1 GBP = 97.30 INR                       

BREAKING NEWS

പത്തനംതിട്ടയില്‍ ആര്‍ടിഒ ജീവനക്കാരന് ഉറവിടമറിയാത്ത കോവിഡ്; പങ്കെടുത്തത് കോന്നി ജോയിന്റ് ആര്‍ടിഓഫീസ് ഉദ്ഘാടന ചടങ്ങില്‍; എംഎല്‍എയ്ക്കും എംപിക്കുമൊപ്പം വേദി പങ്കിട്ടു; ഫോട്ടോ എടുത്തു: ജനീഷ്‌കുമാര്‍ എംഎല്‍എയും ആന്റോ ആന്റണി എംപിയും ക്വാറന്റൈനിലേക്ക്: പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ മുഴുവന്‍ ജീവനക്കാരും ഹോം ക്വാറന്റൈനില്‍; പത്തനംതിട്ട ആശങ്കയില്‍

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: ആര്‍ടിഓ ജീവനക്കാരന് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചതോടെ ജനീഷ്‌കുമാര്‍ എംഎല്‍എ, ആന്റോ ആന്റണി എംപി, ആര്‍ടിഓ ജിജി ജോര്‍ജ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ കുട്ടത്തോടെ ഹോം ക്വാറന്റൈനിലേക്ക്. കഴിഞ്ഞ ഏഴിന് നടന്ന കോന്നി ആര്‍ടിഓഫീസ് ഉദ്ഘാടനത്തില്‍ സംബന്ധിച്ച പന്തളം സ്വദേശിയായ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കൂട്ട ക്വാറന്റൈന്‍ വേണ്ടി വന്നിരിക്കുന്നത്.

കുലശേഖരപതിയില്‍ നിന്നുള്ള ക്ലാര്‍ക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അടച്ചു പൂട്ടി. മുഴുവന്‍ ജീവനക്കാരും ക്വാറന്റൈനിലായി. കോന്നി ജോയിന്റ് ആര്‍ടിഓഫീസ് മന്ത്രി എകെ ശശീന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയാണ് ഉദ്ഘാടനം ചെയ്തത്. ഈ യോഗത്തിലുണ്ടായിരുന്ന പന്തളം സ്വദേശിയായ ആര്‍ടി ഓഫീസ് ജീവനക്കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച പട്ടികയില്‍ വന്നിട്ടുള്ളത്. ഇയാള്‍ ചടങ്ങിന് ശേഷം എംഎല്‍എയ്ക്കും എംപിക്കുമൊപ്പം ചിത്രത്തിന് പോസ് ചെയ്യുകയും ചെയ്തു.

ഇതിന് ശേഷം എംഎല്‍എയും എംപിയും നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടുള്ളത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇരുവരും ക്വാറന്റൈനിലേക്ക് പോകുമെന്നാണ് അറിയുന്നത്. ആര്‍ടിഓ ജിജി ജോര്‍ജ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായര്‍, സിപിഐ നേതാവ് സത്യാനന്ദ പണിക്കര്‍ തുടങ്ങി നിരവധി പേര്‍ ഈ യോഗത്തില്‍ സാമൂഹിക അകലം ലംഘിച്ച് പങ്കെടുത്തിരുന്നു.
ജില്ലയില്‍ സ്ഥിതിഗതികള്‍ അതീവ ഗൗരവതരമാണ്. 54 പേര്‍ക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. സാമൂഹികവ്യാപന സാധ്യതയുള്ള കുലശേഖരപതികുമ്പഴ മേഖലകളില്‍ 24 പേര്‍ക്കും മറ്റിടങ്ങളില്‍ രണ്ടു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ജില്ലയുടെ മറ്റ് ഭാഗങ്ങളിലായി നാലു പേര്‍ക്കാണ് ഉറവിടം അറിയാത്ത രോഗം ഉള്ളത്.

കഴിഞ്ഞ എട്ടിന് രോഗം സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ സഞ്ചാരപഥം നാലു ദിവസത്തിന് ശേഷം ഇന്നലെ പുറത്തു വിട്ടു. ഇയാള്‍ നിരന്തരം കയറി ഇറങ്ങിയ സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് അടച്ചു പൂട്ടി. അതിനുള്ളില്‍ മൂന്നു ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്കും ഇയാളില്‍ നിന്ന് രോഗം പകര്‍ന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച പന്തളം സ്വദേശിയായ ആര്‍.ടി.ഓ ഉദ്യോഗസ്ഥന്‍ ഏഴിന് നടന്ന കോന്നി ജോയിന്റ് ആര്‍.ടി.ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജനീഷ്‌കുമാര്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു. പുതിയതായി കൂടുതല്‍ കണ്ടെയ്‌ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയേറി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍:
ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനി(40), കവിയൂര്‍ സ്വദേശി(എട്ട്), വിജയവാഡയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശി(60), ദമാമില്‍ നിന്നും എത്തിയ കുടമുരുട്ടി സ്വദേശി(38), സൗദിയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി(60), കുവൈറ്റില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (31), കുവൈറ്റില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശി(34), ഖത്തറില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശി (41), ദുബായില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശി(29), ഖത്തറില്‍ നിന്നും എത്തിയ പന്തളം സ്വദേശി(51), ബഹ്‌റനില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി(23), ഖത്തറില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശിനി (38), തെങ്ങമം സ്വദേശിനി (എട്ട്), തെങ്ങമം സ്വദേശി (നാല്), ഡല്‍ഹിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിനി(37), ദുബായില്‍ നിന്നും എത്തിയ തട്ട സ്വദേശി (53), ഏഴംകുളം സ്വദേശി(29), മസ്‌ക്കറ്റില്‍ നിന്നും എത്തിയ പഴകുളം സ്വദേശി (26), സൗദിയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശി (49), ഡല്‍ഹിയില്‍ നിന്നും എത്തിയ പള്ളിക്കല്‍ സ്വദേശി(24), ദമാമില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശി (24), ദുബായില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശി(33), കുവൈറ്റില്‍ നിന്നും എത്തിയ വളഞ്ഞവട്ടം സ്വദേശി(42), ദുബായില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശി(32) എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി രോഗം സ്ഥിരീകരിച്ചത്.

പന്തളം സ്വദേശി (26), പന്തളം സ്വദേശി(38), കോട്ടാങ്ങല്‍ വായ്പൂര്‍ സ്വദേശി(60), കല്ലൂപ്പാറ കടമാന്‍കുളം സ്വദേശി(37) എന്നിവര്‍ക്ക് ഉറവിടം അറിയാത്ത രോഗമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കുലശഖരപതിയില്‍ സിപിഎം ഏരിയാ കമ്മറ്റി നേതാവില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ എസ്.എഫ്.ഐ നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. പന്തളം സ്വദേശിക്കും(35)പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്‌ന്മെന്റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ 24 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവരാണ്. ആലപ്പുഴ സ്വദേശിയായ ഒരു രോഗി പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category