1 GBP = 97.50 INR                       

BREAKING NEWS

കൊറോണയേക്കാള്‍ ഭയങ്കരമായ മറ്റൊരു കൊറോണടൈപ് രോഗം ഏഷ്യയില്‍ പടരുന്നു; ഭയാനകമായ ന്യൂമോണിയ വന്ന് മനുഷ്യര്‍ മരിക്കുന്ന രോഗം കസാഖിസ്ഥാനില്‍ ബാധിച്ചത് 32,000 പേരെ; 451 പേര്‍ മരിക്കുക കൂടി ചെയ്തതോടെ മറ്റൊ രു മഹാവ്യാധിയെ ഭയന്ന് ലോകം

Britishmalayali
kz´wteJI³

കൊവിഡ് 19 ന് കാരണക്കാരനായ കൊറോണ മാരകമായ പ്രഹരശേഷിയുള്ള ഒരു ''അജ്ഞാത ന്യുമോണിയ'' ഏഷ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുകയാണെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജൂണ്‍ മദ്ധ്യം മുതല്‍ കസാഖിസ്ഥാനിലെ വിവിധ ഭാഗങ്ങളിലാണ് ഈ രോഗം വ്യാപിക്കുന്നത്. കസാഖിസ്ഥാന്‍ ആരോഗ്യകാര്യ മന്ത്രി പറയുന്നത് ഇതുവരെ 32,000 പേരെ ഈ അജ്ഞാത ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നാണ്. 451 പേര്‍ ഈ രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഏകദേശം 1,772 മരണങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നാണ് കസാഖിസ്ഥാനിലെ ചൈനീസ് എംബസി പറയുന്നത്. അതില്‍ ചിലര്‍ ചൈനാക്കാരുമായിരുന്നു. അജ്ഞാത ന്യുമോണിയ എന്ന് ഇപ്പോള്‍ വിളിക്കുന്ന ഈ രോഗത്തെ കുറിച്ച് കസാഖിസ്ഥാനിലെ ചൈനീസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ചൈനീസ് എംബസി വ്യക്തമാക്കി. നോവല്‍ കൊറോണ വൈറസിനേക്കാള്‍ മരണനിരക്ക് വളരെ കൂടുതലാണ് ഈ പുതിയ രോഗത്തിനെന്നും ചൈനീസ് എംബസി വെളിപ്പെടുത്തി.

രാജ്യത്തെ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങള്‍ ഈ പുതിയ രോഗത്തിന് കാരണമാകുന്ന വൈറസിനെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊറോണക്കാലത്ത് എടുത്ത പ്രതിരോധ നടപടികളോടെ സ്വയം രക്ഷിക്കാന്‍ രാജ്യത്തെ ചൈനീസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിദിനം ഏകദേശം മുന്നോറ് പേരോളം ഈ രോഗവുമായി ആശുപത്രികളില്‍ എത്തുന്നുണ്ടെന്നാണ് കസാഖിസ്ഥാന്‍ ആരോഗ്യവകുപ്പ് തലവന്‍ സോള്‍ കിസികോവ പറഞ്ഞത്. അതുപോലെ ഈ ന്യുമോണിയ മൂലമുള്ള മരണം ജൂണില്‍ നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിക്കുന്നു. കസാഖ്സ്ഥനില്‍ 53,021 കോവിഡ് ബാധിതരാണ് ഉള്ളത്. 264 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ന്യുമോണിയ ബാധിച്ചെത്തിയവരില്‍ ആര്‍ക്കും കോവിഡ് ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

നേരത്തേ കൊവിഡ് വ്യാപനം ശക്തിപ്രാപിച്ചതോടെ മാര്‍ച്ച് 16 ന് കസാഖ്സ്ഥാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മേയ് 11 ന് ലോക്ക്ഡൗണിലെ പല നിയന്ത്രണങ്ങളും എടുത്തു മാറ്റുകയും ചെയ്തിരുന്നു എന്നാല്‍ കോവിഡ് 19 കേസുകള്‍ വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ രണ്ടാം വട്ട ലോക്ക്ഡൗണ്‍ ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ട്. കൊറോണയുടെ രണ്ടാം വരവാണ് ഇതെന്നാണ് പ്രസിഡണ്ട് ടോക്കായേവ് പറയുന്നത്. ഇതോടൊപ്പം അജ്ഞാത ന്യുമോണിയയും വന്നതാണ് രാജ്യത്തെ ഏറെ വിഷമിപ്പിക്കുന്നതും പ്രതിസന്ധിയിലാക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category