1 GBP = 97.50 INR                       

BREAKING NEWS

ഭാര്യയുടെ വാക്ക് കേട്ട് ഓടിച്ചാടി അമേരിക്കയ്ക്ക് പോയ ഹാരി ആകെ പെട്ടു; ഒന്നും പ്രത്യേകിച്ച് ചെയ്യാനില്ലാതെ വെറുതെ ഇരുന്ന് കലിപിടിച്ച് രാജകുമാരന്‍; പുസ്തകം എഴുത്തു മുതല്‍ അഭിനയം വരെ ഏര്‍പ്പാടാക്കി ജീവിതം ആഘോഷിച്ച് മേഗനും

Britishmalayali
kz´wteJI³

കൊട്ടാരം വിട്ടിറങ്ങി കൂട്ടിലടക്കപ്പെട്ട കിളിയായതിന്റെ അസ്വസ്ഥതയിലാണ് ഹാരി രാജകുമാരനെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൊട്ടാരത്തില്‍ പണ്ട് മേഗന്‍ അനുഭവിച്ചു എന്ന് അവകാശപ്പെടുന്ന ഒറ്റപ്പെടലിലാണ് ഹാരിയും എന്നാണ് രാജകുടുംബത്തിന്റെ കഥകളുടെ രചയിതാവായ ടോം ക്വിന്‍ പറയുന്നത് എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയിലുള്ള കടമകളില്‍ നിന്നും വിരമിച്ച ശേഷം അമേരിക്കയില്‍ കുടിയേറിയ ഹാരിയും മേഗനും ഇപ്പോള്‍ മകന്‍ ആര്‍ച്ചിയുമൊത്ത് ലോസ് ഏഞ്ചലസിലെ ആഡംബര ബംഗ്ലാവിലാണ് താമസിക്കുന്നത്.

മേഗന്‍ ലോസ് ഏഞ്ചലസിലെ ജീവിതം ആസ്വദിക്കുമ്പോഴും ഒന്നും ചെയ്യുവാനില്ലാതെ നട്ടം തിരിയുകയാണ് രാജകുമാരന്‍. മേഗന്റെ നിഴലായി ഒതുങ്ങിപ്പോകുന്ന ജീവിതം ഹാരിയേ ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും അത് അവരുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നും ടോം ക്വിന്‍ പറയുന്നു. മേഗന്റെ സ്വാധീനവലയത്തില്‍ നിന്നും വിട്ടുമാറാനാകാതെ രാജകുമാരന്‍ ലോസ് ഏഞ്ചലസിലെ ഓരോ ദിവസവും എണ്ണിയെണ്ണിയാണ് കഴിച്ചുകൂട്ടുന്നതെന്നും അദ്ദേഹം പറയുന്നു.

മേഗന്‍ എന്നും ഊര്‍ജ്ജസ്വലയും അത്യൂത്സാഹവതിയും ആയിരുന്നു. മേഗന്റെ ഊര്‍ജ്ജത്തിന്റെ ഒഴുക്കില്‍ എന്നും ഒഴുകിനടക്കുവാനേ ഹാരിക്ക് കഴിഞ്ഞിരുന്നുള്ളു. മധുവിധു ദിനങ്ങളില്‍ അത് ആസ്വാദ്യകരമായിരുന്നെങ്കിലും ഇന്ന് അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് ടോമിന്റെ അഭിപ്രായം. ഹാരിയും മേഗനുമായി ഏറ്റവും അടുത്തവരുമായി സംസാരിച്ചു എന്ന് അവകാശപ്പെടുന്ന ഗ്രന്ഥകാരന്‍ പറയുന്നത്, അമേരിക്കയില്‍ ഇനിയും സ്വന്തമായ ഒരു സ്ഥാനം കണ്ടെത്താനാകാതെ ഹാരി വിഷമിക്കുകയാണെന്നാണ്.

വിവാഹശേഷം ബ്രിട്ടനില്‍ ജീവിക്കാന്‍ മേഗന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ആര്‍തര്‍ എഡ്വേര്‍ഡ്സിന്റെ ആരോപണത്തെ തുടര്‍ന്ന് മേഗന് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വന്നു. നികുതിദായകരുടെ 2.4 മില്ല്യണ്‍ പൗണ്ട് ചെലവാക്കി ഫ്രോഗ്മോര്‍ കോട്ടേജ് നവീകരിച്ചെങ്കിലും അവിടെ ഒരുപാട് നാള്‍ താമസിക്കുവാന്‍ മേഗന്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ജനിച്ച അന്നു മുതല്‍ ഹാരിയുടെ ചിത്രങ്ങള്‍ എടുത്തിരുന്ന ഈ കൊട്ടാരം ഫോട്ടോഗ്രാഫര്‍ ഹാരിയുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും പറഞ്ഞു. ഒരു വര്‍ഷത്തോളം ഹാരി തന്നോട് സംസാരിച്ചില്ല എന്നാണ് അയാള്‍ പറഞ്ഞത്. അതിന് കാരണം മേഗനാണെന്നും അയാള്‍ കുറ്റപ്പെടുത്തുകയുണ്ടായി. ബ്രിട്ടന്‍ ഒരിക്കലും മേഗന്റെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നില്ല. തന്റെ അനന്യസാധാരണമായ ഊര്‍ജ്ജം കൊണ്ട് ഹാരിയെ അവര്‍ ആകര്‍ഷിക്കുകയായിരുന്നു. പാവം ഹാരി അതിന്റെ മാസ്മരികതയില്‍ വീണുപോയി. കോമണ്‍വെല്‍ത്തിനെ ഹാരി വിമര്‍ശിച്ചത് തന്നെ രാജകുമാരന്‍ ഭാര്യയുടെ സ്വാധീനത്തിന് അടിമയായി എന്നതിന്റെ തെളിവാണെന്നും അയാള്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category