1 GBP = 97.50 INR                       

BREAKING NEWS

കസ്റ്റംസ് റെയ്ഡിനിടെ സഹോദരന് സന്ദീപിന്റെ കോള്‍ വന്നത് നിര്‍ണ്ണായകമായി; സ്വപ്നയുടെ ഫോണുകളില്‍ ഒന്ന് സ്വിച്ച് ഓണ്‍ ചെയ്തതോടെ ടവര്‍ ലൊക്കേഷനില്‍ വ്യക്തത വന്നു; കീഴടങ്ങല്‍ നാടകം വേണ്ടെന്ന അജിത് ഡോവലിന്റെ നിര്‍ദ്ദേശവും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു; ഷംനാ കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത പ്രതിയെ കണ്ടെത്താന്‍ കോയമ്പത്തൂരിലെത്തിയ പൊലീസും തിരിച്ചറിഞ്ഞത് നയതന്ത്ര കള്ളക്കടത്തിലെ ആസൂത്രകയുടെ സാന്നിധ്യം; സ്വപ്നയ്ക്കും സന്ദീപിനും വിനയായത് ഐബിയുടെ നിരീക്ഷണ മികവ്

Britishmalayali
kz´wteJI³

ബാംഗ്ലൂര്‍: സ്വര്‍ണ കള്ളടക്കടത്തു കേസില്‍ പ്രതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ. ബാംഗ്ലൂരില്‍ അറസ്റ്റു ചെയ്തത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കരുത്തില്‍. 7 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന സ്വപ്നയെ കുടുക്കാനുള്ള തുമ്പ് കിട്ടിയത് ഫോണ്‍വിളിയില്‍ നിന്നാണെന്നാണ് വിവരം. ഫോണ്‍ ചോര്‍ത്തിയാണ് സ്വപ്നയെ കണ്ടെത്തിയത്. സ്വപ്നയുടേയും സന്ദീപിന്റേയും ഫോണില്‍ നിന്നു തന്നെ സൂചനകള്‍ ലഭിച്ചു.

കേരളത്തിലെത്തി കീഴടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണു പ്രതികള്‍ പിടിയിലായത്. ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഇന്നലെ ഉച്ചയോടെ ഓണ്‍ ചെയ്തതും സന്ദീപ് നായര്‍ ഒളിസങ്കേതത്തിലിരുന്നു സഹോദരനെ വിളിച്ചതുമാണ് ഇരുവരെയും കുടുക്കിയത്. സന്ദീപ് നായര്‍ സഹോദരനെ ഫോണ്‍ വിളിക്കുമ്പോള്‍ കസ്റ്റംസ് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. വിളിച്ചത് ആരെന്ന് സന്ദീപിന്റെ സഹോദരന്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ കസ്റ്റംസ് ഫോണ്‍ നമ്പര്‍ കണ്ടെത്തി ഐബിക്ക് നല്‍കി. അവര്‍ അതിശക്തമായി ഇടപെടല്‍ നടത്തി. ഇതോടെ ഒളിസങ്കേതം കണ്ടെത്തി. ഇതിനിടെ സ്വപ്നയുടെ മകളുടെ ഫോണും സ്വിച്ച് ഓണായി. ഇതും കേസില്‍ നിര്‍ണ്ണായകമായി മാറി.

സന്ദീപിന്റെ ഫോണിനൊപ്പം സ്വപ്നയുടെ പല ഫോണ്‍നമ്പറുകളില്‍ ഒന്ന് പെട്ടെന്ന് പ്രവര്‍ത്തനക്ഷമമായപ്പോഴാണ് ഒളിയിടം മനസ്സിലായത്. സ്വപ്ന തിരുവനന്തപുരത്തുനിന്ന് തൂത്തുക്കുടിയെത്തി അവിടെയുള്ള ചിലരുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുംമുമ്പ് ദുബായിലുള്ള ഉന്നതരുടെ സഹായത്തോടെ ഇവര്‍ 'അന്വേഷണസംഘത്തിന് എത്തിച്ചേരാന്‍ പറ്റാത്ത ജനസാന്ദ്രതയേറിയ കോളനിയില്‍' അഭയം തേടി. അന്വേഷണസംഘം അവിടെ തുടരുന്നതിനിടെയാണ് കേസ് എന്‍.ഐ.എ.യ്ക്ക് കൈമാറുന്നത്. ഇതിനിടെ അവര്‍ ബംഗളൂരുവിലെത്തി. ലോക് ഡൗണ്‍ കാലത്ത് നിയന്ത്രങ്ങള്‍ക്കിടെ ഇവരുടെ ബംഗളൂരു യാത്ര ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

സ്വപ്നയും സന്ദീപും കീഴടങ്ങാന്‍ തയ്യാറായിരുന്നു. ഇക്കാര്യം എന്‍ഐഎയും അറിഞ്ഞു. അഭിഭാഷകനുമായി ആലോചിക്കണമെന്ന സ്വപ്നയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇതിനിടെ ഇവര്‍ കോയമ്പൂത്തൂര്‍വെച്ച് അഭിഭാഷകനുമായി കൂടിക്കാഴ്ചനടത്തി. ഇതിനിടെ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം എന്‍ഐഎയ്ക്ക് മുകള്‍ തട്ടില്‍ നിന്ന് കിട്ടി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു നിര്‍ദ്ദേശത്തിന് പിന്നില്‍. സരത്തിന്റെ മൊഴി അതിശക്തമായതിനെ തുടര്‍ന്നാണ് ഇത്. ഇതിനിടെ രണ്ടായിപ്പിരിഞ്ഞ് മൈസൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താന്‍ സ്വപ്നയും സേലം-പൊള്ളാച്ചിവഴി അതിരപ്പിള്ളിയിലൂടെ ചാലക്കുടിയിലെത്താന്‍ സന്ദീപും തീരുമാനിച്ചു. ഇതിനിടെയാണ് അറസ്റ്റ്.

തെളിവുശേഖരണം പൂര്‍ത്തിയായതിനുശേഷം മതി സ്വപ്നയുടെ അറസ്റ്റെന്നും അതുവരെ അവരെ നിരീക്ഷണത്തില്‍ നിര്‍ത്താനുമാണ് കസ്റ്റംസ് തീരുമാനിച്ചത്. ഈ ധാരണ തെറ്റിച്ചുകൊണ്ടാണ് സ്വപ്ന കുടുംബവുമായി ബെംഗളൂരുവിലേക്ക് കടന്നത്. അവിടെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു ആദ്യം താമസിച്ചത്. അവിടെവച്ച് സന്ദീപുമായി കൂടിക്കാഴ്ച നടത്തുകയും കീഴടങ്ങാമെന്ന ധാരണയിലെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് സേലത്തേക്ക് സന്ദീപ് പുറപ്പെട്ടു. യാത്രാമധ്യേ മൈസൂരുവില്‍ വെച്ച് ഇയാളെ എന്‍എ. പിടികൂടി. തിരിച്ച് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു.

അതിനിടെ സ്വപ്ന ബെംഗളൂരുവിലെ ഹോട്ടല്‍മുറിയിലേക്ക് നീങ്ങി. ഇതിനിടെയാണ് ഫോണ്‍ ഓണായതും ഇവരുടെ സ്ഥലം രഹസ്യാന്വേഷണ ഏജന്‍സിയുടെ സാങ്കേതിക വിഭാഗത്തിന് മനസ്സിലായതും. തുടര്‍ന്ന്, ബെംഗളൂരുവിലെ എന്‍..എ.യുടെ ഉദ്യോഗസ്ഥരും ഹോട്ടലിലെത്തി ഇവരുടെ സാന്നിധ്യം ഉറപ്പിച്ചു. സന്ദീപിനെയുംകൊണ്ട് അന്വേഷണസംഘം ഹോട്ടലിനുസമീപത്തെത്തി. സന്ദീപിനെക്കൊണ്ട് സ്വപ്നയെ ഫോണില്‍ വിളിപ്പിച്ചു. പുറത്തിറങ്ങിയപ്പോള്‍ അറസ്റ്റുചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഘം, സ്വപ്ന മുമ്പുതാമസിച്ചിരുന്ന ഫ്ളാറ്റും റെയ്ഡ് ചെയ്തു. ഇവിടെ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.

കസ്റ്റംസ് കേസില്‍ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സ്വപ്നക്ക് അനുകൂലമായ വിധി വന്നാല്‍പോലും എന്‍.ഐ.എ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കുന്നത് കാരണം അറസ്റ്റിന് തടസം ഉണ്ടായിരുന്നില്ല. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറാണ് ഒന്നാം പ്രതി. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.

സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേര്‍ക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന പറഞ്ഞത്. അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാന്‍ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. 2019 ല്‍ കോണ്‍സിലേറ്റിലെ ജോലി അവസാനിപ്പിച്ച സ്വപ്ന, അതിന് ശേഷവും സൗജന്യ സേവനം തുടര്‍ന്നുവെന്നാണ് പറഞ്ഞത്.

കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാന്‍ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു.. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തിന് രൂപം നല്‍കി. എന്നാല്‍ എന്‍ഐഎയുടെ ഇടപെടലില്‍ തന്നെ പ്രതികളെ കിട്ടി. പ്രത്യേക ംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്.

ഒളിവില്‍പോയി ആറാംദിവസമാണു സ്വപ്നയും സന്ദീപും പിടിയിലായത്. കഴിഞ്ഞ അഞ്ചിനു കേരളം വിട്ട പ്രതികള്‍ എന്‍.ഐ.എ. കേസ് ഏറ്റെടുത്തതോടെ അങ്കലാപ്പിലായി. തുടര്‍ന്ന്, െഹെക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്കു മുമ്പ് സംസ്ഥാനത്തെത്തി കീഴടങ്ങാനുള്ള ശ്രമത്തിലായിരുന്നു. സന്ദീപ് സേലം, പൊള്ളാച്ചി, അതിരപ്പിള്ളി വഴിയും സ്വപ്ന മൈസുരു, ഗൂഡല്ലൂര്‍, പെരിന്തല്‍മണ്ണ വഴിയും കൊച്ചിയിലെത്താനായിരുന്നു പദ്ധതി.

നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസിലുള്‍പ്പെട്ട പാലക്കാട് സ്വദേശിനിയെ പിടികൂടാന്‍ കോയമ്പത്തൂരിലെത്തിയ കേരളാ പൊലീസിനു സ്വപ്ന അവിടെയുണ്ടെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍, പൊലീസിന്റെ സാന്നിധ്യമറിഞ്ഞ സ്വപ്ന കോയമ്പത്തൂരില്‍നിന്നു മുങ്ങി. തുടര്‍ന്ന്, ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category