ക്കു നിയമപ്രകാരം ബാധ്യതയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണു കത്തു നല്‍കിയതെന്നും കമ്മിഷണര്‍ അറിയിച്ചു. ഡിജിപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, കൊച്ചി സിറ്റി ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായി സിറ്റി കമ്മിഷണര്‍ വിജയ് സാഖറെ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category