1 GBP = 97.50 INR                       

BREAKING NEWS

വ്യാജ ബിരുദവും സൗന്ദര്യവും കൊണ്ട് ഐ.ടി വകുപ്പില്‍ നുഴഞ്ഞ് കയറിയ സ്വപ്നയുടെ നിയമനത്തില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനു കുരുക്ക് മുറുകും; വ്യാജ ബിരുദം ഉപയോഗിച്ച് നിയമനം നടത്തിയ സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ കേസെടുക്കാനൊരുങ്ങി എ.ടി വകുപ്പ്; കാരര്‍ തുക തിരികെ വാങ്ങാനും നീക്കം; സ്വപ്നയുടെ നിയമനത്തില്‍ പരസ്പരം പഴിചാരി കരാര്‍ കമ്പനികള്‍; പ്രൈസ് വാട്ടര്‍ കൂപ്പറിന് ഉന്നതരുടെ പിന്തുണയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: വ്യാജ ബിരുദവും സൗന്ദര്യവും കൊണ്ട് ഭരണതലപ്പത്ത് നുഴഞ്ഞു കയറിയ സ്വപ്നയുടെ കരാര്‍ നിയമനത്തില്‍ കുരുക്ക് മുറുകുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയ സാഹചര്യത്തില്‍ കേസിലെ പ്രതി സ്വപ്ന സുരേഷിനെ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് അയച്ച കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനു (പിഡബ്ല്യുസി) നല്‍കിയ ഫീസ് തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്(കെഎസ്ഐടിഐഎല്‍) ഒരുങ്ങുന്നത്. സ്വപ്നയുടെ കൊമേഴ്സ് ബിരുദം വ്യാജമാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിന്നാലെ മാധ്യമവാര്‍ത്ത വിവാദത്തിലവായതോടെ മുഖം രക്ഷിക്കാനൊരുങ്ങുകയാണ് ഐ.ടി വകുപ്പ്. കരാര്‍ ലംഘിച്ച പിഡബ്ല്യുസിക്കെതിരെ കേസ് ഫയല്‍ ചെയ്യാനും ഏകദേശ ധാരണയായി. കൂടുതല്‍ നിയമോപദേശം തേടും. ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ കഴിഞ്ഞ ദിവസം വിശദീകരണം തേടിയെങ്കിലും പിഡബ്ല്യുസി മറുപടി നല്‍കിയിട്ടില്ല. പിഡബ്ല്യുസിയും ഇടനില ഏജന്‍സിയായ വിഷന്‍ ടെക്നോളജിയും സ്വപ്നയ്ക്കെതിരെ നിയമനടപടിക്കു പോകുമെന്നും സൂചനയുണ്ട്.

വിവാദമാരംഭിച്ച ആദ്യ ദിവസം തന്നെ സ്വപ്നയുടെ സേവനം ആവശ്യമില്ലെന്നു പിഡബ്ല്യുസിയോട് ഐടി വകുപ്പ് പറഞ്ഞെങ്കിലും ക്രിമിനില്‍ പശ്ചാത്തലമുള്ള ഒരാളെ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് കയറ്റിവിട്ടതു സംബന്ധിച്ച് ഒരു വാക്കു പോലും ചോദിച്ചില്ല. അഞ്ചാം ദിവസം സ്വപ്നയുടെ ബിരുദം വ്യാജമെന്ന് തെളിഞ്ഞതോടെയാണു പേരിനെങ്കിലും നോട്ടിസ് അയച്ചത്.

അതേസമയം ആരോപണവിധേയമായ കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാത്തതിലെ ഉന്നത ഉത്താശയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ്മുഖ്യമന്ത്രിയുടെ വകുപ്പില്‍പെടുന്ന ഐ.ടി വകുപ്പിലേക്കുള്ള പ്രൈസ് വാട്ടര്‍കൂപ്പറിന്റെ കരാറുകള്‍ മുന്‍പ് തന്നെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാമ് സ്വര്ണക്കടത്ത് പ്രതി സ്വപ്നയുടെ നിയമനവും. പിഡബ്ല്യുസിക്കെതിരെ നടപടിയെടുക്കാന്‍ ഈ നിമിഷം വരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ 21 മുതല്‍ ഈ ഏപ്രില്‍ 20 വരെയായിരുന്നു സ്വപ്നയുടെ കരാര്‍. എന്നാല്‍, വി എസ്എസ്സിയില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ചുമതല ഏല്‍ക്കുന്നതു വരെ തുടരണമെന്ന വ്യവസ്ഥയില്‍ കരാര്‍ നീട്ടിക്കൊടുത്തു. എന്നാല്‍ അദ്ദേഹം ഇതുവരെ ചാര്‍ജ് എടുത്തിട്ടില്ല.

സ്വപ്ന എത്തിയതിന്റെ ഉത്തരവാദിത്തം പിഡബ്ല്യുസിക്കാണെന്ന് ഐടി വകുപ്പ് പറയുമ്പോള്‍, പിഡബ്ല്യുസി പഴിചാരുന്നത് ഇടനില ഏജന്‍സിയായ വിഷന്‍ ടെക്നോളജിയെയാണ്. വിഷന്‍ ടെക്നോളജി വിരല്‍ചൂണ്ടുന്നത് സ്വപ്നയുടെ പശ്ചാത്തല പരിശോധന നടത്തിയ 'നോവൈ' എന്ന ഏജന്‍സിയെയും. ഇതോടെ സ്വപ്നയുടെ നിയമനത്തില്‍ പരസ്പര പഴിചാരല്‍ മാത്രമാണ് നടക്കുന്നത്. സ്പേസ് പാര്‍ക്ക് സ്പെഷല്‍ ഓഫിസര്‍ അടക്കമുള്ളവര്‍ അഭിമുഖം നടത്തിയാണ് സ്വപ്നയെ നിയമിച്ചത്. ശമ്പളമടക്കമുള്ള കണ്‍സല്‍റ്റന്‍സി ചാര്‍ജ് സര്‍ക്കാരില്‍ നിന്ന് വാങ്ങുന്നത് പിഡബ്ല്യുസിയാണ്. അതുകൊണ്ടു തന്നെ പിഡബ്ല്യുസിക്കും ഐടി വകുപ്പിനും ഒഴിഞ്ഞുനില്‍ക്കാനാവില്ല എന്ന് വ്യക്തമാകുകയാണ്.

ഇന്നലെ രാത്രിയില്‍ നാഗര്‍കോവില്‍ നിന്ന് ്അറസ്റ്റിലായ സ്വപ്നയുടേത് വ്യാജ ബിരുദമാണെന്ന് കണ്ടെത്തിയിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്സിലും ഐടി വകുപ്പിലുമടക്കം ജോലി നേടാന്‍ ഇവര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് തെളിഞ്ഞത്. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്നും സര്‍ട്ടിഫിക്കറ്റില്‍ സുരക്ഷാമുദ്രയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്സ് തന്നെ ഇല്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഡോ. വിവേക് എസ് സാഥെ 'മനോരമ'യോടു വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റില്‍ ഇല്ല. സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇടനിലക്കാരായ ഏജന്‍സി വ്യക്തമായ അന്വേഷണം നടത്തിയിരുന്നുവെന്നു പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. സംഭവത്തില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ സ്പ്നയുമായി അടുപ്പം സൂക്ഷിച്ച ഐ.ടി സെക്രട്ടറി ശിവശങ്കരനെ തല്‍സ്ഥാനത്ത് നിന്ന് തെറിപ്പിച്ചിരുന്നു. സ്വര്‍ണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category