1 GBP = 98.20 INR                       

BREAKING NEWS

റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിനരികെ സ്വപ്നക്കൊപ്പം മദ്യപിച്ചു കൊണ്ടിരുന്നത് ഉന്നത ഉദ്യോ?ഗസ്ഥന്‍; ബര്‍മുഡ മാത്രം ധരിച്ച പുരുഷന്‍ ആവശ്യപ്പെട്ടത് മദ്യം കലര്‍ത്തിയ ജ്യൂസ് കഴിക്കാനും; ഇരുവരെയും കണ്ടത് അരുതാത്ത സാഹചര്യത്തിലെന്നും ബന്ധുവായ യുവതി; സാഹചര്യ തെളിവുകളെല്ലാം വിരല്‍ ചൂണ്ടുന്നത് കേവലം ബിസിനസ്സ് ഡീലിനും അപ്പുറത്തെ ബന്ധങ്ങളിലേക്ക്; സ്വപ്ന സുരേഷ് നല്‍കിയ മൊഴിയും എം ശിവശങ്കറിനെതിര്; ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തില്‍ കുരുക്ക് മുറുകുന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്

Britishmalayali
kz´wteJI³

കൊച്ചി: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനും സ്വപ്ന സുരേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചത് അഞ്ചുമാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതോടെ. സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ ഭാര്യയായിരുന്ന യുവതിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. പൂവാറിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് താന്‍ ഇരുവരെയും അരുതാത്ത നിലയിലുള്ള സാഹചര്യത്തില്‍ കാണാനിടയായി എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. വിവാഹ മോചനത്തിന്റെ ഭാഗമായി നൂറോളം പവന്‍ സ്വര്‍ണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടാണ് യുവതി സ്വപ്നയുമായി സംസാരിക്കുന്നത്.

എന്നാല്‍ നേരില്‍ കാണണമെന്നും സംസാരിക്കാന്‍ തിരുവനന്തപുരം പൂവാറിലുള്ള റിസോര്‍ട്ടിലെത്താനും സ്വപ്ന യുവതിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് യുവതി റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിനരികില്‍ ചെല്ലുമ്പോള്‍ ബര്‍മൂഡ ധരിച്ച് ഉദ്യോഗസ്ഥനും തൊട്ടടുത്ത് സ്വപ്നയും ഇരിക്കുന്നതാണ് യുവതി കണ്ടത്. ഇവര്‍ കഴിച്ചുകൊണ്ടിരുന്ന മദ്യം കലര്‍ത്തിയ ജ്യൂസ് കഴിക്കാന്‍ യുവതിയേയും ഇരുവരും നിര്‍ബന്ധിച്ചു. എന്നാല്‍ താന്‍ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും അവര്‍ പറയുന്നു. പിന്നീട് സ്വര്‍ണം വിട്ടുകിട്ടാന്‍ പരാതി നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. കാരണം തിരക്കിയപ്പോള്‍ ഉന്നതകേന്ദ്രങ്ങളില്‍ നിന്നും വിളിച്ചു പറഞ്ഞുവെന്നായിരുന്നു മറുപടി. എന്നാല്‍ യുവതിയുടെ ബന്ധുക്കളും സ്വാധീനം ചെലുത്തിയതോടെ പൊലീസ് ഇടപെട്ടു സ്വര്‍ണം തിരിച്ചുകിട്ടുകയായിരുന്നു.

സ്വര്‍ണക്കടത്തിന് ഒത്താശചെയ്യാന്‍ ഓടിയെത്തിയതു തിരുവനന്തപുരം ജില്ലാഭരണകൂടത്തിലെ ഉദ്യോഗസ്ഥപ്രമുഖന്‍ ഓടിയെത്തിയതും ഇതേ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വ്യവസായ വകുപ്പിന് കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (കെ.എസ്.ഐ.ഇ) ലിമിറ്റഡിനാണു വിമാനത്താവളത്തിലെ കാര്‍ഗോ ലോക്കര്‍ ചുമതല. കെ.എസ്.ഐ.ഇ. മാനേജരാണു താക്കോല്‍ സൂക്ഷിപ്പുകാരന്‍. നയതന്ത്ര ബാഗേജില്‍ സംശയം തോന്നിയതോടെ കാര്‍ഗോ ചുമതലയുള്ള കസ്റ്റംസ് ഓഫീസര്‍ രാമമൂര്‍ത്തി കടുത്ത നിലപാടെടുത്തു. പാഴ്സല്‍ തുറന്ന് പരിശോധിക്കാതെ വിട്ടുനല്‍കില്ലെന്നു വ്യക്തമാക്കി. ലോക്കറില്‍നിന്നു പാഴ്സല്‍ പുറത്തെടുത്തതിനു പിന്നാലെ രാമമൂര്‍ത്തിയുടെ ഫോണിലേക്ക് ഉന്നതന്റെ വിളിയെത്തി. നയതന്ത്ര പാഴ്സലിന്റെ പ്രത്യേകതകള്‍ വിശദീകരിച്ചായിരുന്നു വിളി. എന്നാല്‍ രാമമൂര്‍ത്തി വഴങ്ങിയില്ല. ഇതോടെയാണു ജില്ലാഭരണകൂടത്തിലെ ഉദ്യോ?ഗസ്ഥന്‍ പറന്നെത്തിയത്.

ദുബായില്‍ നിന്ന് കോണ്‍സുലേറ്റിലെ വിലാസത്തില്‍ വന്ന പാഴ്സലില്‍ 85 കിലോ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് വെട്ടി 87 കിലോ എന്നെഴുതിയത് ശ്രദ്ധയില്‍ പെട്ടതിനാലാണ് തുടക്കത്തില്‍ ആര്‍ക്കും പാഴ്സല്‍ കൊടുക്കാതിരുന്നത്. ഇതില്‍ വ്യക്തത വരുത്താനായിരുന്നു പിടിച്ചു വച്ചത്. എന്നാല്‍ അതിശക്തമായ സമ്മര്‍ദ്ദം ഉയര്‍ന്നു. ഇതോടെയാണ് ഷംനാ കാസിം കേസിലെ പ്രതികളുടെ തിരുവനന്തപുരം ബന്ധത്തിലേക്ക് അന്വേഷണം നീണ്ടത്. ഇതോടെ പാഴ്സലിനുള്ളില്‍ മഞ്ഞ ലോഹമാണെന്ന് കസ്റ്റംസ് ഉറപ്പിച്ചു. പെട്ടി പൊട്ടിക്കാന്‍ വിദേശകാര്യ വകുപ്പിലേക്ക് കത്തും പോയി. ഇതിന് പിന്നാലെ കളിമാറിയെന്ന് സ്വപ്നാ സുരേഷും സംഘവും മനസ്സിലാക്കുകയും ചെയ്തു. പെട്ടി പൊട്ടിച്ചുടന്‍ തന്നെ സരിതിനെ പിടികൂടിയതും നിര്‍ണ്ണായകമായി.

നയതന്ത്ര പാഴ്സല്‍ തടഞ്ഞാല്‍ ഭരണകൂടങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്റെ താക്കീത്. സമ്മര്‍ദം ഇത്രയും മുറുകിയതോടെ പാഴ്സലിനെക്കുറിച്ചുള്ള സംശയവും മുറുകി. തുറന്ന് പരിശോധിക്കാനും തീരുമാനിച്ചു. ഇതോടെ ജില്ലാഭരണകൂടത്തിലെ ഉന്നതന്‍ സ്ഥലംവിട്ടു. അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിലെ പ്രധാനിയാണ് സ്വര്‍ണ്ണ കടത്തില്‍ തുമ്പുണ്ടാക്കിയതെന്ന് കസ്റ്റംസുകാര്‍ അടക്കം പറയുന്നുണ്ട്. ഈ വ്യക്തിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. ആദ്യം രാമമൂര്‍ത്തിയെ വിളിച്ച ഉന്നതന്റെ സമ്മര്‍ദ്ദഫലമാകും ഈ വരവെന്നാണ് കണക്ക് കൂട്ടല്‍. രാമമൂര്‍ത്തിയുടെ ഉറച്ച നിലപാട് മനസ്സിലാക്കി അതിവേഗം അവിടെ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അതിശക്തമായ ഇടപെടല്‍ നടത്തുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് സ്വപ്നാ സുരേഷ് എന്‍ഐഎക്ക് മൊഴി നല്‍കിയത്. ഇടപാടുകള്‍ എല്ലാം ശിവശങ്കറിനും അറിയാമെന്ന മൊഴിയാണ് സ്വപ്ന നല്‍കിയത്. എല്ലാ കാര്യങ്ങളും മുമ്പില്‍ നിന്ന് നടത്തി തന്നിരുന്നതും ശിവശങ്കറാണെന്നും സ്വപ്ന സൂചന നല്‍കി. ഇന്നലെ രാത്രിയാണ് സ്വപ്നയെ എന്‍ ഐ എ പിടികൂടുന്നത്. ഇതിന് ശേഷം നടത്തിയ വിശദ ചോദ്യം ചെയ്യലിലാണ് സ്വപ്ന കുറ്റസമ്മതം നടത്തിയത്. ആരോപണങ്ങള്‍ ശരിയാണെന്ന് സന്ദീപ് നായരും സമ്മതിച്ചു. ഇതോടെ തിരുവനന്തപുരം സ്വര്‍ണ്ണ കടത്ത് പുതിയ തലത്തിലെത്തുകയാണ്. ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ശിവശങ്കറിന്റെ നീക്കങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്. ഏത് സമയവും മുതിര്‍ന്ന ഐഎഎസുകാരന്‍ കുടുങ്ങാനാണ് സാധ്യത.

ശിവശങ്കറിനെ അറസ്റ്റ് ചെയ്താല്‍ യുഎപിഎ ചുമത്താനാകുമോ എന്ന് എന്‍ഐഎ പരിശോധിക്കുന്നുണ്ട്. അതിന് കഴിയില്ലെങ്കില്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാകും ശിവശങ്കറിനെ പ്രതിയാക്കുക. ഏതായാലും സ്വപ്നയുടെ മൊഴി അതിനിര്‍ണ്ണായകമാണ്. അതിനിടെ അറസ്റ്റിലായാല്‍ ശിവശങ്കറിനെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്യും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പ് തല അന്വേഷണത്തിനും സാധ്യതയുണ്ട്. ശിവശങ്കറിന്റെ ഫ്ളാറ്റില്‍ ഗൂഢാലോചന നടന്നുവെന്നതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ശിവശങ്കറിനെ പൂര്‍ണ്ണമായും കൈവിട്ടുവെന്ന് വരുത്താനാണ് ചീഫ് സെക്രട്ടറിയുടെ അന്വേഷണം. അറസ്റ്റിന് മുമ്പും ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും ശിവശങ്കറിനെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് കരുതുന്നത്. സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്ര പഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ (ഡിഒപിടി) ഇടപെടലുണ്ടാകും. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ ഡിഒപിടി അവലോകനം ചെയ്യാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 13 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുമുണ്ട്. കേന്ദ്ര ഇടപെടലിനുള്ള സാധ്യതയും സംസ്ഥാനസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. കേസില്‍ കുടുങ്ങിയാല്‍ കേന്ദ്ര സര്‍ക്കാരും നടപടി എടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സെക്രട്ടറിയായി കേരളം തന്നെ ഭരിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ കുടുങ്ങുന്നത്.

തന്റെ ഓഫീസ് ചുമതലയുണ്ടായിരിക്കേ ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഇന്റലിജന്‍സിനു നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. ഇതുപ്രകാരം ശിവശങ്കര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ വീടുകളിലും മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്ളാറ്റിലും വെള്ളിയാഴ്ച കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ സ്വര്‍ണം കടത്താനുപയോഗിച്ചതെന്ന് കരുതുന്ന ആറുബാഗുകള്‍ കണ്ടെത്തി. മൂന്നെണ്ണത്തില്‍ ഡിപ്ലോമാറ്റിക് സ്റ്റിക്കര്‍ അടര്‍ത്തി മാറ്റിയെന്നു തോന്നിക്കുന്ന ഭാഗമുണ്ട്. രണ്ടെണ്ണത്തില്‍ ഇത് പൂര്‍ണമായും പൊളിച്ചുമാറ്റിയിട്ടുണ്ട്. പുതിയ ബാഗുകളായതിനാല്‍ പശ ഒട്ടിയനിലയില്‍ത്തന്നെയാണ്. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസിലെ ഉന്നതകേന്ദ്രങ്ങള്‍ പറഞ്ഞു. തനിക്ക് സ്പെയ്സ് പാര്‍ക്കില്‍ ജോലി കിട്ടാന്‍ കാരണവും ശിവശങ്കറാണെന്ന് സ്വപ്ന എന്‍ഐഎയോട് സമ്മതിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റ് കന്റോണ്‍മെന്റ് ഗേറ്റിന് സമീപമുള്ള ഹെദര്‍ ടവറിലെ ശിവശങ്കറിന്റെ സ്വകാര്യഫ്ളാറ്റായ എഫ്-6 എഫില്‍നിന്ന് ഇതേതരത്തിലുള്ള ഒരു ബാഗ് ലഭിച്ചു. എന്നാലിത് സ്വര്‍ണക്കടത്തുകാര്‍ ഉപയോഗിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. സന്ദീപ് നായരുടെയും സരിത്തിന്റെയും വീടുകളില്‍നിന്നാണ് മറ്റുബാഗുകള്‍ കിട്ടിയത്. സി.സി.ടി.വി. ക്യാമറയില്‍ക്കണ്ട ബാഗുകള്‍ ഇതുതന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പിക്കേണ്ടതുണ്ട്. ഇതു കഴിഞ്ഞാല്‍ കസ്റ്റംസ് കേസില്‍ ശിവശങ്കറിനെ പ്രതിയാക്കും. അതിനിടെ സ്വപ്ന തിരുവനന്തപുരത്ത് പണിയാന്‍ പദ്ധതിയിട്ട വീടിന്റെ വിശദാംശങ്ങള്‍ കസ്റ്റംസ് കണ്ടെത്തി. 4500 ചതുരശ്രയടി വരുന്ന വീടിന് അഞ്ചുകോടിരൂപയാണ് ചെലവിടാന്‍ ഉദ്ദേശിച്ചത്. ഇതിന്റെ വരുമാനസ്രോതസ്സും അന്വേഷിക്കുമെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ഈ വീട് നിര്‍മ്മാണത്തിനും ശിവശങ്കര്‍ സഹായിച്ചിരുന്നു.

സ്വപ്ന സുരേഷിന് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായത് വന്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായിരുന്നു. തിരുവനന്തപുരം കണ്ണേറ്റ്മുക്കില്‍ ഒന്‍പത് സെന്റ് സ്ഥലത്ത് വന്‍ ആഡംബര വസതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്വപ്ന തുടക്കമിട്ടിരുന്നത്. ഫെബ്രുവരിയില്‍ സൂട്ട് റൂമുകളോട് കൂടിയ കെട്ടിടത്തിന് കോര്‍പ്പറേഷന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ജോലികള്‍ തടസ്സപ്പെട്ടു. തറക്കല്ല് ഇടുന്ന സമയത്ത് എം ശിവശങ്കര്‍ അടക്കമുള്ള ഉന്നതരായ ആളുകള്‍ എത്തിയിരുന്നതായും സമീപത്തെ ഒരു ആഡംബര ഹോട്ടലില്‍ പാര്‍ട്ടി നടന്നതായും സമീപവാസികള്‍ പറയുന്നു. ആഡംബര വസതിയുടെ നിര്‍മ്മാണ ചുമതല സരിത്തുമായി ബന്ധമുള്ള ആള്‍ക്കാണ് നല്‍കിയിരുന്നത്.

സ്വപ്ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറിലെന്ന വിവരം പുറത്തുവന്നു. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബെംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്ന് പ്രതികള്‍ രാജ്യം വിടാന്‍ പദ്ധതിയിട്ടെന്ന് സൂചനയുണ്ട്. അറസ്റ്റിലായ ശേഷം വിശദമായ ചോദ്യം ചെയ്യല്‍ നടന്നു. ഇതിലാണ് ശിവശങ്കറിനെ കുടുക്കുന്ന കാര്യങ്ങള്‍ പങ്കുവച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category