1 GBP = 97.50 INR                       

BREAKING NEWS

ഇന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് 21 മരണങ്ങള്‍ മാത്രം എന്നത് വീണ്ടും പ്രതീക്ഷ ആകുന്നു; ബ്യൂട്ടി സലൂണുകള്‍ ഇന്ന് തുറക്കുമ്പോള്‍ ആശങ്ക മാത്രം ബാക്കി; കൊറോണാനന്തര കാലത്ത് പുതിയ എന്‍എച്ച്എസ് നികുതി എത്തുമോ?

Britishmalayali
kz´wteJI³

ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21 പേര്‍ കൂടി മരിച്ചതോടെ ബ്രിട്ടനിലെ മൊത്തം കൊവിഡ് മരണങ്ങളുടെ എണ്ണം 44,819 ആയി ഉയര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച്ചയേക്കാള്‍ ഒരല്‍പം കുറവാണ് ഇന്നലത്തെ മരണ സംഖ്യ എങ്കിലും വാരാന്ത്യത്തില്‍ ഉണ്ടായ മരണനിരക്കിലെ വര്‍ദ്ധന ആശങ്കയുളവാക്കുന്നത് തന്നെയാണ്. കഴിഞ്ഞ ശനിയാഴ്ച്ചയിലെ മരണ സംഖ്യ അതിന് തൊട്ടു മുന്‍പത്തെ ശനിയാഴ്ച്ചയുടെ ഇരട്ടിയായിരുന്നു. ഇന്നലെ 650 പേര്‍ക്ക് കൂടി ഇന്നലെ പുതിയതായി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,89,603 ആയി ഉയര്‍ന്നു.

തുടര്‍ച്ചയായി രണ്ടാമത്തെ ഞായറാഴ്ച്ചയും സ്‌കോട്ട്ലാന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്‌കോട്ട്ലാന്‍ഡില്‍ ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് കോവിഡ് മരണങ്ങള്‍ ഒന്നും രേഖപ്പെടുത്താതെ കടന്നുപോകുന്നത്. ആശ്വാസകരമായ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ മറ്റൊരു ഘട്ടം ഇന്ന് ആരംഭിക്കുകയാണ്. ബ്യൂട്ടി സലൂണുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

സൂപ്പര്‍ സാറ്റര്‍ഡേയ്ക്ക് ഒരാഴ്ച്ചക്ക് ശേഷം ബ്യുട്ടി സലൂണുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ നൂറു കണക്കിന് ബ്രിട്ടീഷുകാരാണ് തങ്ങളുടെ സൗന്ദര്യ ചികിത്സകള്‍ക്കായി കാത്തിരിക്കുന്നത്. ബ്യൂട്ടി സലൂണുകള്‍ക്കൊപ്പം നെയില്‍ ബാറുകള്‍, ടാറ്റൂ ആന്‍ഡ് മസാജ് സ്റ്റുഡിയോ, ബോഡി ആന്‍ഡ് സ്‌കിന്‍ പിയേഴ്സിംഗ് സേവനങ്ങള്‍, ഫിസിക്കല്‍ തെറാപ്പി സ്പാസ് എന്നിവയും ഇന്ന് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. എന്നാല്‍ സര്‍ക്കാരിന്റെ കൊവിഡ്-19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം ഇവ പ്രവര്‍ത്തിക്കേണ്ടത്.

ഒരു മനുഷ്യന്റെ മുഖത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന സാഹചര്യമുണ്ടാക്കുന്ന തൊഴില്‍ രംഗം എന്ന നിലയില്‍ ഏറ്റവും അപകട സാധ്യത കൂടിയവയുടെ വിഭാഗത്തിലായിരുന്നു ഇവയെ പെടുത്തിയിരുന്നത്. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക എന്നത് ഈ തൊഴിലില്‍ പ്രായോഗികമായ ഒന്നല്ല. അതിനാല്‍ സലൂണ്‍ ജീവനക്കാര്‍ വൈസര്‍ ധരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. മാത്രമല്ല ഉപഭോക്താവിനേയും ജീവനക്കാരേയും സംരക്ഷിക്കുവാനായി ഒരു സ്‌ക്രീനും ഉപയോഗിക്കണം. മാത്രമല്ല, മുഖവുമായി വളരെ അടുത്ത് നില്‍ക്കേണ്ടി വരുന്ന ഡെര്‍മാറോളിംഗ്, ഡെര്‍മപ്ലാനിംഗ്, മൈക്രോ ബ്ലേഡിംഗ്, ഇലക്ട്രോലൈസിസ് എന്നിവ ചെയ്യരുതെന്നും നിഷക്രര്‍ഷിക്കുന്നുണ്ട്.

എന്നാല്‍ ഏറ്റവും രസകരമായ കാര്യം, ലോക്ക്ഡൗണിന് ശേഷം ഓരോരോ മേഖലകളായി തുറന്ന് പ്രവര്‍ത്തിക്കുമ്പോഴും ഭൂരിഭാഗം ബ്രിട്ടീഷുകാരും വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിക്കുന്നു എന്നാണ്. ചില്ലറവില്പന മേഖലയും ഹോസ്പിറ്റാലിറ്റി മേഖലയും പുഷ്ടിപ്പെടുത്താന്‍ കൂടുതല്‍ ആളുകള്‍ വര്‍ക്ക് ഫ്രം ഹോം ഉപേക്ഷിച്ച് ജോലിസ്ഥലത്തേക്ക് എത്തണമെന്ന് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ വെറും 12% ആള്‍ക്കാര്‍ മാത്രമാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നതെന്നാണ് ഒരു സര്‍വ്വേ വെളിപ്പെടുത്തുന്നത്.

ബ്രിട്ടന്റെ ചിന്താഗതിയിലുണ്ടായ മാറ്റം കൂടി ഈ സര്‍വ്വേയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ന് ബ്രിട്ടീഷുകാര്‍ കൂടുതല്‍ പരിഗണന നല്‍കുന്ന മൂന്ന് കാര്യങ്ങളാണ് എന്‍എച്ച്എസിന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കുക, ലണ്ടന്‍ സമ്പദ്ഘടനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മുഴുവന്‍ രാജ്യത്തിന്റേയും സമ്പദ്ഘടന വികസിപ്പിക്കുന്നതിന് ശ്രമിക്കുക അതുപോലെ അത്യാവശ്യ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വേതനം വര്‍ദ്ധിപ്പിക്കുകയും അവരോടുള്ള സമീപനം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുക. സര്‍വ്വേയില്‍ പങ്കെടുത്ത 60% പേര്‍ എന്‍എച്ച്എസിന് കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിനായി കൂടുതല്‍ നികുതി നല്‍കാന്‍ സന്നദ്ധരാണെന്നാണ് പറഞ്ഞത്.

ഇനിയൊരു രണ്ടാം വരവ് ഉടനെയുണ്ടായാല്‍ അതിനെ നേരിടാനുള്ള കരുതല്‍ എന്‍എച്ച്എസിനില്ലെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാരും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ എന്‍ എച്ച് എസിന് കൂടുതല്‍ ധനസഹായം ലഭ്യമാക്കണം എന്നാണ് ഇവര്‍ പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 72% പേരും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുകയും അവ തെറ്റാതെ അനുസരിക്കുന്നുണ്ട് എന്ന് പറയുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category