1 GBP = 97.50 INR                       

BREAKING NEWS

ഇന്ത്യയുമായി വമ്പന്‍ വ്യാപാര കരാറിനൊരുങ്ങി ബ്രിട്ടന്‍; യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഇന്ത്യയുമായി ചര്‍ച്ചയാവാമെന്നും ആദ്യം കരാര്‍ ഉറപ്പിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരമെന്നും ഇന്ത്യ; കൊവിഡാനന്തര കാലത്ത് ബ്രിട്ടനും ഇന്ത്യയും കൈ കോര്‍ക്കുമ്പോള്‍ സംഭവിക്കുന്നത്

Britishmalayali
kz´wteJI³

കൊവിഡാനന്തര കാലത്ത് അന്താരാഷ്ട്ര ബന്ധങ്ങള്‍ മാറിമറിയും എന്ന് നേരത്തേ പലരും പ്രവചിച്ചിരുന്നതാണ്. അത് യാഥാര്‍ത്ഥ്യമായേക്കാവുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതും ബ്രക്സിറ്റിനു ശേഷം ഇന്ത്യയുമായി ഒരു വന്‍ വ്യാപാര കരാറിന് ഒരുങ്ങുകയാണ് ബ്രിട്ടന്‍. അതേ സമയം 2013-ല്‍ നിര്‍ത്തിവച്ച, വ്യാപാരകരാര്‍ സംബന്ധിച്ച പഴയ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കാന്‍ യൂറോപ്യന്‍ യൂണിയനും ഒരുങ്ങിക്കഴിഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മീഷണറുമായി സംസാരിച്ചു എന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍, നേരത്തെയുള്ള വിളവെടുപ്പാണ് ഇന്ത്യ ഉദ്ദേശിക്കുന്നത് എന്നും പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും വിവിധ പദ്ധതികളിലൂടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം റീജിയണല്‍ കോമ്പ്രഹെന്‍സീവ് ഇക്കണോകിം പാര്‍ട്ട്ണര്‍ഷിപ്പില്‍ നിന്നും ഇന്ത്യ പിന്‍വലിഞ്ഞിരുന്നു. ഇന്ത്യയുടെ വിപണിയില്‍ ചൈനീസ് സ്വാധീനം വളര്‍ന്നേക്കും എന്ന് ഭയന്നായിരുന്നു അത്. ചൈനയില്‍ നിന്നും വിലക്കുറഞ്ഞ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് തടയുവാനും അത്തരം വസ്തുക്കള്‍ സ്വന്തമായി ഇന്ത്യയില്‍ തന്നെ ഉദ്പ്പാദിപ്പിക്കാനും ഉള്ള നടപടികള്‍ ഇന്ത്യ കൈക്കൊള്ളുന്നുണ്ട്.

ഇത്താത്തില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ അഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നതിന് പുറമേ കയറ്റുമതി ചെയ്യുവാനും ഇന്ത്യ ഉദ്ദേശിക്കുന്നു. ഫാര്‍മസ്യുട്ടിക്കല്‍ ഉദ്പന്നങ്ങള്‍ക്ക് പുറമേ വസ്ത്രങ്ങല്‍, കരകൗശല വസ്തുക്കള്‍, തുകല്‍ ഉദ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ ബ്രിട്ടനിലേക്കും യൂറോപ്യന്‍ യൂണീയനിലേക്കും കുറഞ്ഞ നിരക്കില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കും എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടനുമായി ടര്‍ക്കി ഒരു വ്യാപാരകരാറില്‍ ഒപ്പു വയ്ക്കുന്നു എന്ന വാര്‍ത്ത വന്ന ഉടനേയാണ് ഇന്ത്യയുമായുള്ള വ്യാപരബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തയും പുറത്ത് വന്നത്.

ബ്രിട്ടനും ടര്‍ക്കിക്കും ഇടയിലുള്ള വ്യാപാരം 20 ബില്ല്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ടര്‍ക്കിയുമായുള്ള കരാര്‍. ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടാറി ലിസ് ട്രസ്സും ട്രേഡ് മിനിസ്റ്റര്‍ റനില്‍ ജയവര്‍ദ്ധനയും ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അടുത്ത ആഴ്ച്ച ടര്‍ക്കി അധികൃതരെ കാണുന്നുണ്ട്. അതേ സമയം ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള അവസാന വട്ട ചര്‍ച്ചകള്‍ കഴിഞ്ഞ വ്യാഴാഴ്ച്ച അവസാനിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ധാരാളം ബാക്കി നിര്‍ത്തിയാണ് ചര്‍ച്ച അവസാനിച്ചത്.

ടര്‍ക്കി യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനിലെ ഒരു അംഗമായതിനാല്‍ ബ്രിട്ടനുമായുള്ള എഫ് ടി എ ഇടപാടുകള്‍ക്ക് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഉണ്ടാക്കിയതിനു ശേഷം മാത്രമേ കഴിയൂ. ജര്‍മ്മനി കഴിഞ്ഞാല്‍ ടര്‍ക്കിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ബ്രിട്ടനാണ്. 2500 ഓളം ബ്രിട്ടീഷ് കമ്പനികള്‍ക്ക് ടര്‍ക്കിയില്‍ സാന്നിദ്ധ്യമുണ്ട്. ബി പി, ഷെല്‍, വൊഡാഫോണ്‍, യൂണിലിവര്‍ എന്നിവ അവയില്‍ ചിലത് മാത്രമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category