1 GBP = 97.50 INR                       

BREAKING NEWS

സ്വര്‍ണം എത്തിക്കാന്‍ പണംമുടക്കിയ പൂക്കാട്ടില്‍ റമീസ് സ്വസ്ഥമായി വീട്ടില്‍ തന്നെ കിടന്നുറങ്ങിയത് അന്വേഷണം ഇങ്ങുവരെ എത്തില്ലെന്ന ആത്മവിശ്വാസത്തില്‍; ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണ്ണക്കടത്ത് കേസില്‍ മലപ്പുറം സ്വദേശിയുടെ പങ്ക് പുറംലോകം അറിഞ്ഞത് അതിരാവിലെ കസ്റ്റംസ് സംഘമെത്തി കസ്റ്റഡിയില്‍ എടുത്തതോടെ; പിടിയിലായത് പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്നയാള്‍; എന്‍ഐഎയും കസ്റ്റംസും കച്ചകെട്ടി ഇറങ്ങിയതോടെ മലബാറിലെ കുഴല്‍പ്പണ മാഫിയയും ഭീതിയില്‍

Britishmalayali
kz´wteJI³

കോഴിക്കോട്: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണ്ണക്കടത്ത് കേസില്‍ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയതോടെ മലബാറിലെ കുഴല്‍പ്പണ സംഘങ്ങളും ഭീതിയിലായി. സ്വര്‍ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയതിനാണ് മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടിയത്. മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത വെട്ടത്തൂര്‍ കവല സ്വദേശി പുക്കാട്ടില്‍ റമീസിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 2015ലും ഇയാള്‍ സ്വര്‍ണക്കടത്തിന് അറസ്റ്റിലായിട്ടുണ്ട്. അന്ന് 17.5 കിലോ?ഗ്രാം സ്വര്‍ണവുമായാണ് ഇയാള്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഡിപ്ലോമാറ്റിക് ബാ?ഗേജ് സ്വര്‍ണക്കടത്ത് കേസിലെ നാലാമത്തെ അറസ്റ്റാണിത്. ഈ കേസില്‍ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എ ശനിയാഴ്ച്ച രാത്രി ബംഗളൂരുവില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു.

സാധാരണ സ്വര്‍ണക്കടത്ത് കേസുകളില്‍ കാരിയര്‍മാരില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നതാണ് രീതി. സ്വര്‍ണം പുറപ്പെട്ട ഉറവിടമോ ആര്‍ക്കാണ് സ്വര്‍ണം എത്തിച്ചതെന്നോ പുറംലോകം സാധാരണ അറിയാറില്ല. ഇതേ കീഴ്വഴക്കം തന്നെ ഈ കേസിലും ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് മലപ്പുറം സ്വദേശിയെ സ്വന്തം വീട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ കാലവും കഥയും മാറിയതോടെ കസ്റ്റംസ് ഉദ്യോ?ഗസ്ഥര്‍ പുലര്‍ച്ചെ തന്നെ ആരുമറിയാതെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഇയാളെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുകയായിരുന്നു. പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാള്‍. സ്വര്‍ണം എങ്ങോട്ടേക്ക് പോകുന്നു എന്നതില്‍ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയത് അന്വേഷിക്കാന്‍ വെള്ളിയാഴ്ച്ച രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. സ്വര്‍ണക്കടത്തില്‍ ഇയാളുടെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകര്‍, ഏകോപനം, കൊണ്ടുവരുന്നവര്‍ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായര്‍ എന്നിവരുടെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്.

കോണ്‍സുലേറ്റിലെ സ്വര്‍ണ കടത്ത് കേസില്‍ മാത്രം ഇത് ഒതുക്കാതെ കേരളത്തിലെ എല്ലാ സ്വര്‍ണ കടത്തു കേസുകളും ക്രോഡീകരിച്ചുള്ള അന്വേഷണത്തിനാണ് എന്‍.ഐ എ ഒരുങ്ങുന്നത് എന്നാണ് വിവരം. മാത്രമല്ല കുഴല്‍പ്പണം (ഹുണ്ടി) മാഫിയകള്‍ക്കും ഇതില്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടെന്നാണ് എന്‍.ഐ എ കരുതുന്നത് . കേരളത്തില്‍ കേന്ദ്രീകരിച്ചു നടന്നു വരുന്ന സ്വര്‍ണക്കടത്തിന്ന് പിന്നില്‍ ചില രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ക്ക് വ്യക്തമായ അറിവുണ്ടെന്നും കൊച്ചി, കോഴിക്കോട്, കൊടുവള്ളി, വടകര , തലശേരി ,കാസര്‍കോട് സ്വര്‍ണക്കടത്തുസംഘങ്ങള്‍ക്കു ഇവരുടെ പിന്തുണ ഉണ്ടെന്നുമാണ് കേരളാ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്കിയിരിക്കുന്ന റിപ്പോര്‍ട്ട്.

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് കസ്റ്റംസ് കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടും. മാത്രമല്ല തിരുവനന്തപുരത്തെ നയതന്ത്രകള്ളക്കടത്തുമായി രാജ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്നും ദേശവിരുദ്ധസംഘടനകളുടെ വരുമാനമാര്‍ഗമാണെന്നതുള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്കും കൈമാറും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോടിനും പുറമെ മാഹിയും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന. ഇവിടങ്ങളിലെ കസ്റ്റംസ് സൂപ്രണ്ടുമാരുടെ അടിയന്തിര യോഗം കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാര്‍ ഐആര്‍.എസ് വിളിച്ചു ചേര്‍ത്തതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട് എന്‍.ഐ.എ സംഘത്തിന് ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തല്‍.മാഹിക്ക് പുറമെ മലബാറിലെ നാല് ജില്ലകളില്‍ നിന്നുള്ള 174 പേരുടെ വിവരങ്ങള്‍ ഇതിനകം രഹസ്യമായി ശേഖരിച്ചിട്ടുണ്ട്.

കേരളത്തിലാകെ വേരുകളുള്ള രണ്ട് സ്വര്‍ണാഭരണ ശാലകളും ഉത്തരകേരളത്തിലെ 14 ജൂവല്ലറികളും കൊടുവള്ളിയില്‍ വേരുറപ്പിച്ചു രാഷ്ട്രീയ രംഗത്തും നിലയുറപ്പിച്ച ഒരു വ്യാപാരപ്രമുഖനും കരിപ്പൂര്‍ കടത്തുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കണ്ണൂരിലെ ഒരു ജനപ്രതിനിധിയും കേന്ദ്ര അന്വേഷണ സംഘത്തിന്റെ സംശയ നിഴലിലാണ്. നിലവില്‍ പരാമര്‍ശിക്കപ്പെടുന്ന പേരുകള്‍ പലതും ചെറുമീനുകള്‍ മാത്രമാണെന്നും സ്രാവുകളുടെയും തിമിംഗലങ്ങളുടെയും പേരുവിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ വരാനിരിക്കുന്നത് ഒരു വലിയ രാഷ്ട്രീയ ഭൂകമ്പമാണെന്നും വിലയിരുത്തപ്പെടുന്നു. യു.എ.ഇ. കോണ്‍സുലേറ്റിലെ ഒരു വനിതയ്ക്കു കൊടുവള്ളി സംഘവുമായി ബന്ധമുണ്ടെന്നു കസ്റ്റംസിനും വിമാനത്താവളങ്ങളുടെ സുരക്ഷാചുമതലയുള്ള സിഐ.എസ്.എഫിനും കഴിഞ്ഞവര്‍ഷം കേരളാ സ്‌പെഷ്യല്‍ ബ്രാഞ്ച്‌സം വിവരം നല്‍കിയിട്ടും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സംഘത്തിലെ രണ്ടുപേര്‍ തിരുവനന്തപുരത്തു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ടെന്നും അവരാണു സ്വര്‍ണവുമായി കൊടുവള്ളിക്കു പോകുന്നതെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.

രാജ്യാന്തരവിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്ത് ദേശസുരക്ഷയെ ബാധിക്കുന്നതും നിരോധിതസംഘടനകള്‍ക്കു ജീവരക്തം നല്‍കുന്നതാണെന്നറിഞ്ഞിട്ടും ഇതിന്മേല്‍ ഗൗരവമേറിയ ഒരു അന്വേഷണം നാളിതുവരെ പ്രഖ്യാപിക്കാതിരുന്നത് ദുരൂഹതയുളവാക്കിയ വിഷയമാണ്. പിടിയിലാകുമ്പോഴൊക്കെ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ചാണു കള്ളക്കടത്തുസംഘങ്ങള്‍ രക്ഷപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായുള്ള വന്ദേഭാരത് വിമാനങ്ങളിലും മറ്റു ചാര്‍ട്ടര്‍ വിമാനങ്ങളിലും കടത്തിയ സ്വര്‍ണം മലബാര്‍ ജില്ലകളിലാണ് എത്തിച്ചേര്‍ന്നത്.. ഇപ്പോള്‍ തിരുവനന്തപുരത്ത് പിടികൂടിയതു കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണക്കടത്തെന്നു പറയുമ്പോഴും, 2018 നവംബറില്‍ ഏഴ് ജില്ലകളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ ബൃഹത് റെയ്ഡില്‍ പിടികൂടിയ 177 കോടി രൂപയുടെ 600 കിലോ സ്വര്‍ണത്തെക്കുറിച്ചു പലരും മൗനം ഇന്നും പാലിക്കുന്നു. അന്ന് ഇതിനെതിരെ ഒരു പ്രക്ഷോഭമോ പ്രതിഷേധമോ ഉയര്‍ന്നില്ലെന്നതും കൗതുകം പരത്തുന്ന സംഗതിയാണ്.

സ്വര്‍ണമിശ്രിതം, ഉരുക്കാനുള്ള സംവിധാനം, കടത്താനുപയോഗിക്കുന്ന അടിവസ്ത്രങ്ങള്‍ എന്നിവയും അന്നു ഡി.ആര്‍.ഐ. പിടികൂടിയിരുന്നു. അതിനുശേഷവും പല തവണയായി കോടികളുടെ സ്വര്‍ണം കൊടുവള്ളിയിലെത്തി. ഡി.ആര്‍.ഐ. മാത്രം രണ്ടുവര്‍ഷത്തിനിടെ 30 കോടിയോളം രൂപയുടെ സ്വര്‍ണം പിടിച്ചു.തിരുവനന്തപുരം കടത്തിന്റെ കോളിളക്കം തുടരുമ്പോള്‍ ഇന്നും ഇന്നലെയുമായി വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചത് മൂന്നു കോടി രൂപയുടെ സ്വര്‍ണമാണ്. സ്വര്‍ണക്കടത്തിനു പിടിയിലാകുന്നവര്‍ ജാമ്യം സംഘടിപ്പിച്ചശേഷം ഗള്‍ഫ് രാജ്യങ്ങളിലേക്കു മുങ്ങുകയും കള്ളക്കടത്ത് തുടരുകയും ചെയ്യുമ്പോള്‍ ഇത്തരക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ സാധിച്ചില്ല എന്നുള്ളത് ഗുരുതര വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.

രണ്ടുവര്‍ഷം മുമ്പ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ കോഫെപോസ പ്രതിക്കുവേണ്ടി രണ്ട് എംഎല്‍എമാര്‍ ഇടപെട്ടതു വിവാദമായിരുന്നു. അവര്‍ സെക്രട്ടേറിയറ്റിലെ ഉന്നതന്‍ മുഖേന ആഭ്യന്തര സെക്രട്ടറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം കടുവയെ പിടിക്കുന്ന കിടുവയെപ്പോലെ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട് ,കാസര്‍കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നത് മാത്രമാണ് നിലവില്‍ കള്ളക്കടത്തുസംഘങ്ങള്‍ക്ക് ഭീഷണി.ഇതിന്റെ പേരില്‍ നിരവധി രക്തച്ചൊരിച്ചിലുകളും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നിരുന്നു. കള്ളക്കടത്ത് സ്വര്‍ണമായതിനാല്‍ നഷ്ടപ്പെട്ടാലും ആരും നിയമ സഹായം തേടാറില്ല. പകരം തട്ടിയ മുതലുകള്‍ വീണ്ടെടുക്കാന്‍ വാടക ഗുണ്ടാ സംഘങ്ങളെയാണ് നിയോഗിക്കാറുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category