1 GBP = 98.20 INR                       

BREAKING NEWS

മധ്യപ്രദേശില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ രാജസ്ഥാനില്‍ നിന്നും സച്ചിന്‍ പൈലറ്റും ബിജെപിയിലേക്കോ? തന്നെ പിന്തുണയ്ക്കുന്ന 23 എംഎല്‍എമാരുമായി ഡല്‍ഹിയില്‍ എത്തിയത് എല്ലാം തീരുമാനിച്ചുറച്ച്; ഇന്ന് സോണിയാ ?ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച നിര്‍ണായകം; ലക്ഷ്യം വെക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി അധികാരത്തിലേറാന്‍; എല്ലാത്തിനും ചരടുവലിച്ച് രാഷ്ട്രീയ ചാണക്യന്‍ അമിത്ഷായും; പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തിയിട്ടും ഇതെല്ലാം കുട്ടിക്കളിയെന്ന് മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാക്കളും

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍?ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയത് തന്റെ വിശ്വസ്തരായ എംഎല്‍എമാരെയും കൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തുമായുള്ള അഭിപ്രായ ഭിന്നതകള്‍ ഇനിയും പരിഹരിക്കപ്പെടാത്തതോടെയാണ് സച്ചിന്‍ പൈലറ്റ് നേരിട്ട് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ സച്ചിന്‍ പൈലറ്റ് ഡല്‍?ഹിയില്‍ എത്തിയതിനെ ആശങ്കയോടെയാണ് കോണ്‍?ഗ്രസ് നേതൃത്വം കാണുന്നത്. മധ്യപ്രദേശില്‍ കമല്‍നാഥുമായി ജ്യോതിരാദിത്യ സിന്ധ്യയ്ക്കുണ്ടായിരുന്നതിന് സമാനമായ പോര് അശോക് ഗെഹ്ലോത്തും സച്ചിന്‍ പൈലറ്റും തമ്മില്‍ പാര്‍ട്ടിക്കകത്തുണ്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച സമയത്ത് തല്‍സ്ഥാനത്തേയ്ക്ക് സച്ചിന്‍ പൈലറ്റിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു.

ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ?ഗാന്ധിയുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ സന്ദര്‍ശിച്ച് തന്റെ നിലപാടുകളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവുമെല്ലാം വിശദീകരിച്ചെങ്കിലും അനുകൂലമായ നിലപാടായിരുന്നില്ല അദ്ദേഹം സ്വീകരിച്ചത്. ഇതോടെയാണ് സോണിയ ?ഗാന്ധിയെ നേരില്‍ കണ്ട് തന്റെ ഭാ?ഗം പറയാന്‍ സച്ചിന്‍ തീരുമാനിച്ചത്. എന്നാല്‍, സോണിയാ ?ഗാന്ധിക്കും പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളല്ല രാജസ്ഥാനിലെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം സച്ചിന്‍ പൈലറ്റ് ഒരുപക്ഷേ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കോണ്‍?ഗ്രസ് ഭയക്കുന്നു.

തനിക്കൊപ്പം 23 എംഎല്‍എമാരുണ്ടെന്നാണ് സച്ചിന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അശോക് ഗെഹ്ലോത്തും സച്ചിനും തമ്മിലുള്ളത് ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. സച്ചിനോട് ക്ഷമ കാണിക്കണമെന്നും ഭാവി നശിപ്പിക്കരുതെന്നും നേതൃത്വം ഉപദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നുള്ള ഉറപ്പും സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി നേതൃത്വം നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ സച്ചിന്‍ പൈലറ്റ് ഉള്‍പ്പടെയുള്ള ഇരുപതിലധികം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നു എന്ന അഭ്യൂഹവും ശക്തമാണ്. രാജസ്ഥാന്‍ നിയമസഭയില്‍ 200-ല്‍ 107 സീറ്റുകള്‍ കോണ്‍ഗ്രസിനാണ്. 12 സ്വതന്ത്രന്മാരുടെ പിന്തുണയും രാഷ്ട്രീയ ലോക് ദള്‍, സിപിഎം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്.

മധ്യപ്രദേശില്‍ ചെയ്തതുപോലെ രാജസ്ഥാനിലും അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആരോപിച്ചിരുന്നു. എംഎല്‍എമാര്‍ക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ഗെഹ്ലോത് ആരോപിച്ചത് . ചിലര്‍ക്ക് മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയത്. തനിക്കൊപ്പം 23 എംഎല്‍എമാരുണ്ടെന്നാണ് സച്ചിന്‍ അവകാശപ്പെടുന്നത്.

ലക്ഷ്യം അധികാരം തന്നെ
2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിനും മുമ്പുതന്നെ ഗെഹ്ലോതും പൈലറ്റും തമ്മിലുള്ള പ്രശ്നം ആരംഭിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഗെഗെഹ്ലോതിനെ മൂന്നാം വട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതോടെ അസ്വസ്ഥതയേറുകയായിരുന്നു. 2013 ലെ ദയനീയ പരാജയത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ച തന്നെ തഴഞ്ഞ നീക്കമാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.

അധികാരമേറ്റെടുത്തതിന് ശേഷം വകുപ്പ് വിഭജനത്തെച്ചൊല്ലിയും തര്‍ക്കം തുടര്‍ന്നു. തുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ടു. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ ഒമ്പത് വകുപ്പുകള്‍ ഗെഹ്ലോത് കൈക്കലാക്കിയതായിരുന്നു പ്രശ്നമുണ്ടാക്കിയത്. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗെഹ്ലോത് ജെയ്പൂര്‍ സീറ്റ് മകന്‍ വൈഭവിനുവേണ്ടി മാറ്റിവെച്ചതും പൈലറ്റിനെ അസ്വസ്ഥനാക്കി. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഗെലോട്ടിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ഏറ്റവുമൊടുവില്‍, രാജ്യസഭാ തെരഞ്ഞിടുപ്പില്‍ ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഗെഹ്ലോത് ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങള്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്. പൈലറ്റിനെ അടക്കിനിര്‍ത്താന്‍ ഗെഹ്ലോത്തിന്റെ തന്ത്രമാണ് അട്ടിമറി ആരോപണമെന്നാണ് പലരും ആരോപിക്കുന്നത്. സംസ്ഥാനത്തുനിന്നും കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്കെത്തുന്നതില്‍ ഗെഹ്ലോത്തിന് വിയോജിപ്പുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചരടുവലിച്ച് ചാണക്യന്‍
സംസ്ഥാന നേതൃത്വത്തേക്കാള്‍ അമിത് ഷായാണ് സച്ചിന്‍ പൈലറ്റിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധിയെ ഇപ്പോഴും ബിജെപി ഭയക്കുന്നുണ്ട്. അദ്ദേഹം എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന് ബിജെപിക്ക് അറിയാം. മറ്റേത് പ്രതിപക്ഷ നേതാവിനേക്കാളും സ്വാധീനം അദ്ദേഹത്തിനുണ്ട്. രാഹുലിന് ഒപ്പമുള്ളവരെ ഓരോന്നായി ബിജെപിയിലെത്തിച്ചാല്‍ തിരിച്ചുവരവ് അടയ്ക്കാമെന്ന് അമിത് ഷായ്ക്ക് അറിയാം. അസമിലും ത്രിപുരയിലും ഇത്തരത്തിലുള്ളവര്‍ ബിജെപിയിലെത്തിയിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ രാഹുല്‍ ഒന്ന് കൂടി ദുര്‍ബലനായി. പൈലറ്റ് കൂടി വന്നാല്‍ ബിജെപി പ്രതീക്ഷിച്ച കോണ്‍ഗ്രസ് മുക്ത ഭാരതം സാധ്യമാകും എന്നാണ് വിലയിരുത്തുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category