1 GBP = 98.20 INR                       

BREAKING NEWS

ചൊവ്വയുടെ രഹസ്യം തേടി നാസയുടെ പെര്‍സിവിയറന്‍സും യു.എ.ഇയുടെ അല്‍-അമലും; അടുത്താഴ്ച രണ്ട് ദൗത്യവും നടക്കും; യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യം ജപ്പാന്റെ എച്ച്-2 എ റോക്കറ്റിലൂടെ; നാസയുടെ പെര്‍സിവിയറന്‍സ് പറക്കുക അറ്റ്‌ലസ്-വി 541 റോക്കറ്റിലൂടെ; നാസയ്ക്ക് പേര് സമ്മാനിച്ചത് 12 വയസുകാരന്‍

Britishmalayali
kz´wteJI³

ആലപ്പുഴ: ചൊവ്വ ദൗത്യത്തിനൊരുങ്ങി നാസയും യുണൈറ്റഡ് അറബ് എമിറേറ്റ്സും. ചൊവ്വയുടെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ശാസ്ത്രലോകം രണ്ട് ദൗത്യങ്ങള്‍ക്കാണ് അടുത്തവരാം സാക്ഷ്യം വഹിക്കുന്നത്. നാസയുടെ പെര്‍സിവിയറന്‍സ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ അല്‍-അമല്‍ എന്നീ പേടകങ്ങളാണ് വിക്ഷേപിക്കുന്നത്.

യു.എ.ഇ.യുടേത് 14-നും നാസയുടേത് 17-നുമാണ് ചൊവ്വയിലേക്ക് കുതിക്കുക. യു.എ.ഇ.യുടെ ആദ്യ ചൊവ്വാ ദൗത്യമെന്ന പ്രത്യേകതയും അല്‍-അമലിനുണ്ട്. ജപ്പാന്റെ എച്ച്-2 എ എന്ന റോക്കറ്റിലാണ് വിക്ഷേപണം. നാസയുടെ പെര്‍സിവിയറന്‍സ് വിക്ഷേപിക്കുന്നത് ഫ്ളോറിഡയിലെ കേപ് കാനവര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍നിന്ന് അറ്റ്‌ലസ്-വി 541 എന്ന റോക്കറ്റിലാണ്. ഇരു പേടകവും 2021 ഫെബ്രുവരിയില്‍ ചൊവ്വായുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

അല്‍-അമല്‍ എന്ന വാക്കിന് അറബിക് ഭാഷയില്‍ പ്രതീക്ഷ എന്നാണര്‍ഥം. ചൊവ്വയിലെ കാലാവസ്ഥാചക്രത്തെക്കുറിച്ചും പൊടിക്കാറ്റുകളെക്കുറിച്ചുമുള്ള പഠനമാണ് ലക്ഷ്യം. ചൊവ്വാ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന ഓക്സിജനും ഹൈഡ്രജനും ജല ബാഷ്പവും നഷ്ടപ്പെട്ടതിന്റെയും ചൊവ്വയുടെ കാലാവസ്ഥ മാറാനിടയായ സാഹചര്യത്തെക്കുറിച്ചും പഠിക്കും. രണ്ടുവര്‍ഷം ഈ ഓര്‍ബിറ്റര്‍ ചൊവ്വ ഭ്രമണപഥത്തിലുണ്ടാവും. 55 മണിക്കൂര്‍കൊണ്ട് പേടകം ഒരുതവണ ചൊവ്വയെ പ്രദക്ഷിണം ചെയ്യും.

മാര്‍സ്-2020 എന്നായിരുന്നു ദൗത്യത്തിന്റെ ആദ്യ പേര്. പിന്നീടാണ് പെര്‍സിവിയറന്‍സ് (സ്ഥിരോത്സാഹം) എന്ന പേരിട്ടത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അലക്സാണ്ടര്‍ മാത്തര്‍ നിര്‍ദ്ദേശിച്ച പേര് നാസ തിരഞ്ഞെടുക്കുകയായിരുന്നു. ആറു ചക്രമുള്ള വലിയൊരു പരീക്ഷണശാലയാണ് പെര്‍സിവിയറന്‍സ്. ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ എന്ന അന്വേഷണമാണ് പ്രധാന ലക്ഷ്യം. പാറകളും മറ്റും തുരന്ന് സാംപിളുകള്‍ ശേഖരിക്കാനും ഈ പേടകത്തിനാവും. ചൊവ്വയില്‍ ഓക്സിജന്‍ ഉണ്ടാക്കാനുള്ള ഒരു ചെറുപരീക്ഷണവും നടത്തും. ചൊവ്വയിലെ ജെസീറോ ക്രേറ്ററിലാവും പെര്‍സിവിയറന്‍സ് ഇറങ്ങുക. 687 ചൊവ്വാദിനങ്ങള്‍ ഇത് പ്രവര്‍ത്തനനിരതമായിരിക്കും.

പെര്‍സിവിയറന്‍സിനൊപ്പം മാര്‍സ് ഹെലികോപ്റ്ററും ഉണ്ട്. ചൊവ്വയില്‍ പറക്കാനായി രൂപകല്പന ചെയ്തതാണിത്. ചൊവ്വയിലെ വളരെ നേര്‍ത്ത അന്തരീക്ഷത്തിലും പറന്നു പഠനം നടത്താന്‍ ഇതിനുകഴിയും. ഭൂമിക്കുപുറത്ത് മറ്റൊരു ഗ്രഹത്തില്‍ ഇതുവരെ ഒരു യന്ത്രവും പറന്നിട്ടില്ല.

ചൊവ്വാദൗത്യത്തിന് പേര് കണ്ടെത്താന്‍ നാസ മത്സരം നടത്തിയിരുന്നു. 28,000-ത്തോളം നിര്‍ദ്ദേശങ്ങളാണ് ഇതിനായി ലഭിച്ചത്. ഇവയില്‍നിന്നാണ് വിര്‍ജിനീയയിലെ ലേക്ക് ബ്രഡോക് സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ഗ്രേഡ് വിദ്യാര്‍ത്ഥിയായ അലക്‌സാണ്ടര്‍ മാത്തര്‍ (13) നിര്‍ദ്ദേശിച്ച പെര്‍സിവിയറന്‍സ് എന്ന പേര് തിരഞ്ഞെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category