1 GBP = 97.50 INR                       

BREAKING NEWS

നയതന്ത്ര ബാഗോ പാഴ്സലോ? അന്വേഷണത്തിന് എന്‍ഐഎ യുഎഇയിലേക്ക്; ഇന്റര്‍പോളിന്റെ സഹായം ഏകോപിപ്പിക്കാന്‍ സിബിഐയും എത്തും; കോണ്‍സുലേറ്റിന്റെ മറവിലെ കടത്തില്‍ അന്വേഷണത്തിന് യുഎഇയും; കടത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന റെയ്ഡില്‍ കണ്ടെടുത്ത ബാഗുകളില്‍ നയതന്ത്ര പരിരക്ഷാ സ്റ്റിക്കര്‍; ശിവശങ്കറിന്റെ ഫ്ളാറ്റില്‍ നിന്നും കിട്ടിയ കറുത്ത ബാഗും നിര്‍ണ്ണായകം; മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെ എന്‍ഐഎ അറസ്റ്റ് ചെയ്യാന്‍ സാധ്യത; സ്വപ്നയ്ക്കൊപ്പം ഐഎഎസുകാരനും അഴിക്കുള്ളിലേക്കോ?

Britishmalayali
kz´wteJI³

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം യു.എ.ഇ.യിലേക്ക്. ഇതിനായി എന്‍.ഐ.എ. കോണ്‍സുലേറ്റിന്റെ സഹായം തേടി. ഇന്റര്‍പോളിന്റെ സഹായത്തോടെയാകും യുഎഇയിലെ അന്വേഷണം. അതിനിടെ സംഭവത്തില്‍ യുഎഇയും അന്വേഷണം തുടങ്ങി. നയതന്ത്ര പാഴ്സലിന് പിന്നിലെ സത്യം കണ്ടെത്താനാണ് ശ്രമം. കള്ളക്കടത്ത് കേസ് യുഎഇയ്ക്ക് രാജ്യാന്തര തലത്തില്‍ പേരു ദോഷം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകമെങ്ങുമുള്ള എംബസികളും കോണ്‍സുലേറ്റുകളും സംശയ നിഴലിലായി. ഈ സാഹചര്യത്തിലാണ് അന്വേഷണം.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍വന്നത് നയതന്ത്രബാഗ് അല്ലെന്നും പാഴ്‌സല്‍ ആയിരുന്നെന്നും യു.എ.ഇ. വ്യക്തമാക്കിയിരുന്നു. നയതന്ത്രപരിരക്ഷ ഇല്ലാത്ത ഈ പാഴ്‌സല്‍ ഉദ്യോഗസ്ഥന് വ്യക്തിപരമായി വന്നതാണെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം യുഎഇയിലേക്ക് നീളുന്നത്. പാഴ്സല്‍ എവിടെ നിന്നു വന്നു എന്നതില്‍ വ്യക്തത വരുത്താനാകും യു.എ.ഇ.യിലേക്കുള്ള അന്വേഷണത്തിന്റെ ആദ്യഘട്ട ശ്രമം. ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്‌സല്‍ അദ്ദേഹം അറിയാതെ മറ്റാരെങ്കിലും നിയന്ത്രിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇയും അന്വേഷണം നടത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതി അനുസരിച്ച് എന്‍.ഐ.എ.ക്കു അന്താരാഷ്ട്രതലത്തില്‍ കേസ് അന്വേഷണം വ്യാപിപ്പിക്കാനുള്ള അനുമതി നല്‍കിയിരുന്നു. നിലവില്‍ സിബിഐ. ആണ് ഇന്ത്യയില്‍ ഇന്റര്‍പോളിന്റെ പങ്കാളി. അതുകൊണ്ട് സിബിഐ. മുഖേന എന്‍.ഐ.എ.ക്ക് ഇന്റര്‍പോളിന്റെ സഹായം തേടേണ്ടിവരും. ഫലത്തില്‍ സിബിഐയും ഈ കേസുമായി സഹകരിക്കും. വിദേശത്തെ കാര്യങ്ങളില്‍ എന്‍ ഐ എയ്ക്ക് വേണ്ടി ഇടപെടല്‍ നടത്തുക സിബിഐയാകും.

കൊച്ചി സ്വദേശിയായ ഫൈസല്‍ ഫരീദ് എന്നയാളുടെ നേതൃത്വത്തിലാണ് ദുബായ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടന്നതെന്നാണ് എന്‍.ഐ.എ. കരുതുന്നത്. കസ്റ്റംസ് പ്രതിപ്പട്ടികയില്‍ ഇല്ലാതിരുന്ന ഫൈസലിനെ മൂന്നാംപ്രതിയാക്കിയാണ് എന്‍.ഐ.എ. കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. ഇയാളെ ദുബായില്‍ നിന്നെത്തിക്കാനും ശ്രമമുണ്ട്. ഫൈസലിന്റെ വിശദാംശങ്ങളും പൊലീസ് എടുത്തു കഴിഞ്ഞു. ഏത് സമയത്തും ഇയാളേയും ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തേയ്ക്കും. സരിതിന്റെ മൊഴികളില്‍ നിന്നാണ് വിവരങ്ങള്‍ കിട്ടിയത്.

സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ വീടുകളിലും മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്ളാറ്റിലും വെള്ളിയാഴ്ച കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ സ്വര്‍ണം കടത്താനുപയോഗിച്ചതെന്ന് കരുതുന്ന ആറുബാഗുകള്‍ കണ്ടെത്തിയിരുന്നു. ഇതും നിര്‍ണ്ണായകമാണ്. മൂന്നെണ്ണത്തില്‍ ഡിപ്ലോമാറ്റിക് സ്റ്റിക്കര്‍ അടര്‍ത്തി മാറ്റിയെന്നു തോന്നിക്കുന്ന ഭാഗമുണ്ട്. രണ്ടെണ്ണത്തില്‍ ഇത് പൂര്‍ണമായും പൊളിച്ചു മാറ്റിയിട്ടുണ്ട്. പുതിയ ബാഗുകളായതിനാല്‍ പശ ഒട്ടിയനിലയില്‍ത്തന്നെയാണ്. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസിലെ ഉന്നതകേന്ദ്രങ്ങള്‍ പറഞ്ഞു.

സെക്രട്ടേറിയറ്റ് കന്റോണ്‍മെന്റ് ഗേറ്റിന് സമീപമുള്ള ഹെദര്‍ ടവറിലെ ശിവശങ്കറിന്റെ സ്വകാര്യഫ്ളാറ്റായ എഫ്-6 എഫില്‍നിന്ന് ഇതേതരത്തിലുള്ള ഒരു ബാഗ് ലഭിച്ചു. എന്നാലിത് സ്വര്‍ണക്കടത്തുകാര്‍ ഉപയോഗിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. സന്ദീപ് നായരുടെയും സരിത്തിന്റെയും വീടുകളില്‍നിന്നാണ് മറ്റുബാഗുകള്‍ കിട്ടിയത്. സി.സി.ടി.വി. ക്യാമറയില്‍ക്കണ്ട ബാഗുകള്‍ ഇതുതന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പിക്കേണ്ടതുണ്ട്. ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ക്കാന്‍ കഴിയുന്ന തെളിവാണ് ഇത്.

ശിവശങ്കറിന്റെ ഫ്ളാറ്റില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി. വെള്ളിയാഴ്ച സന്ദര്‍ശകരജിസ്റ്ററും ക്യാമറാദൃശ്യങ്ങളും ശേഖരിച്ചു. ശനിയാഴ്ച ഫ്ളാറ്റിലെ കെയര്‍ടേക്കറെ മൊഴിയെടുക്കുന്നതിനായി കൊണ്ടുപോയി. ജി.എസ്.ടി. കമ്മിഷണറുടെ കാര്യാലയത്തില്‍വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ജൂലായ് ആറിന് വൈകീട്ടാണ് ശിവശങ്കര്‍ അവസാനമായി ഫ്ളാറ്റില്‍ എത്തിയതെന്ന് സുരക്ഷാജീവനക്കാരന്‍ പ്രഭാകരന്‍ പറഞ്ഞു. രാത്രി ഏറെ വൈകിയാണ് മിക്കപ്പോഴും അദ്ദേഹം ഫ്ളാറ്റില്‍ എത്തിയിരുന്നത്. രാത്രി ഒരുമണിക്ക് വരുകയും രാവിലെ പോകുകയും ചെയ്യും. സ്വപ്നയുള്‍പ്പെടെ സ്വര്‍ണക്കടത്തിലെ പ്രതികള്‍ അദ്ദേഹത്തിനൊപ്പം വന്നതായി കണ്ടിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

ശിവശങ്കര്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്തത് സ്വകാര്യ ആവശ്യത്തിനു വേണ്ടി. മാര്‍ച്ചില്‍ ഇവിടെ താമസംതുടങ്ങി. അദ്ദേഹംതന്നെയാണ് വാടക കൊടുത്തിരുന്നത്. 17,500 രൂപയായിരുന്നു വാടക. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് രാത്രി വൈകിയും സെക്രട്ടേറിയറ്റില്‍ തുടരേണ്ടി വരുമ്പോള്‍ താമസിക്കുന്നതിനാണ് ഫ്ളാറ്റെന്നാണ് കെട്ടിട ഉടമകളോട് പറഞ്ഞത്. രാത്രി ഓഫീസില്‍നിന്ന് ഇറങ്ങാന്‍ വൈകുമ്പോള്‍ ഇവിടേക്കാണ് പോയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category