1 GBP = 98.20 INR                       

BREAKING NEWS

2015ല്‍ പിടിച്ചപ്പോള്‍ പേടിപ്പിച്ചത് മന്ത്രിബന്ധുവെന്ന് പറഞ്ഞ്; കുഞ്ഞാലിക്കുട്ടിയുടെ അകന്ന ബന്ധുവെന്നും അവകാശ വാദം; കരിപ്പൂരിലെ കടത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ വെട്ടത്തൂര്‍ സ്വദേശിയെ വിശേഷിപ്പിച്ചത് ഒരു ഉന്നതനായ നേതാവിന്റെ കൊച്ചുമകനെന്നും; കോണ്‍സുലേറ്റ് കടത്തില്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായത് കാര്‍ഗോ കടത്തിലെ അഗ്രഗണ്യന്‍; വെട്ടത്തൂരിലെ റമീസിനെ കുടുക്കിയത് സന്ദീപ് നായരുടെ മൊഴി; സ്വപ്നാ സുരേഷിന്റെ സ്വര്‍ണ്ണ കടത്തിലെ രാഷ്ട്രീയ ചര്‍ച്ചയില്‍ ട്വിസ്റ്റ്; മലപ്പുറത്ത് അറസ്റ്റിലായ ഇടനിലക്കാരന്റെ കഥ

Britishmalayali
kz´wteJI³

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടുമ്പോള്‍ ചര്‍ച്ചയാകുന്നത് 2015ലെ കരിപ്പൂരിലെ സ്വര്‍ണ്ണ കടത്ത്. ഈ കേസില്‍ പിടിക്കപ്പെട്ട റമീസാണ് കസ്റ്റഡിയിലുള്ളത്. ഞായറാഴ്ച്ച പുലര്‍ച്ചെ വീട്ടില്‍ എത്തി കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയത് അന്വേഷിക്കാന്‍ വെള്ളിയാഴ്ച്ച രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. റമീസും കടത്തിലെ ഇടനിലക്കാരന്‍ മാത്രമാണെന്നാണ് സൂചന.

പ്രസ്തുത സംഭവത്തില്‍ ഇയാളുടെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകര്‍ , ഏകോപനം, കൊണ്ടുവരുന്നവര്‍ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായര്‍ എന്നിവരുടെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്. സന്ദീപും റമീസും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവ് കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. ഇത് അനുസരിച്ചാണ് അറസ്റ്റ്. ദേശീയ അന്വേഷണ ഏജന്‍സി ഇതേ അന്വേഷണം നടത്തുന്നുണ്ടെങ്കിലും നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയത് ഇപ്പോഴും കസ്റ്റംസിന്റെ അന്വേഷണത്തില്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. കസ്റ്റംസ് പിടികൂടുന്ന പ്രതികളെ എല്ലാം എന്‍ ഐ എയും ചോദ്യം ചെയ്യും. റമീസിനുള്ളത് ലീഗ് ബന്ധങ്ങളാണെന്നാണ് സൂചന.

ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ കടത്തിയ സ്വര്‍ണ്ണത്തിന്റെ ലാഭവിഹിതം ഉപയോഗിക്കുന്നുണ്ട് എന്നതിനെ കുറിച്ചണ് എന്‍.ഐ.എയുടെ പ്രധാന അന്വേഷണം. ഈ കേസില്‍ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എ ശനിയാഴ്ച്ച രാത്രി ബംഗളൂരുവില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റമീസിന്റെ അറസ്റ്റ്. ഇയാളെ കുറിച്ച് സന്ദീപാണ് സൂചന നല്‍കിയത്. ഇന്നലെ ബംഗളൂരുവില്‍ വിശദ ചോദ്യം ചെയ്യല്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ വിവരമാണ് റമീസിനെ കുടുക്കുന്നത്.

2015ല്‍ കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായ റമീസിന് അന്ന് കേരളത്തിലെ മന്ത്രിയുമായി ബന്ധമുള്ളതായി സൂചനകള്‍ പുറത്തു വന്നിരുന്നു. അന്ന് റമീസ് താന്‍ മന്ത്രിയുടെ ബന്ധുവാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറഞ്ഞ് പ്രതി വിരട്ടിയായും ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത് വലിയ വ്യക്തമായിരുന്നു. ഇയാള്‍ക്ക് മന്ത്രി കുഞ്ഞാലികുട്ടിയുടെ അകന്ന ബന്ധുവാണെന്നായിരുന്നു റമീസിന്റെ അവകാശ വാദം. എന്നാല്‍ ഇയാളുമായി കുഞ്ഞാലിക്കുട്ടിക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലെന്നാണ് സൂചന.

2015ലും കാര്‍ഗോ വഴിയായിരുന്നു സ്വര്‍ണ്ണ കടത്ത്. അന്നും വലിയ അളവില്‍ സ്വര്‍ണം കടത്തിയിരുന്നു. ഗള്‍ഫില്‍ നിന്ന് കാര്‍ഗോവഴി 17.5 കിലോഗ്രാം സ്വര്‍ണം കടത്തി. ഗള്‍ഫില്‍ നിന്ന് കാര്‍ഗോവഴി സ്വര്‍ണ്ണമെത്തിച്ചാല്‍ ലാഭം ഉണ്ടാക്കാമെന്ന് രാമനാട്ടുകര സ്വദേശി സലീം എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് അന്ന് റമീസ് മൊഴി നല്‍കിയത്. സുബൈര്‍ എന്നയാളിന്റെ പാസ്‌പോര്‍ട്ടിലാണ് സ്വര്‍ണ്ണമെത്തിച്ചത്. എന്നാല്‍ മറ്റ് വിരങ്ങള്‍ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് റമീസ്. വെട്ടത്തൂര്‍ സ്വദേശിയായ റമീസ് ഒരു ഉന്നതനായ നേതാവിന്റെ കൊച്ചുമകനാണെന്നും സൂചനയുണ്ട്.

ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വര്‍ണ്ണ കടത്തിലും റമീസ് പിടിയിലാകുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഇത് വരെ നടന്നതില്‍ പ്രധാനപ്പെട്ട നീക്കമായാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഈ കസ്റ്റഡി വിലയിരുത്തപ്പെടുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയര്‍മാരാണെന്നും സ്വര്‍ണ കടത്തിന് പിന്നില്‍ ഉന്നത ബന്ധമുണ്ടെന്നുമുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീ്സിനെ പിടികൂടിയത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഞെട്ടിക്കുന്ന വിവരങ്ങള്‍ സ്വര്‍ണക്കടത്തുമായി ഇനിയും പുറത്ത് വരാനുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സില്‍നിന്ന് അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടിയ കേസാണ് റമീസിനെ കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാക്കുന്നത്. കാര്‍ഗോ വഴി കോടികളുടെ സ്വര്‍ണം പുറത്തേക്കൊഴുകിയതായി അന്ന് തന്നെ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരകരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണം വഴി മുട്ടി. എയര്‍ കാര്‍ഗോ വഴിയെത്തുന്ന ബാഗേജുകള്‍ കര്‍ശന പരിശോധനക്ക് കസ്റ്റംസ് വിധേയമാക്കാറില്ല. ഇത് മുതലെടുത്ത് കാര്‍ഗോ വഴി സ്വര്‍ണം പുറത്തേക്ക് കടത്തിയിരിക്കുമെന്നാണ് നിഗമനം. വിമാനമാര്‍ഗം കാര്‍ഗോയിലെത്തിയ ബാഗേജ് സ്വീകരിക്കാനെത്തിയപ്പോഴാണ് 2015ല്‍ റമീസ് പിടിയിലായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category