1 GBP = 97.30 INR                       

BREAKING NEWS

ഭീകരന്‍ തടിയന്റവിട നസീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പലവട്ടം സന്ദര്‍ശിച്ച ഫരീദ്; യുഎഇയിലെ കസ്റ്റംസ് ഫോര്‍വേഡിങ് ഏജന്റിന്റെ കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാരനെ സ്വാധീനിച്ച് നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തിന് വഴിയൊരുക്കിയതും കൊച്ചിക്കാരന്‍; സരിത് കടത്തുന്ന സ്വര്‍ണം ഏറ്റുവാങ്ങിയതും ദുബായിലെ മലയാളിയുടെ വിശ്വസ്തര്‍; ഒടുവില്‍ എറണാകുളം തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദിന്റെ ചിത്രം പുറത്ത്; സ്വര്‍ണ്ണ കടത്തില്‍ ഇനി അന്വേഷണം അതിവേഗതയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ എറണാകുളം തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദിന്റെ ചിത്രം പുറത്തു വിട്ട് മംഗളം. ഇയാളാണ് കേസിലെ മൂന്നാംപ്രതി. ഫൈസല്‍ ഫരീദിനെക്കുറിച്ച് മുഴുവന്‍ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍.ഐ.എ) ലഭിച്ചുവെന്നാണ് മംഗളത്തില്‍ എസ് നാരായണന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ആദ്യമായാണ് ഫൈസലിന്റെ ചിത്രം പുറത്തു വരുന്നത്.

ദുബായ് കേന്ദ്രീകരിച്ചാണ് ഫൈസലിന്റെ പ്രവര്‍ത്തനം. രാജ്യാന്തരകുറ്റവാളികളുടെ ഇന്ത്യയിലെ പ്രധാന ഇടനിലക്കാരനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ആളുമാണ് ഫൈസലെന്ന് എന്‍.ഐ.എ. സ്വര്‍ണക്കടത്തില്‍ ലഭിക്കുന്ന പണം തീവ്രവാദ സംഘടനകള്‍ക്ക് ഫരീദ് കൈമാറിയിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വര്‍ണക്കടത്തുസംഘത്തിന്റെ മുഖ്യ കണ്ണികളില്‍ ഒരാളായ ഫൈസലിനു വിപുലമായ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്ുന്നു.

കോണ്‍സുലേറ്റില്‍ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ: പി.എസ്.സരിത്ത് എന്നിവര്‍ ഫരീദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്. സന്ദീപിന് ബെന്‍സ് കാര്‍ വാങ്ങിനല്‍കിയത് ഫരീദായിരുന്നു. ഭീകരപ്രവര്‍ത്തനത്തിനു ജയില്‍ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പലവട്ടം ഫരീദ് സന്ദര്‍ശിച്ചിട്ടുണ്ട്. അതേസമയം സ്വര്‍ണക്കടത്ത് നടന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിലെ നിര്‍ണായക 23 സി.സി.ടി.വി. കാമറാ ദൃശ്യങ്ങള്‍ കസ്റ്റംസ് ഏറ്റുവാങ്ങിയിട്ടുണ്ട്.


സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെ മൂന്നാംപ്രതിയാക്കി എന്‍.ഐ.എ. കോടതിയില്‍ എഫ്.ഐ.ആര്‍. നല്‍കിയതോടെ അന്വേഷണം ദുബായിലേക്ക് കടക്കുകയാണ്. ഫൈസല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിചേര്‍ത്തിരിക്കുന്നത്. കസ്റ്റംസ് എടുത്ത കേസില്‍ ഫൈസല്‍ ഫരീദ് പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല. ഫൈസലാണ് കോണ്‍സുലേറ്റിന്റെ പേരില്‍ ബാഗേജ് അയച്ചതെന്ന് സരിത്ത് കസ്റ്റംസിനു മൊഴിനല്‍കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളംവഴി ആറുമാസത്തിനകംവന്ന നയതന്ത്ര ബാഗേജുകള്‍ ഏറ്റുവാങ്ങിയത് സരിത്തായിരുന്നു. ഇത്തരം ബാഗേജുകള്‍ ഏറ്റുവാങ്ങാന്‍ വരുന്നവര്‍ കോണ്‍സുലേറ്റ് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ചട്ടം.

എന്നാല്‍, ചില ബാഗേജുകള്‍ വരുമ്പോള്‍ സരിത്ത് സ്വന്തം കാറിലാണ് വന്നിരുന്നത്. ഈ കാറില്‍ വരുമ്പോള്‍ ബാഗേജ് ഏറ്റുവാങ്ങിയശേഷം സരിത്ത് പേരൂര്‍ക്കട ഭാഗത്തേക്കാണ് ആദ്യം പോകാറുള്ളത്. അവിടെവെച്ച് ബാഗേജിലെ സ്വര്‍ണം ഫൈസലിന്റെ ആളുകളെത്തി ഏറ്റുവാങ്ങുകയാണെന്നാണ് എന്‍.ഐ.എ.യുടെ നിഗമനം. കൊച്ചി സ്വദേശിയായ ഫൈസല്‍ യു.എ.ഇ.യിലെ കസ്റ്റംസ് ഫോര്‍വേഡിങ് ഏജന്റിന്റെ കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാരനെ സ്വാധീനിച്ച് നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തിന് വഴിയൊരുക്കിയെന്നാണു കരുതുന്നത്. നബീല്‍, ഫയാസ് എന്നീ കള്ളക്കടത്തുകാരുടെ ഏജന്റാണ് ഇയാള്‍.

മുംബൈ ഭീകരാക്രമണത്തിനുശേഷം 2008-ലാണ് എന്‍.ഐ.എ. രൂപവത്കരിച്ചത്. അന്നത്തെ നിയമപ്രകാരം രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ഐക്യം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍, കരാറുകള്‍, ഐക്യരാഷ്ട്രസഭയുടെയും അതിന്റെ ഏജന്‍സികളുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും പ്രമേയങ്ങള്‍ എന്നിവയ്ക്കെതിരായി പ്രവര്‍ത്തിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നു എന്‍.ഐ.എ.യുടെ പരിധിയിലുള്ളത്.

ആണവോര്‍ജ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ.), ഹൈജാക്കിങ് വിരുദ്ധ നിയമം തുടങ്ങിയവ പ്രകാരമുള്ള കേസുകളിലായിരുന്നു അധികാരം. 2019-ല്‍ എന്‍.ഐ.എ. നിയമം ഭേദഗതി ചെയ്താണ് മോദി സര്‍ക്കാര്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category