1 GBP = 97.50 INR                       

BREAKING NEWS

കൊറോണ വെറും തട്ടിപ്പാണെന്ന സോഷ്യല്‍ മീഡിയപോസ്റ്റ് വൈറലായി; കൊറോണയെ നിസ്സാരവത്ക്കരിച്ച ട്രംപിനെ വാനോളം പുകഴ്ത്തി; മാസ്‌ക് വാങ്ങില്ലെന്ന് പ്രതിജ്ഞ; അവസാനം, കൊറോണയെ അവഗണിച്ചവന് കൊറോണയാല്‍ മരണം; അമേരിക്കയില്‍ നിന്നൊരു കൊറോണക്കഥ

Britishmalayali
kz´wteJI³

ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായി ആയിരുന്നു റിച്ചാര്‍ഡ് റോസ്. അമേരിക്കന്‍ സൈന്യത്തില്‍ ഒമ്പത് വര്‍ഷക്കാലം സേവനമനുഷ്ഠിച്ച് പിരിഞ്ഞ റോസ് ഇറാഖ് യുദ്ധത്തിലും അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുമുണ്ട്. എന്നും കൊറോണയെ അവഗണിക്കുന്ന സമീപനം സ്വീകരിച്ചിട്ടുള്ള ട്രംപിന്റെ അനുയായിക്കും കൊറോണയെ പുച്ഛമായിരുന്നു. കൊറോണ എന്നത് ജനങ്ങളില്‍ ഭീതിവളര്‍ത്താന്‍ സൃഷ്ടിച്ച ഒരു തട്ടിപ്പ് മാത്രമാണെന്നായിരുന്നു അയാള്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. താന്‍ ഈ തട്ടിപ്പില്‍ വീഴില്ലെന്നും, മാസ്‌ക് വാങ്ങില്ലെന്നും തറപ്പിച്ച് പറയുകയും ചെയ്തിരുന്നു ഈ ഓഹിയോ സ്വദേശി.

അവസാനം നമുക്കൊരു നട്ടെല്ലുള്ള പ്രസിഡണ്ടിനെ ലഭിച്ചു, ഞാന്‍ എന്റെ പ്രസിഡണ്ട് എന്ന് പറയുവാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മേയ് 29 ന് അയാള്‍ ഫേസ്ബുക്കില്‍ എഴുതിയത്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ട്രംപ് തുനിയുന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടിനോടൊപ്പമായിരുന്നു ഈ വരികള്‍ എഴുതിയത്. അതിന് തൊട്ടുമുന്‍പത്തെ ദിവസം ഈ പ്രക്ഷോഭം വെറുമൊരു തമാശയാണെന്നും അയാള്‍ എഴുതുകയുണ്ടായി. ഹാഷ്ടാഗുകളും മറ്റുമായി നന്മക്ക് വേണ്ടി സോഷ്യല്‍ മീഡിയകളില്‍ എത്തുന്നവര്‍ തെരുവിലിറങ്ങി കടകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിനേയും അയാള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു ഈ മഹാവ്യാധി ഒരു തട്ടിപ്പാണെന്ന് അയാള്‍ പോസ്റ്റ് ചെയ്തത്. 10,000 പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. കോവിഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്ന ന്യുസ് ചാനലുകള്‍ കണ്ട് മടുത്തു എന്ന് മേയ് 12 ന് മറ്റൊരു പോസ്റ്റുമിട്ടു.ആളുകളില്‍ അനാവശ്യമായി ഭയം ജനിപ്പിച്ച് അവരുടെ കാര്യക്ഷമത ഇല്ലാതെയാക്കുന്ന ഒരു തന്ത്രമാത്രമാണ് ഈ പ്രചാരണങ്ങള്‍ എന്നായിരുന്നു അയാളുടെ വാദം.

ജൂലായ് 1 നാണ് തനിക്ക് കഴിഞ്ഞ രണ്ട് ദിവസമായി തീരെ സുഖമില്ലായിരുന്നു എന്നും കോവിഡ് 19 ന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി എന്നും അയാള്‍ പോസ്റ്റ് ചെയ്തത്. പരിശോധനാഫലം ഉടന്‍ വരുമെന്നും എത്രയും പെട്ടെന്ന് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മാറുവാന്‍ ആഗ്രഹിക്കുന്നു എന്നും അയാള്‍ ആ പോസ്റ്റില്‍ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം തന്നെ, ഫലം പോസിറ്റീവ് ആണെന്നും ഇനി 14 ദിവസത്തെ ക്വാറന്റൈനില്‍ പോവുകയാണെന്നും മറ്റൊരു പോസ്റ്റും വന്നു.

രണ്ട് ദിവസം കഴിഞ്ഞ്, ജൂലായ് 4 ന് റോസ് മരണപ്പെട്ടു എന്നറിയിച്ചുകൊണ്ട് റോസിന്റെ സുഹൃത്ത് നിക്ക് കോണ്‍ലിയുടെ പോസ്റ്റ് പ്രത്യക്ഷമായി. വൈറസിനെ കുറിച്ച് കേട്ടപ്പോഴൊക്കെ നിങ്ങള്‍ വിചാരിച്ചത്, അത് പ്രായം കുറഞ്ഞവരെ ബാധിക്കില്ല എന്നായിരുന്നു, എന്ന് പറഞ്ഞാണ് നിക്കിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ആരുടേയെങ്കിലും ആശയങ്ങളോടും ആദര്‍ശങ്ങളോടും നമുക്ക് വിയോജിക്കാം. എന്നാല്‍ ആ വ്യക്തിയെ വെറുക്കരുത്. ഒരാള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ എല്ലാം മറന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞാണ് ആ പോസ്റ്റ് അവസാനിക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category