1 GBP = 97.30 INR                       

BREAKING NEWS

ബിഗ് ബിക്ക് രോഗം പകര്‍ന്നത് മകന്‍ അഭിഷേകില്‍ നിന്നെന്ന് സൂചന; ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ അഭിഷേക് സന്ദര്‍ശിച്ച ഡബ്ലിങ് സറ്റുഡോയിയില്‍ നിന്ന് രോഗം പടര്‍ന്നതായി ആരോഗ്യവിഭാഗം; അഭിഷേകിനും 73കാരനായ ബച്ചനും കോവിഡ് ഫലം പോസിറ്റീവായപ്പോള്‍ ലോകസുന്ദരി ഐശ്വര്യയുടെ ഫലം നെഗറ്റീവ്; അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ബോളിവുഡ് മാധ്യമങ്ങള്‍; പരിചാരകരടക്കം 11 പേര്‍ നിരീക്ഷണത്തിലേക്ക്; ബച്ചന്റെ വീട് അണുനശീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിനും

Britishmalayali
kz´wteJI³

മുംബൈ: അമിതാഭ് ബച്ചന്റെയും മകന്റേയും ആരോഗ്യനില സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥനയോടെ ഇന്ത്യന്‍ സിനിമാ ലോകം. ഇന്നലെ രാത്രിയോടെയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട ബിഗ്ബിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരികരിക്കുന്നത്. താരം തന്റെ ട്വിറ്ററിലെത്തി പ്രതികരണം രേഖപ്പെടുത്തിയതോടെ കാച്ചുതീ പോലെയാണ് വാര്‍ത്ത പരന്നത്. പിന്നാലെ തനിക്കും കോവിഡ് റിസള്‍ട്ട് പോസിറ്റവീവ് ആണെന്ന് അറിയിച്ച് മകനും നടനുമായ അഭിഷേക് ബ്ച്ചനും രംഗത്തെത്തുകയായിരുന്നു.

രോഗബാധയെത്തുടര്‍ന്ന് 77കാരനായ അമിതാഭ് ബച്ചനെയും മകനെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ രാത്രിയോടെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില സുഖപ്രദമാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടര്‍മാര് പ്രതികരിച്ചിരുന്നത്. ബച്ചന്‍ കുടുംബത്തില്‍ നടത്തിയ കോവിഡ്പരിശോധനയില്‍ ലോക സുന്ദരി ഐശ്വര്യ റായിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. മകള്‍ക്കും കോവിഡില്ല. ബച്ചന്‍ കുടുംബത്തിലെ പരിചാരകരുള്‍പ്പടെ പേരെ നിരീക്ഷണ്തിലേക്ക് ആരോഗ്യ വിഭാഗം മാറ്റിയിരിക്കുകയാണ്. വീട് അണുവിമുക്തമാക്കുന്ന നടപടികള്‍ ഇന്നലെ തന്നെ ആരോഗ്യ വിഭാഗം സ്വീകരിച്ചു.

രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററീലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചനും അഭിഷേകും തന്നെയാണ്.''എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു ... ആശുപത്രിയിലേക്ക് മാറ്റി ... ആശുപത്രി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരെ അറിയിക്കുന്നു... കുടുംബവും ജീവനക്കാരും പരിശോധനകള്‍ക്ക് വിധേയമായി, ഫലങ്ങള്‍ കാത്തിരിക്കുന്നു... കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ദയവായി സ്വയം ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു!' ബച്ചന്‍ ട്വിറ്റെറില്‍ പറഞ്ഞു.തനിക്കും പിതാവിനും കോവിഡ് സ്ഥിരീകരിച്ചതായ് അഭിഷേകും ട്വീറ്റ് ചെയ്തു. അമിതാഭ് ബച്ചന്‍ രോഗ വിവരം വെളിപ്പെടുത്തിയതിന് പിറകേയായിരുന്നു ഇക്കാര്യം വ്യക്തമാക്കി അഭിഷേകും ട്വീറ്റ് ചെയ്തത്.
'ഇന്ന് എനിക്കും അച്ഛനും കോവിഡ് 19-ന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഞങ്ങള്‍ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധപ്പെട്ട അധികാരികളെ എല്ലാം ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തെയും സ്റ്റാഫിനെയും ടെസ്റ്റ് ചെയ്തിട്ടുണ്ട്. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നന്ദി,' അഭിഷേക് ട്വിറ്റെറില്‍ കുറിച്ചു.

മുംബൈയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങിയത് മുതല്‍ അഭിഷേക് ബച്ചന്‍ ഒരു ഡബ്ബിങ് സ്റ്റുഡിയോ സന്ദര്‍ശിച്ചതായി, അവിടെ നിന്നും പകര്‍ക്കപ്പെട്ട ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ കരുതപ്പെടുന്നു.

അഭിഷേക്കിന്റെ ആദ്യ വെബ് സീരീസ് 'ബ്രീത്ത്: ഇന്റു ദ ഷാഡോസ്' ജൂലൈ 10 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു. പരമ്പരയില്‍ അഭിഷേക് കാഴ്ച വച്ച പ്രകടനം ഏറെ പ്രശംസകള്‍ക്ക് പാത്രമാവുന്നുണ്ട്. ആരാധകര്‍ക്കും പിന്തുണക്കാര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു. ബച്ചന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നിരവധി താരങ്ങള്‍ ബച്ചന്‍ വളരെ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്വിറ്ററിലൂടെ ആശംസിച്ചു. ഷൂജിത് സിര്‍കറിന്റെ കോമഡി ഡ്രാമ ഗുലാബോ സിതാബോയില്‍ ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പമാണ് ഒടുവില്‍ അമിതാബ് ബച്ചന്‍ അഭിനയിച്ചത്. കോവിഡ് കാരണം തിയേറ്റര്‍ റിലീസ് ഉണ്ടായില്ല. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആയിരുന്നു പ്രിമീയര്‍. കോന്‍ ബനേഗാ കരോര്‍പതി യുടെ 12 ാമത് സീസണ്‍ ഹോസ്റ്റ് ചെയ്യാന്‍ ഇരിക്കുകയായിരുന്നു. ഷോയുടെ ഓഡിഷനുകള്‍ നടന്നു വരുന്നു. റിലീസ് ആകാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ചെഹരെ, ബ്രഹ്മാസ്ത്ര, ജുണ്ഡ് എന്നിവയാണ്.മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 2,46,600 ആയി ഉയര്‍ന്നിരിക്കുകയാണ്. ഒറ്റദിവസത്തെ ഏറ്റവും കൂടിയ കേസുകളും ഇന്നലെ രേഖപ്പെടുത്തിയത്. മരണ സംഖ്യ 223 ആണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category